നംടോക്ക് ചാറ്റ് ട്രാക്കൻ ദേശീയോദ്യാനം

1987-ൽ സ്ഥാപിതമായ ഒരു ദേശീയോദ്യാനം ആണ് തായ്ലന്റിലെ ഫിത്സാനുലോക് പ്രവിശ്യയിലെ നംടോക്ക് ചാറ്റ് ട്രാക്കൻ ദേശീയോദ്യാനം. ആംഫൊ ചാറ്റ് ട്രാക്കന്റെ വലിയൊരു ഭാഗം ഈ ദേശീയോദ്യാനം ഉൾക്കൊള്ളുന്നു.

Namtok Chat Trakan National Park
Chat Trakan waterfall
Map showing the location of Namtok Chat Trakan National Park
Map showing the location of Namtok Chat Trakan National Park
Location within Thailand
LocationPhitsanulok Province, Thailand
Coordinates17°09′0″N 100°50′50″E / 17.15000°N 100.84722°E / 17.15000; 100.84722
Established1987
Visitors46,603[1] (in 2015)

ഭൂപ്രകൃതി തിരുത്തുക

പാർക്കുകളിൽ ഭൂരിഭാഗവും നിത്യഹരിത വനങ്ങളാണ്. പാർക്കിനുള്ളിൽ ഖ്യൂ നോയി നദി, അതിന്റെ പോഷകനദിയായ ഫക് നദി തുടങ്ങിയ നിരവധി നദികളുടെ ഉത്ഭവം കാണപ്പെടുന്നു.[1] പാർക്ക് ലുവാംഗ് പ്രബങ്ങ് മൊണ്ടെയ്ൻ മഴക്കാടുകളുടെ ഭാഗമാണ് .[2]

പക്രോങ്ങ് വെള്ളച്ചാട്ടം തിരുത്തുക

പക്രോങ്ങ് വെള്ളച്ചാട്ടം, a.k.a. ചാറ്റ് ട്രാക്കൻ വെള്ളച്ചാട്ടം, എന്നിവ പാർക്കിനടുത്താണ് സ്ഥിതി ചെയ്യുന്നത്.[1] വെള്ളച്ചാട്ടത്തിനടുത്തുള്ള മണൽ ബീച്ച് നീന്തലിന് അനുയോജ്യമാണ്.[1] വെള്ളച്ചാട്ടത്തിനടുത്തുള്ള മലകളിലെ പാറകളിൽ ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ലാത്ത ശിലാലിഖിതങ്ങൾ കാണാം.[1] വെള്ളച്ചാട്ടത്തിൽ നിന്നുത്ഭവിക്കുന്ന അരുവി ഫക് നദിയിൽ ചേരുന്നു.

സസ്യജന്തുജാലങ്ങൾ തിരുത്തുക

കേഴമാൻ, കാട്ടുപന്നി, കാട്ടുകോഴി, ചെവോർട്ടെയ്ൻ, അണ്ണാൻ, ചിപ് മങ്ക് എന്നിവ പാർക്കിലെ മൃഗങ്ങളിൽപ്പെട്ടവയാണ്. ധാരാളം ഇനം പക്ഷികളും കാണപ്പെടുന്നു.[1]

പാർക്കിൽ കണ്ടെത്തിയ സസ്യവർഗ്ഗങ്ങൾ:[1]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 1.6 "Namtok Chat Trakan National Park". Department of National Parks (Thailand). Archived from the original on 1 April 2016. Retrieved 26 May 2017.
  2. Luang Prabang montane rain forests