എവറസ്റ്റ് കൊടുമുടി കീഴടക്കിയ പതിനൊന്നാമത്തെ ആളും രണ്ടു തവണ കീഴടക്കിയ ആദ്യത്തെ ആളുമാണ് നേപ്പാളി-ഷെർപ വംശജനായ നേപ്പാളി-ഇന്ത്യൻ പർവതാരോഹകൻ നവാങ് ഗോംബു [1]. 1963 ൽ അമേരിക്കൻ പര്യവേഷണത്തിനൊപ്പമായിരുന്നു ആദ്യത്തേത് (പതിനൊന്നാമതായും) , 1965 ൽ ഇന്ത്യൻ എവറസ്റ്റ് പര്യവേഷണത്തിനൊപ്പമായിരുന്നു രണ്ടാമത്തേത് (പതിനേഴാമതായും).ആദ്യമായി എവറസ്റ്റ് കീഴടക്കിയ ടെൻസിങ് നോർഗേ, നവാങ് ഗോംബുവിന്റെ അമ്മാവനാണ്. നേപ്പാളിലെ ഖുംബുവിലാണ് ഗൊംബു ജനിച്ചത്. 26,000 അടിയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഷെർപയായിരുന്നു അദ്ദേഹം. 1964 ൽ പൂർണമായും ഇന്ത്യക്കകത്തുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയും ലോകത്തിലെ ഇരുപത്തിമൂന്നാമത്തേതും ആയ നന്ദാദേവി (24,645 അടി/ 7816 മീറ്റർ ) കൊടുമുടി കീഴടക്കുന്ന ആദ്യത്തെ നേപ്പാളിയും ആദ്യത്തെ ഇന്ത്യൻ പൗരനും ലോകത്തിലെ മൂന്നാമത്തെ മനുഷ്യനുമായി.

നവാങ് ഗോംബു ഷെർപ
ജനനംമെയ് 1 - 1936
മരണംഏപ്രിൽ 24 - 1936
ദേശീയത ഇന്ത്യ ,  നേപ്പാൾ
തൊഴിൽഷെർപ,പർവതാരോഹകൻ
പുരസ്കാരങ്ങൾപത്മഭൂഷൺ,പത്മശ്രീ,അർജുന അവാർഡ്
Mount Everest.
Indian Everest Expedition 1965

1965 ൽ ക്യാപ്റ്റൻ എം എസ് കോഹ്‌ലിയുടെ നേതൃത്വത്തിൽ നടന്ന ഈ മൂന്നാം ഇന്ത്യൻ എവറസ്റ്റ് പര്യവേഷണത്തിൽ 21 പ്രധാന പര്യവേഷണ അംഗങ്ങളും ഷെർപകളും ഉൾപ്പെട്ടിരുന്നു.കേണൽ നരേന്ദ്രകുമാർ ആയിരുന്നു ഡെപ്യൂട്ടി . പ്രാരംഭ ശ്രമം ഏപ്രിൽ അവസാനത്തിലായിരുന്നു, മോശം കാലാവസ്ഥയെത്തുടർന്ന് അവർ ബേസ് ക്യാമ്പിൽ തിരിച്ചെത്തി മികച്ച കാലാവസ്ഥയ്ക്കായി 2 ആഴ്ച കാത്തിരുന്നു.

ചരിത്ര ദിനം 1965 മെയ് 20 തിരുത്തുക

ബഹുമതികൾ തിരുത്തുക

അദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് അർജുന അവാർഡും[9] പത്മഭൂഷൺ അവാർഡും ലഭിച്ചു[10] .

കൂടുതൽ വായനയ്ക്കായി തിരുത്തുക

അവലംബം തിരുത്തുക

  1. "Nawang Gombu -". www.everesthistory.com.
  2. "First successful Indian Expedition of 1965-". www.istampgallery.com.
  3. "First successful Indian Expedition of 1965-". www.thebetterindia.com.
  4. "First successful Indian Expedition of 1965-". www.youtube.com.
  5. "Nine Atop Everest-First successful Indian Expedition of 1965-". books.google.com.sa.
  6. "The first Indians on Everest-First successful Indian Expedition of 1965-". www.livemint.com.
  7. "Capt. MS Kohli's story-First successful Indian Expedition of 1965-". yourstory.com.
  8. "The first Indians on Everest-First successful Indian Expedition of 1965-". www.himalayanclub.org.
  9. "Arjuna Award for The first Indians on Everest on 1965-". www.sportsauthorityofindia.nic.in. Archived from the original on 2019-08-08. Retrieved 2019-08-21.
  10. "Padma Bhushan for The first Indians on Everest on 1965-". www.dashboard-padmaawards.gov.in. Archived from the original on 2021-01-22. Retrieved 2019-08-21.


"https://ml.wikipedia.org/w/index.php?title=നവാങ്_ഗോംബു_ഷെർപ&oldid=3797859" എന്ന താളിൽനിന്ന് ശേഖരിച്ചത്