ദി സ്ക്രിപ്റ്റ്  (The Script) എന്നത് ഡബ്ലിൻ, അയർലണ്ടിൽ 2001 ഇൽ രൂപം കൊണ്ട ഒരു ഐറിഷ് പോപ്പ് റോക്ക് ബാൻഡ് ആണ്[3]. പ്രധാന ഗായകനും, കീബോഡിസ്റ്റും ആയ  ഡാനി ഓ'ഡോണോ (Danny O'Donoghue), പ്രധാന ഗിറ്റാറിസ്റ്റായ മാർക്ക് ശീഹാൻ (Mark Sheehan), ഡ്രമ്മർ ഗ്ലെൻ പവർ (Glen Power) എന്നിവരടങ്ങുന്നതാണ് ഈ ബാൻഡ്. സോണി ലേബൽ ഗ്രൂപ്പിന്റെ ഫോണോജിനിക് ലേബലുമായി കരാറിൽ ഏർപ്പെട്ടു ലണ്ടനിലേക്ക് മാറിയ ഇവർ, "ദി മാൻ ഹൂ കാന്റ് ബീ മൂവ്ഡ് (The Man Who Can't Be Moved)", "ബ്രേകീവൻ (ഫാളിംഗ് ടു പീസസ്) (Breakeven (Falling to Pieces))" എന്നീ ഹിറ്റ് ഗാനങ്ങൾക്ക് ശേഷം ഓഗസ്റ്റ് 2008ഇൽ അവരുടെ സ്വന്തം പേരിലുള്ള ആദ്യ ആൽബം പുറത്തിറക്കി. ഈ ആൽബം പിന്നീട് അയർലണ്ടിലും, യു.കെ.യിലും ഒന്നാം സ്ഥാനത്തെത്തുകയുണ്ടായി[4]. ഇവരുടെ പിന്നീടുള്ള മൂന്ന് ആൽബങ്ങളും, സയൻസ് & ഫെയ്‌ത് (Science & Faith), #3 , നോ സൗണ്ട് വിതൗട് സൈലെൻസ് (No Sound Without Silence), അയർലണ്ടിലും, യു.കെ. യിലും  ഒന്നാം സ്ഥാനത്തെത്തുകയുണ്ടായി, ഇതേസമയം യു.എസിൽ സയൻസ് & ഫെയ്‌ത് മൂന്നാം സ്ഥാനത്തെത്തുമെത്തി[4][5].

The Script
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംDublin, Ireland
വിഭാഗങ്ങൾ

അസാധുവായ പേരുകൾ, ഉദാ: too many

അംഗങ്ങൾDanny O'Donoghue
Mark Sheehan
Glen Power
വെബ്സൈറ്റ്thescriptmusic.com

ദി സ്ക്രിപ്റ്റിന്റെ ഗാനങ്ങൾ 90210 , ഘോസ്റ് വിസ്പറർ (Ghost Whisperer), ദി ഹിൽസ് (The Hills), വാട്ടർലൂ റോഡ് (Waterloo Road), ഈസ്റ്എൻഡേർസ് (EastEnders), മെയ്ഡ് ഇൻ ചെൽസി (Made in Chelsea), ദി വാംപയർ ഡയറീസ് (The Vampire Diaries) തുടങ്ങിയ ടെലിവിഷൻ പരിപാടികളിലും സംപ്രേഷണം ചെയ്യുകയുണ്ടായി.

The Script
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംDublin, Ireland
വിഭാഗങ്ങൾPop rock, soft rock, R&B, Alternative Rock
വർഷങ്ങളായി സജീവം2001-Present
ലേബലുകൾ
അംഗങ്ങൾDanny O'Donoghue
Mark Sheehan
Glen Power
വെബ്സൈറ്റ്thescriptmusic.com

ജീവിത രേഖ തിരുത്തുക

മുൻ വർഷങ്ങൾ തിരുത്തുക

ഡബ്ലിനിൽ ആയിരുന്ന കാലത് ഡാനി ഓ'ഡോണോയും, മാർക്ക് ശീഹാനും തങ്ങളുടെ 12 -ആം വയസു മുതൽ ചങ്ങാതിമാരായിരുന്നു. ഇവർ രണ്ടു പേരും മുൻപ് 1996 -ഇൽ രൂപം കൊണ്ട  "മൈ ടൌൺ (മൈ ടൌൺ)" എന്ന ബോയ് ബാൻഡിലെ അംഗങ്ങളായിരുന്നു. പിന്നീട് അവരുടെ ഇഷ്ട ആർട്ടിസ്റ്റുകളായ ഡാളസ് ഓസ്റ്റിൻ (Dallas Austin), മോന്റൽ ജോർദാൻ (Montell Jordan), ടെഡി റയേലീ (Teddy Riley) എന്നിവരുടെ കൂടെ ഗാനരചനയും, പ്രൊഡക്ഷനും ചെയുന്നതിന് വേണ്ടി അവർ കാനഡയിലേക്ക് ക്ഷണിക്കപ്പെട്ടു. അവർക്കു റെക്കോർഡ് ഇടപാട് ലഭിച്ചു കംപനി അവരുമായുള്ള പങ്കാളിത്തം ഉപേക്ഷിക്കുന്നതിനു മുൻപ് അവർ യു.എസ്-ഇൽ ആയിരുന്നു.

