ദ സീക്രട്ട് ഇൻ ദെയർ ഐസ്

അർജന്റീനിയൻ-സ്പാനിഷ് ക്രൈം ഡ്രാമ ചലച്ചിത്രം

2009 ൽ ഇറങ്ങിയ ഒരു അർജന്റീനിയൻ-സ്പാനിഷ് ക്രൈം ഡ്രാമ ചലച്ചിത്രമാണ് ദ സീക്രട്ട് ഇൻ ദെയർ ഐസ് (സ്പാനിഷ്: എൽ സീക്രെട്ടൊ ദെ സുസ് ഓഹോസ്)[3]. ചിത്രത്തിന്റെ നിർമ്മാണം, സംവിധാനം, തിരക്കഥ, എഡിറ്റിംഗ് എന്നിവ നിർവഹിച്ചത് യുവാൻ ഹോസെ കാംപാനെല്ലയാണ്. എഡ്വേർഡൊ സച്ചേരിയുടെ ലാ പ്രെഗുന്ത ദെ സുസ് ഓഹോസ് (“ദ ക്വെസ്റ്റ്വൻ ഇൻ ദെയർ ഐസ്”) എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചത്. അർജന്റൈൻ, സ്പാനിഷ് കമ്പനികൾ സംയുക്തമായാണ് ഈ ചലച്ചിത്രം നിർമിച്ചത്.[4]

The Secret in Their Eyes
Argentine theatrical poster
സംവിധാനംJuan José Campanella
നിർമ്മാണം
  • Juan José Campanella
  • Mariela Besuievsky
  • Carolina Urbieta
രചന
ആസ്പദമാക്കിയത്La pregunta de sus ojos
by Eduardo Sacheri
അഭിനേതാക്കൾ
സംഗീതം
ഛായാഗ്രഹണംFélix Monti
ചിത്രസംയോജനംJuan José Campanella
വിതരണം
  • Distribution Company (Argentina)
  • Alta Classics (Spain)
റിലീസിങ് തീയതി
  • 13 ഓഗസ്റ്റ് 2009 (2009-08-13)
രാജ്യംArgentina
Spain
ഭാഷSpanish
ബജറ്റ്$2 million
സമയദൈർഘ്യം129 minutes[1]
ആകെ$34 million[2]

1974 ൽ ഒരു ബലാത്സംഗവും കൊലപാതകവും കൈകാര്യം ചെയ്യുന്ന ഒരു കോടതി ജീവനക്കാരന്റെയും ജഡ്ജിയുടെയും വേഷത്തിൽ റിക്കാർഡോ ഡാരിനും സോളിഡാഡ് വിയ്യാമിലും അഭിനയിക്കുന്നു. 25 വർഷത്തിന് ശേഷം ഈ സംഭവത്തെക്കുറിച്ചും അവരുടെ നഷ്ട പ്രണയത്തെക്കുറിച്ചും ഈ ചിത്രം വരച്ചുകാണിക്കുന്നു.[5] ഹോളിവുഡിലും സ്പെയിനിലും ധാരാളം അവാർഡുകൾ ഈ ചിത്രം നേടി. 82 ആം അക്കാദമി അവാർഡുകളിൽ നേടിയ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അക്കാദമി പുരസ്കാരം ആണ് അതിൽ ഏറ്റവും ശ്രദ്ധേയമായത്. 1985 ൽ ദ ഒഫീഷ്യൽ സ്റ്റോറി എന്ന ചിത്രത്തിനു ശേഷം ഈ നേട്ടം കൈവരിച്ച രണ്ടാം അർജന്റീനിയൻ ചിത്രമാണിത്. ഇതോടെ രണ്ടു തവണ ഈ ഇനത്തിൽ അക്കാദമി അവാർഡ് നേടുന്ന ആദ്യ ലാറ്റിൻ അമേരിക്കൻ രാജ്യമായി അർജന്റീന.[6][7] ഓസ്‌കർ നേട്ടത്തിനു മൂന്ന് ആഴ്ച്ച മുൻപ് മികച്ച വിദേശ ചിത്രത്തിനുള്ള ഗോയ അവാർഡും ഈ ചിത്രം നേടി. അക്കാദമി അവാർഡിന്‌ തത്തുല്യമായ സ്പാനിഷ് അവാർഡ് ആണ് ഗോയ അവാർഡ്. അർജന്റീനയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.[8][9]

