പാകിസ്താനിൽ നിന്നുമുള്ള ഒരു രാഷ്ട്രീയ പ്രവർത്തകയായിരുന്നു ബീഗം നസ്രത്ത് ഭൂട്ടോ എന്ന നസ്രത്ത് ഭൂട്ടോ(ജനനം- 23 മാർച്ച് 1929 - മരണം 2011 ഒക്ടോബർ 23). 1971 മുതൽ 1977 ൽ നടന്ന പട്ടാള അട്ടിമറി വരെ, പാകിസ്താന്റെ പ്രഥമ വനിതയായിരുന്നു നസ്രത്ത് ഭൂട്ടോ. പാകിസ്താന്റെ പ്രസിഡന്റും, പ്രധാനമന്ത്രിയും ആയിരുന്നു സുൾഫിക്കർ അലി ഭൂട്ടോ ആയിരുന്നു നസ്രത്തിന്റെ ഭർത്താവ്.

ജനാധിപത്യത്തിന്റെ മാതാവ്
مادر جمہوریت
ബീഗം നസ്രത്ത് ഭൂട്ടോ
بیگم نصرت بھٹو
(بیگم نصرت بھٹو (مادر جمہوریت
ഉപാധ്യക്ഷ പാകിസ്താൻ പീപ്പിൾസ് പാർട്ടി
ഓഫീസിൽ
4 ഏപ്രിൽ 1979 – 10 ജനുവരി 1984
മുൻഗാമിസുൾഫിക്കർ അലി ഭൂട്ടോ
പിൻഗാമിബേനസീർ ഭൂട്ടോ
പാകിസ്താന്റെ പ്രഥമ വനിത
ഓഫീസിൽ
20 ഡിസംബർ 1971 – 5 ജനുവരി 1977
പിൻഗാമിഷഫീഖ് ജഹാൻ സിയാ ഉൾഹഖ്
വ്യക്തിഗത വിവരങ്ങൾ
ജനനം
നസ്രത്ത് ഇസ്പഹാനി

(1929-03-23)23 മാർച്ച് 1929
ഇസ്ഫഹാൻ, ഇറാൻ
മരണം23 ഒക്ടോബർ 2011 (aged 82)
ദുബായ്, ഐക്യ അറബ് എമിറേറ്റുകൾ
ദേശീയത പാകിസ്താൻ,
രാഷ്ട്രീയ കക്ഷിപാകിസ്താൻ പീപ്പിൾസ് പാർട്ടി
പങ്കാളിസുൾഫിക്കർ അലി ഭൂട്ടോ
കുട്ടികൾബേനസീർ ഭൂട്ടോ
മുർത്താസ ഭൂട്ടോ
ഷാനവാസ് ഭൂട്ടോ

ഇറാനിലെ ഇസ്ഫഹാനിലെ ഒരു കുർദിഷ് വംശത്തിലാണ് നസ്രത്ത് ജനിച്ചത്. ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെയിലായിരുന്നു നസ്രത്തിന്റെ കുടുംബം താമസിച്ചിരുന്നത്. ഇന്ത്യാ വിഭജനത്തിനുമുമ്പ്, ഈ കുടുംബം പാകിസ്താനിലെ കറാച്ചിയിലേക്കു കുടിയേറി. നാഷണൽ ഗാർഡ് ഓഫ് പാകിസ്താൻ എന്ന സമാന്തര സൈനികസംഘടയിൽ ചേർന്നുവെങ്കിലും, സുൾഫിക്കർ അലി ഭൂട്ടോയെ വിവാഹം ചെയ്തതോടെ, സൈനിക സേവനം അവസാനിപ്പിച്ചു. വിവാഹശേഷം, സുൾഫിക്കർ പഠനത്തിനായി ഓക്സ്ഫോർഡിലേക്കു പോയപ്പോൾ, നസ്രത്തും അദ്ദേഹത്തെ അനുഗമിച്ചു. പഠനം കഴിഞ്ഞ് തിരിച്ചെത്തിയ സുൾഫിക്കർ പാകിസ്താൻ വിദേശകാര്യമന്ത്രിയായി സ്ഥാനമേറ്റെടുത്തു. സുൾഫിക്കർ പാകിസ്താൻ പീപ്പിൾസ് പാർട്ടി എന്ന രാഷ്ട്രീയസംഘടന രൂപീകരിച്ചപ്പോൾ, അതിന്റെ വനിതാ വിഭാഗത്തെ നയിച്ചിരുന്നത് നസ്രത്ത് ആയിരുന്നു.[1]

