സോവിയറ്റ് ചെറുകഥാകൃത്തും നോവലിസ്റ്റും ആണ് നതാലിയ ബറൻസ്കയ (Russian: Наталья Владимировна Баранская; ജനുവരി 31, 1908 – ഒക്ടോബർ 29, 2004[1]). 1908ൽ ജനിച്ച നതാലിയ 1928ൽ മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും തത്ത്വശാസ്ത്രത്തിലും വംശശാസ്ത്രത്തിലും ബിരുദം നേടി. 1943ൽ രണ്ടാം ലോകമഹായുദ്ധത്തിൽ അവരുടെ ഭർത്താവു മരിച്ചുപൊയതിനാൽ തന്റെ രണ്ടു കുട്ടികളെ ഒറ്റയ്ക്കു വളർത്തി. അതിനിടയിൽ ബിരുദാനന്തരബിരുദം നേടാൻ അവർക്കായി. പിന്നീട് അവർ മോസ്കോയിലുള്ള പുഷ്കിൻ മ്യൂസിയത്തിൽ എട്ടു വർഷത്തോളം ജോലിചെയ്തു.

നതാലിയ ബറൻസ്കയ
ജനനം(1908-01-31)ജനുവരി 31, 1908
സെന്റ് പീറ്റേഴ്സ്ബർഗ്, റഷ്യ
മരണംഒക്ടോബർ 29, 2004(2004-10-29) (പ്രായം 96)
മോസ്കോ, റഷ്യ

പ്രസിദ്ധീകരിച്ച കൃതികൾ തിരുത്തുക

  • "A Week Like Any Other" (1968)
  • The Petunin Affair
  • Voronkova's normal

അവലംബം തിരുത്തുക

  • An Anthology of Russian Women's Writing, 1777-1992. Contributors: Catriona Kelly - editor. Publisher: Oxford University Press. Place of Publication: Oxford. Publication Year: 1998. p397.
  • Book Reviews: A Week Like Any Other: Novellas and Other Short Stories. By Natalia Baranskaya. Kueglman. Seattle, WA. Seal Press, 1989. pp93–94.
  • The Nation. Katrina Vanden Heuvel. "Glasnost for Women?" June 4, 1990. p775.
"https://ml.wikipedia.org/w/index.php?title=നതാലിയ_ബറൻസ്കയ&oldid=3297595" എന്ന താളിൽനിന്ന് ശേഖരിച്ചത്