2016 ൽ ബിബിസി അന്തർദേശീയ നിരൂപകരെ ഉൾപ്പെടുത്തി നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ചലച്ചിത്രങ്ങളിൽ ഒന്നായി ദ സീക്രട്ട് ഇൻ ദെയർ ഐസിനെ തെരെഞ്ഞെടുത്തു.[10] 

കഥാസാരം തിരുത്തുക

ജോലിയിൽ നിന്ന് വിരമിച്ച ബെന്യാമിൻ എസ്പോസിറ്റോ തന്റെ ആദ്യ നോവൽ എഴുതാനുള്ള ശ്രമത്തിലാണ്. എന്നാൽ ഒരു തുടക്കം കിട്ടാതെ ബുദ്ധിമുട്ടുന്ന അയാൾ ജഡ്ജി ആയ ഐറീൻ മെനൻഡേസ് ഹേസ്റ്റിങിനെ കാണാൻ അവരുടെ ഓഫീസിൽ എത്തുന്നു. 25 വർഷം മുൻപ് അവർ കൈകാര്യം ചെയ്ത ലിലിയാന കൊളോറ്റോ വധക്കേസ് ഒരു നോവൽ രൂപത്തിൽ എഴുതാനുള്ള ഉദ്ദേശ്യം ബെന്യാമിൻ ഐറീനെ അറിയിച്ചു.

1974 ൽ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ നിലയിൽ കൊളോറ്റോയുടെ മൃതദേഹം അവരുടെ വീട്ടിൽ കാണപ്പെടുന്നു. കൊലപാതകിക്ക് വധശിക്ഷ തന്നെ വാങ്ങികൊടുക്കും എന്ന് കൊളോറ്റോയുടെ ഭർത്താവ് റിക്കാർഡോ മൊറാലേസിന് എസ്പോസിറ്റോ ഉറപ്പുകൊടുക്കുന്നു. എന്നാൽ വധശിക്ഷയെ താൻ എതിർക്കുന്നു എന്ന് മൊറാലേസ് അഭിപ്രായപ്പെട്ടു. എസ്പോസിറ്റോ, സുഹൃത്തും സഹപ്രവർത്തകനായ പാബ്ലോ സന്തോവാൽ, മെനൻഡേസ് എന്നിവർ ചേർന്ന് കേസ് അന്വേഷണം ആരംഭിക്കുന്നു. എന്നാൽ മൂവർക്കും എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപ് എതിരാളിയായ റൊമാനോ നിരപരാധികളായ രണ്ടു തൊഴിലാളികളെ മർദിച്ചു കുറ്റം സമ്മതിപ്പിക്കുന്നു.

കൊളോറ്റോയുടെ പഴയ ചിത്രങ്ങളിൽ നിന്ന് ഇസിദോറോ ഗോമേസ് എന്ന വ്യക്തിയിൽ എസ്പോസിറ്റോയുടെ ശ്രദ്ധ പതിക്കുന്നു. ഈ ചിത്രങ്ങളിൽ അയാൾ കൊളോറ്റോയെ തന്നെ നോക്കിയിരുന്നത് കാണാം. ഗോമേസിനെ കാണ്മാനില്ല എന്നറിഞ്ഞ എസ്പോസിറ്റോയും സന്തോവാലും ചിവിൽകോയ് പട്ടണത്തിൽ ഉള്ള അയാളുടെ അമ്മയുടെ വീട്ടിൽ നുഴഞ്ഞു കയറുന്നു. അവിടെ നിന്ന് ഗോമേസ് അയച്ച കുറച്ചു കത്തുകൾ ലഭിച്ചെങ്കിലും തുമ്പുകളൊന്നും ലഭിച്ചില്ല. ഈ നിയമലംഘനം അറിഞ്ഞ ജഡ്ജി കേസ് ക്ലോസ് ചെയ്യുന്നു.

