ദേശീയപാത 766 (ഇന്ത്യ)

ഇന്ത്യയിലെ ദേശീയപാത

കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാതയാണ് ദേശീയപാത 766 (പഴയ ദേശീയപാത 212).[1][2] കോഴിക്കോട് നിന്നും ആരംഭിക്കുന്ന ഈ പാത കൊല്ലെഗൽ വരെ നീളുന്നു. കേരളത്തിലെ കുന്ദമംഗലം, കൊടുവള്ളി, താമരശ്ശേരി കൽപ്പറ്റ, സുൽത്താൻ ബത്തേരി, കർണാടകത്തിലെ ഗുണ്ടൽപേട്ട്, നഞ്ചൻഗുഡ്, മൈസൂർ, റ്റി നർസിപൂർ തുടങ്ങിയവ ഈ പാതയിലെ പ്രധാന നഗരങ്ങളാണ്. പശ്ചിമഘട്ടത്തിലൂടെയും താമരശ്ശേരി ചുരത്തിലൂടെയുമാണ് ഈ പാത കടന്ന് പോകുന്നത്. 700 കൊല്ലം മുമ്പ് കർണ്ണാടകത്തിൽ നിന്നും വയനാട്ടിലേക്ക് കുടിയേറിയ ജൈനർ ഗതാഗതത്തിനു ഉപയോഗിച്ചിരുന്ന കാനന പാത പിന്നീടു ടിപ്പു സുൽത്താൻ വികസിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പാതകളിലൊന്നായ ഈ പാത പിന്നീട് വി.പി സിങിന്റെ ഭരണകാലത്ത് ഉപരിതല ഗതാഗത മന്ത്രിയായിരുന്ന കെ.പി ഉണ്ണിക്കൃഷ്ണൻ ദേശീയ പാതയാക്കി (എൻ എച്ച് 212) ഉയർത്തി. എൻഎച്ച് -766 ബന്ദിപ്പൂർ നാഷണൽ പാർക്കിലൂടെയും മറ്റ് റിസർവ് വനങ്ങളിലൂടെയും കടന്നുപോകുന്നു.[3]

ഇന്ത്യ ദേശീയ പാത 212
Road map of India with National Highway 212 highlighted in solid red color
നീളം272 km
തുടക്കംകോഴിക്കോട്, കേരളം
പ്രധാന ഉദ്ദിഷ്ടസ്ഥാനംകോഴിക്കോട്, - കൽപ്പറ്റ, - സുൽത്താൻ ബത്തേരി കേരളം, - മൈസൂർകർണ്ണാടക
അവസാനംകൊല്ലെഗൽ, കർണ്ണാടക
സംസ്ഥാനംകർണ്ണാടക: 155 km
കേരളം: 117 km
Rest and Service Areaസുൽത്താൻ ബത്തേരി
NH - List - NHAI - NHDP
ദേശീയപാത 766 മുത്തങ്ങയിൽ നിന്നുള്ള ദൃശ്യം

ബന്ദിപ്പൂർ രാത്രികാല നിരോധനം തിരുത്തുക

ബന്ദിപ്പൂർ നാഷനൽ പാർക്ക് വഴി കടന്നുപോകുന്ന വഴി കർണാടക സർക്കാർ രാത്രി ട്രാഫിക് നിരോധിച്ചു. പരിസ്ഥിതി പ്രവർത്തകർ വാദിച്ചത്, വൈകിട്ട് 9 മണി മുതൽ 6 ഏ. പ്രഭാതത്തിൽ. 6 P.M. 6 എ.എം. കൽപറ്റയിൽ എൻഎച്ച് 766 ൽ നിന്ന് പുറപ്പെട്ട് മാനന്തവാടി, കുട്ടാ, ഗോണികപ്പാൽ, ഹുൻസൂർ എന്നിവിടങ്ങളിലൂടെ മൈസൂരിലേക്ക് പോവുക. ഈ ബദൽ പാത 32 കിലോമീറ്ററാണ്. സുൽത്താൻ ബത്തേരി, ഗുണ്ടൽപേട്ട്, നഞ്ചൻഗുഡ് എന്നിവയെ പൂർണമായും ഒഴിവാക്കുന്നു. നിലവിൽ രാത്രി കാലങ്ങളിൽ ഈ പാത കർണാടക സർക്കാർ അടയ്ക്കുന്നതിനാൽ ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടിലാണ്.[4]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-16. Retrieved 2010-11-03.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-04-29. Retrieved 2012-02-15.
  3. (Deccanherald Bangalore, Mar 9,) http://www.deccanherald.com/content/57250/high-court-stays-wildlife-course.html
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-16. Retrieved 2010-11-03.
"https://ml.wikipedia.org/w/index.php?title=ദേശീയപാത_766_(ഇന്ത്യ)&oldid=3692325" എന്ന താളിൽനിന്ന് ശേഖരിച്ചത്