സുൾഫിക്കർ പാകിസ്താന്റെ നാലാമത് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തപ്പോൾ, നസ്രത്ത് രാജ്യത്തിന്റെ പ്രഥമവനിതയായി. സുൾഫിക്കർ അലി ഭൂട്ടോ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ, നസ്രത്ത് വീട്ടു തടങ്കലിലായി. അവിടിരുന്നകൊണ്ട്, തന്റെ ഭർത്താവിന്റെ വധശിക്ഷ ഇല്ലാതാക്കാൻ നിഷ്ഫലമായ ശ്രമങ്ങൾ അവർ നടത്തി. സുൾഫിക്കറിന്റെ മരണത്തോടെ, നസ്രത്ത് കുട്ടികളേയും കൂട്ടി ലണ്ടനിലേക്കു പലായനം ചെയ്തു. പ്രസിഡന്റ് സിയ ഉൾ ഹഖിന്റെ ഭരണത്തിനെതിരേ നസ്രത്ത് ഒരു രാഷ്ട്രീയ സംഘടന രൂപീകരിച്ചു പ്രവർത്തനം നടത്തി.[2]

1988 ലണ്ടനിൽ നിന്നും പാകിസ്താനിലേക്കു മടങ്ങി വന്ന നസ്രത്ത്, പാകിസ്താൻ പീപ്പിൾസ് പാർട്ടിയിൽ മകൾ ബേനസീർ ഭൂട്ടോയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ മുഴുകി. 1988 ൽ പാർട്ടി വിജയം കൈവരിച്ചപ്പോൾ, പ്രധാനമന്ത്രിയായി തീർന്ന ബേനസീർ ഭൂട്ടോയുടെ മന്ത്രിസഭയിൽ വകുപ്പില്ലാ മന്ത്രിയായി നസ്രത്തും അധികാരമേറ്റെടുത്തു. ലർക്കാന നിയോജകമണ്ഡലത്തിൽ നിന്നുമാണ് നസ്രത്ത് വിജയിച്ചത്.[3] 1990കളിൽ നടന്ന ഒരു കുടുംബവഴക്കിനേതുടർന്ന് മകൻ മുർത്താസക്കു വേണ്ടി നിലകൊണ്ട നസ്രത്തിനെ ബേനസീർ പാർട്ടിയിൽ നിന്നും പുറത്താക്കി.[4] 1996 ൽ മകൻ മുർത്താസ ഒരു പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നതു വരെ നസ്രത്ത് രാഷ്ട്രീയത്തിൽ നിന്നും, പൊതുവേദിയിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയായിരുന്നു.[5][6]

1996 ൽ നസ്രത്ത് ദുബായിലേക്കു താമസം മാറ്റി. അവർ അൽഷിമേഴ്സ് രോഗം മൂലം കടുത്ത അവശതയിലായിരുന്നു. 2011 ഒക്ടോബ‍ർ 23 ആം തീയതി അവർ ദുബായിൽ വച്ചു മരണമടഞ്ഞു. പാകിസ്താനിലേക്കു കൊണ്ടുപോയ മൃതദേഹം, ഭർത്താവ് സുൾഫിക്കറിന്റെ ശവക്കല്ലറക്കടുത്തു തന്നെ മറവുചെയ്തു. വനിതകളുടെ ഉന്നമനത്തിനു, ജനാധിപത്യത്തിനു അവർ നൽകിയ സംഭാവനകളെ മാനിച്ച് പാകിസ്താനിലെ ജനങ്ങൾ നസ്രത്തിന്റെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് സ്നേഹപൂർവ്വം വിളിക്കുന്നു.[7]

ആദ്യകാല ജീവിതം തിരുത്തുക

ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിലെ സമ്പന്നമായ ഹരിരി കുടുംബത്തിലാണ് നസ്രത്ത് ഇസ്പഹാനി ജനിച്ചത്. കുർദിഷ് വംശമായിരുന്നു ഇവരുടേത്.[8] ബ്രിട്ടീഷ് ഇന്ത്യയിലാണ് ബിസിനസ്സുകാരാനായ നസ്രത്തിന്റെ പിതാവ് കുടുംബത്തോടൊപ്പം ജീവിച്ചിരുന്നത്. ഇന്ത്യാ വിഭജനത്തോടെ ഇവർ കറാച്ചിയിലെ പാകിസ്താനിലേക്കു കുടിയേറി. ഇസ്ഫഹാൻ സർവ്വകലാശാലയിൽ നിന്നും ഹ്യുമാനിറ്റീസിൽ നസ്രത്ത് ബിരുദം കരസ്ഥമാക്കി. 1951 സെപ്തംബർ എട്ടാം തീയതി, നസ്രത്ത് സുൾഫിക്കർ അലി ഭൂട്ടോയെ വിവാഹം ചെയ്തു. സുൾഫിക്കർ അലിയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്. ബേനസീർ, മുർത്താസ, സനം, ഷാനവാസ് എന്നിവരായിരുന്നു ഈ ദമ്പതികളുടെ മക്കൾ.