ഒരു വർഷത്തിന് ശേഷം ഗോമേസിനെ തേടി മൊറാലേസ് ബ്യൂണോസ്‌ ഐറെസിലെ റെയിൽവേ സ്റ്റേഷനുകളിൽ കാത്തു നിൽക്കുന്നത് എസ്പോസിറ്റോ കാണുന്നു. ഇതേ തുടർന്ന് കേസ് വീണ്ടും തുറക്കുന്നു. മെനൻഡേസിൽ നിന്നു അനുമതി ലഭിച്ചശേഷം സന്തോവാൽ നേരത്തെ ലഭിച്ച കത്തുകൾ വിശദമായി പഠിക്കുന്നു. ബ്യൂണോസ്‌ ഐറെസിലെ റേസിംഗ് ഫുട്‌ബോൾ ക്ലബ്ബിലെ കളിക്കാരെ കുറിച്ച് കാതുകളിൽ പ്രതിപാദിക്കുന്നത് ശ്രദ്ധിച്ച എസ്പോസിറ്റോയും സന്തോവാലും ക്ലബ്ബിന്റെ മത്സരങ്ങൾ കാണാൻ സ്റ്റേഡിയത്തിൽ പോവുകയും, നാലാം മത്സരത്തിനിടെ ഗോമേസിനെ പിടികൂടുകയും ചെയ്തു. ദീർഘ മായ ശ്രമത്തിന്റെ അവസാനം ഗോമേസിനെ കൊണ്ട് കുറ്റസമ്മതം നടത്താൻ മെനൻഡേസിനു കഴിയുന്നു.

1975 ൽ ഒരു അർജന്റീനയുടെ പ്രസിഡന്റ് പങ്കെടുക്കുന്ന ഒരു ടെലിവിഷൻ പരിപാടിയിൽ തന്റെ ഭാര്യയുടെ കൊലപാതകിയെ മൊറാലേസ് കാണുന്നു. സർക്കാരിന്റെ ഇന്റലിജൻസ് വിഭാഗത്തിൽ ജോലിചെയ്യുന്ന മുൻസഹപ്രവർത്തകൻ റൊമാനൊ തന്റെ സ്വാധീനം ഉപയോഗിച്ച് കുറ്റവാളിയെ മോചിപ്പിച്ചു എന്ന് മെനൻഡേസും എസ്പോസിറ്റോയും മനസ്സിലാക്കുന്നു. ഇത് ചോദ്യം ചെയ്യുന്ന ഇരുവരെയും റൊമാനൊ അപമാനിക്കുന്നു. താമസിയാതെ സന്തോവാൽ കൊലചെയ്യപ്പെടുന്നു.

