ഇന്ദിരാഗാന്ധിയുടെ യോഗാധ്യാപകൻ എന്ന നിലയിൽ പ്രശസ്തനായ വ്യക്തിയായിരുന്നു സ്വാമി ധീരേന്ദ്ര ബ്രഹ്മചാരി(12 ഫെബ്രുവരി 1924 – 9 ജൂൺ 1994). മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിലും പുത്രൻ സഞ്ജയ് ഗാന്ധിയിലും നല്ല സ്വാധീനമുണ്ടായിരുന്ന സ്വാമി അടിയന്തരാവസ്ഥക്കാലത്തെ ഒരു പ്രധാന അധികാര കേന്ദ്രമായിരുന്നു. ഈ ദു:സ്വാധീനത്താൽ ഇദ്ദേഹം പലപ്പോഴും ഇന്ത്യൻ റാസ്പുട്ടിൻ എന്നും വിളിക്കപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=ധീരേന്ദ്ര_ബ്രഹ്മചാരി&oldid=3903309" എന്ന താളിൽനിന്ന് ശേഖരിച്ചത്