രാഷ്ട്രീയം തിരുത്തുക

സുൾഫിക്കർ അലി ഭൂട്ടോ പാകിസ്താൻ പീപ്പിൾസ് പാർട്ടി രൂപീകരിക്കുന്നതോടെയാണ് നസ്രത്ത് മുഴുവൻ സമയ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. അതുവരെ വിദേശകാര്യമന്ത്രിയായിരുന്ന ഭർത്താവിന്റെ യാത്രകൾക്ക് അകമ്പടി സേവിക്കുകമാത്രമേ ഉണ്ടായിരുന്നുള്ളു. 1971 ൽ സുൾഫിക്കർ പാകിസ്താൻ പ്രസിഡന്റായതോടെ, അവർ പാകിസ്താന്റെ പ്രഥമവനിതയായി തീർന്നു. പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ വനിതാ വിഭാഗത്തെ നയിച്ചിരുന്നത് നസ്രത്ത് ആയിരുന്നു. 1977 ൽ സൈനിക നടപടിയെതുടർന്ന് സുൾഫിക്കർ അറസ്റ്റിലായതോടെ, നസ്രത്ത് വീട്ടു തടങ്കലിലായി. സുൾഫിക്കർ ഭൂട്ടോയുടെ വധശിക്ഷക്കുശേഷം, കുട്ടികളേയും കൊണ്ട് നസ്രത്ത് ലണ്ടനിലേക്കു പലായനം ചെയ്തു.

1988 ൽ പാകിസ്താനിലേക്കു തിരിച്ചുവന്ന നസ്രത്ത് മകൾ ബേനസീറിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ മുഴുകി. ലർക്കാൻ മണ്ഡലത്തിൽ നിന്നും ജയിച്ച നസ്രത്ത് ബേനസീർ മന്ത്രിസഭയിൽ വകുപ്പില്ലാ മന്ത്രിയായി സ്ഥാനമേറ്റെടുത്തു. 1990 കളിൽ നടന്ന ഒരു കുടുംബവഴക്കിനെതുടർന്ന് മകൻ മുർത്താസയുടെ ഭാഗം പിടിച്ച നസ്രത്തിനെ ബേനസീർ പാർട്ടിയിൽ നിന്നും പുറത്താക്കി. 1996 ൽ മകൻ മുർത്താസ ഒരു പോലീസ് ഏറ്റുമുട്ടലിൽ മരണമടയുന്നതുവരെ അവർ രാഷ്ട്രീയ വനവാസത്തിലായിരുന്നു.

മരണം തിരുത്തുക

996 ൽ നസ്രത്ത് ദുബായിലേക്കു താമസം മാറ്റി. അവർ അൽഷിമേഴ്സ് രോഗം മൂലം കടുത്ത അവശതയിലായിരുന്നു. മകൾ ബേനസീർ ഭൂട്ടോ വധിക്കപ്പെട്ട വിവരം പോലും അറിയാൻ അവർക്കായില്ല. 2011 ഒക്ടോബ‍ർ 23 ആം തീയതി അവർ ദുബായിൽ വച്ചു മരണമടഞ്ഞു. പാകിസ്താനിലേക്കു കൊണ്ടുപോയ മൃതദേഹം, ഭർത്താവ് സുൾഫിക്കറിന്റെ ശവക്കല്ലറക്കടുത്തു തന്നെ മറവുചെയ്തു.

അവലംബം തിരുത്തുക

  1. "Nusrat Bhutto's death — end of an era". Dawn. 2011-10-24. Retrieved 2017-03-13.
  2. "Begum Nusrat Bhutto (1929 - 2011)". Butto.org. Archived from the original on 2017-03-13. Retrieved 2017-03-13.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "Begum Nusrat Bhutto: First Lady of Pakistan who fought to keep her family together". Independent. 2011-10-27. Archived from the original on 2017-03-13. Retrieved 2017-03-13.{{cite news}}: CS1 maint: bot: original URL status unknown (link)
  4. Ali, Tariq (2007-12-13). "Daughter of the West". London Review of Books. pp. 3–9. ISSN 0260-9592. Retrieved 2016-10-30.
  5. "Touched by tragedy: Exclusive extracts from Fatima Bhutto's new book". Times of India. 2010-03-28. Archived from the original on 2017-03-13. Retrieved 2017-03-13.{{cite news}}: CS1 maint: bot: original URL status unknown (link)
  6. "Nusrat goes with many historic secrets". The News Pakistan. 2011-10-24. Archived from the original on 2017-03-13. Retrieved 2017-03-13.{{cite news}}: CS1 maint: bot: original URL status unknown (link)
  7. "Mother of Democracy Nusrat Bhutto laid to rest". Paktribune. 2011-10-25. Archived from the original on 2017-03-13. Retrieved 2017-03-13.{{cite news}}: CS1 maint: bot: original URL status unknown (link)
  8. "Benazir Bhutto announces she is Kurdish". Saradistribution. 2003-07-21. Archived from the original on 2017-03-13. Retrieved 2017-03-13.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=നസ്രത്ത്_ഭൂട്ടോ&oldid=3776679" എന്ന താളിൽനിന്ന് ശേഖരിച്ചത്