25 വർഷത്തിന് ശേഷം റിക്കാർഡോ മൊറാലേസ് ബ്യൂണോസ്‌ ഐറെസിലെ ഒരു ഗ്രാമത്തിൽ ശാന്തമായ ഒരു ജീവിതം നയിക്കുന്നതായി മെനൻഡേസും എസ്പോസിറ്റോയും മനസ്സിലാക്കുന്നു. കൊലപാതക കേസിനോടുള്ള താൽപര്യം ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ട മൊറാലേസിനോട് എങ്ങനെ കഴിഞ്ഞ 25 വർഷം തന്റെ പ്രണയിനിയുടെ സാമീപ്യം ഇല്ലാതെ ജീവിക്കാൻ കഴിഞ്ഞു എന്ന് എസ്പോസിറ്റോ ചോദിച്ചു. വളരെ നിർബന്ധിച്ചശേഷം ഇസിദോറോയെ 1975 ൽ തന്നെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി എന്ന മൊറാലേസ് വെളിപ്പെടുത്തി. എന്നാൽ ഈ മറുപടിയിൽ സംതൃപ്തി വരാതെ എസ്പോസിറ്റോ മൊറാലേസിനെ പിന്തുടരുന്നു. വീടിനോട് ചേർന്നുള്ള, പുറമെ നിന്ന് ശ്രദ്ധയിൽപെടാത്ത ഒരു ചെറിയ കെട്ടിടത്തിൽ, നിർമിച്ച ഒരു ഒരു താൽക്കാലിക ജയിൽമുറിയിൽ ഇസിദോറോയെ ജീവനോടെ കണ്ട എസ്പോസിറ്റോ ഞെട്ടുന്നു. അയാൾ മനുഷ്യസമീപ്യത്തിനായി കേഴുന്നു. എന്നാൽ ഇസിദോറോയെ ഒരിക്കലും വെറുതേ വിടില്ല എന്ന് മൊറാലേസ് എസ്പോസിറ്റോയെ അറിയിക്കുന്നു.

അഭിനേതാക്കൾ തിരുത്തുക

  • റിക്കാർഡോ ഡാരിൻ - ബെന്യാമിൻ എസ്പോസിറ്റോ
  • സോളിഡാഡ് വിയ്യാമിൽ - ഐറീൻ മെനൻഡേസ് ഹേസ്റ്റിംഗ്സ്
  • ഗില്ലെർമൊ ഫ്രാൻസെല്ല - പാബ്ലോ സാൻഡോവാൽ
  • പാബ്ലോ റാഗൊ - റിക്കാർഡൊ മൊറാലെസ്
  • ഹവിയേർ ഗൊഡീനൊ - ഇസിദോറൊ ഗോമെസ്
  • മാരിയൊ അലാർകോൺ - ജഡ്ജ് ഫോർച്ചൂണ
  • മരിയാനോ അർഹെന്തൊ - റൊമാനോ
  • ഹോസെ ലൂയിസ് ഗൊയിയ - ഇൻസ്പെക്ടർ ബയിസ്
  • കാർല ക്യുവേഡൊ - ലിലിയാൻ കൊളേറ്റൊ

അവലംബം തിരുത്തുക

  1. "EL SECRETO DE SUS OJOS – THE SECRET IN THEIR EYES (18)". British Board of Film Classification. 6 April 2010. Retrieved 4 August 2015.
  2. "The Secret in Their Eyes". Box Office Mojo. Retrieved 13 October 2010.
  3. "The secret in their eyes (2009)" (in ഇംഗ്ലീഷ്). Retrieved 14 December 2016.
  4. Hollywood Reporter, Spanish films do better abroad than at home Archived 2013-01-25 at Archive.is
  5. French, Philip (14 August 2010). "The Secret in Their Eyes". London: The Observer.
  6. Academy Awards Official website – Foreign Language Film Category
  7. Coyle, Jake (7 March 2010). "Argentine film `Secret in Their Eyes' wins Oscar". U-T San Diego. Retrieved 16 October 2012.
  8. El multifacético Leonardo Favio Archived 2011-07-25 at the Wayback Machine.(in Spanish)
  9. The Secret in Their Eyes is already a record Archived 2009-12-08 at the Wayback Machine. (in Spanish)
  10. "The 21st Century's 100 greatest films". BBC. August 23, 2016. Retrieved December 16, 2016.

ബാഹ്യ കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ദ_സീക്രട്ട്_ഇൻ_ദെയർ_ഐസ്&oldid=3660444" എന്ന താളിൽനിന്ന് ശേഖരിച്ചത്