ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ (ഐഎസ്ആർഒ) വനിതാ ഗവേഷകയാണ് നന്ദിനി ഹരിനാഥ് - Nandini Harinath. 20 വർഷമായി ഐഎസ്ആർഒയിൽ ജോലിചെയ്യുന്നു. ഇക്കാലയളവിൽ ഐഎസ്ആർഒ നടത്തിയ മംഗൾയാൻ അടക്കമുള്ള പ്രധാന ദൗത്യങ്ങളിലെല്ലാം പങ്കാളിയായി. 2013 നവംബർ 5ൽ ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമായ മാർസ് ഓർബിറ്റർ മിഷൻ ( മംഗൾയാൻ) ഡെപ്യൂട്ടി ഓപറേഷൻസ് വിഭാഗം ഡയറക്ടർ.[1]

ജീവിതം തിരുത്തുക

അച്ഛൻ എഞ്ചിനിയറാണ്. അമ്മ കണക്ക് അദ്ധ്യാപികയും. വീട്ടിലെല്ലാവർക്കും ശാസ്ത്ര നോവലുകളിലും സ്റ്റാർറ്റ്രെക്ക് എന്ന ടിവി സീരിയലിനോടും തല്പര്യം ഉണ്ടായിരുന്നു.[2]

അവർക്ക് രണ്ട് പെണ്മക്കളാണുള്ളത്[3]

ജോലി തിരുത്തുക

ഇസ്രോയിലാണ്(ISRO)ആദ്യമായി ജോലി നേടിയത്. അവർ 20 കൊല്ലത്തിനിടയിൽ 14 ദൗത്യത്തിനായി ഇസ്രോയിൽ ജോലി ചെയ്തു..[1] അവർ മിഷൻ ഡിസൈനിൽ പ്രോജെൿറ്റ് മാനേജരായിരുന്നു. [4] ചൊവ്വ ദൗത്യത്തിൽ (മംഗൾയാൻ) അവർ ഡെപ്യൂട്ടി ഓപറേഷൻ ഡയറക്ടറായിരുന്നു.

പ്രസിദ്ധീകരണങ്ങൾ തിരുത്തുക

  1. എ മെക്കാനിസം ഫോർ ഒബ്സർവ്ഡ് ഇന്റലാനുവൽ വാരിയബിലിറ്റീശ് ഓവർ ദ എക്ക്വറ്റോറിയൽ ഇന്ത്യൻ ഓഷൻ[5]
  2. റിസോഴ്സ്സാറ്റ്-1 മിഷൻ പ്ലാനിങ്ങ്, അനാലിസിസ് ആന്റ് ഓപറേഷൻസ് (Resourcesat-1 mission planning, analysis and operations—Outline of key components)[5]

അവലംബം തിരുത്തുക

  1. 1.0 1.1 "India's Rocket Women: Meet The Women Of ISRO – Rocket Women". rocket-women.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-03-04.
  2. "The women scientists who took India into space". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2016-12-12. Retrieved 2017-03-04.
  3. "Meet the women behind Mangalyaan mission". Rediff. Retrieved 2017-03-04.
  4. "The Less Celebrated Success Stories in Mission Mars - ChandigarhX". ChandigarhX (in അമേരിക്കൻ ഇംഗ്ലീഷ്). 2017-02-20. Retrieved 2017-03-04.
  5. 5.0 5.1 "Nandini Harinath - Publications". ResearchGate (in ഇംഗ്ലീഷ്). Retrieved 2017-03-04.
"https://ml.wikipedia.org/w/index.php?title=നന്ദിനി_ഹരിനാഥ്&oldid=3670014" എന്ന താളിൽനിന്ന് ശേഖരിച്ചത്