അവർ പിന്നീട് ലോസ് ആൻജെലസിൽ നിർമാതാക്കളായി ജോലി ചെയുകയുണ്ടായി. ഈ കാലയളവിൽ അവർ ബ്രിട്ടണി സ്‌പിയേർസ് (Britney Spears), ബോയ്സ് ടു മെൻ (Boyz II Men), ടിഎൽസി (TLC) എന്നിവർക്കുവേണ്ടി ഗാനരചനയും, നിർമ്മാണവും നടത്തി[7]. പിന്നീട് അവർ ഡബ്ലിനിലേക്കു തന്നെ തിരികെ വന്നു. അവിടെ നിന്നും അവർ ഡ്രമ്മറായ ഗ്ലെൻ പവറിനെ അമേരിക്കയിൽ നിന്നും തിരഞ്ഞെടുക്കുകയുണ്ടായി. ഗ്ലെൻ തന്റെ 8 -ആം വയസുമുതൽ ഡ്രം പഠിക്കാൻ തുടങ്ങിയിരുന്നു. 15 -ആം വയസു മുതൽ അദ്ദേഹം വിവിധ ഇടങ്ങളിൽ ഡ്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഗ്ലെൻ തന്റെ ഒരു സോളോ പ്രോജെക്ടിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. പിന്നീട് ഡാനിക്കും, മാർക്കിനും ഒപ്പം ചേർന്ന് ഒരാഴ്ച കൊണ്ട് മൂന്ന് ഗാനങ്ങൾ വരെ അവർ നിർമ്മിക്കുകയുണ്ടായി. ദി സ്ക്രിപ്റ്റ് ബാൻഡ് രൂപം കൊണ്ടതിനു ശേഷം 2005 -ഇൽ അവർ ഫോണോജിനിക് ലേബലുമായി കരാറിൽ ഏർപ്പെട്ടു. അവർ തങ്ങളുടെ ആദ്യ E.P. Last.fm എന്ന വെബ്‌സൈറ്റിൽ റിലീസ് ചെയുകയുണ്ടായി.  

2008-10: ദി സ്ക്രിപ്റ്റ് തിരുത്തുക

ദി സ്ക്രിപ്റ്റിന്റെ സ്വന്തം പേരിലുള്ള ആദ്യ ആൽബം 8 ഓഗസ്റ്റ് 2008-നു റിലീസ് ആയി.[8] ഈ ആൽബം യു.കെ യിലെ ആൽബം ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തെത്തി അരങ്ങേറി.[4]

2010-12: സയൻസ് & ഫെയ്ത് തിരുത്തുക

സയൻസ് & ഫെയത്തിലെ ആദ്യ ഗാനമായ "ഫോർ ദി ഫസ്റ്റ് ടൈം" യു.കെയിൽ 20 ഓഗസ്റ്റ് 2010-നും, യു.സിൽ 13 സെപ്റ്റംബർ 2010-നും റിലീസ് ആയി. ഫോർ ദി ഫസ്റ്റ് ടൈം ആപ്പിളിന്റെ ഐ ട്യൂൺസിൽ 8 നവംബർ 2010 നു റിലീസ് ആയി. ഡബ്‌ളിനിലെ അവിവ സ്റ്റേഡിയത്തിൽ അവർ 50,000 പേരുടെ മുൻപിൽ ഗാനമേള അവതരിപ്പിക്കുകയുണ്ടായി. 

2012-13: #3 തിരുത്തുക

ദി സ്ക്രിപ്റ്റിന്റെ മൂന്നാം ആൽബം ആയ #3 യു.കെ യിൽ 10 സെപ്റ്റംബർ 2012 നു റിലീസ് ആയി. അമേരിക്കൻ ഹിപ്-ഹോപ് ഗായകനായ വിൽ.ഐ.അമുമായി(will.i.am) ചേർന്നുള്ള "ഹാൾ ഓഫ് ഫെയിം (Hall of Fame)" ആയിരുന്നു ഇതിലെ പ്രധാന ഗാനം. ഡാനിയും, വിൽ.ഐ.ആമും ഇതിനു മുൻപ് "ദി വോയിസ് യു.കെ (The Voice UK)" എന്ന പരിപാടിയിലെ വിധികർത്താക്കളായി ഒരുമിച്ചു പ്രവർത്തിച്ചിരുന്നു. ഈ കാലയളവിൽ ദി സ്ക്രിപ്റ്റ് ബ്രിട്ട് അവാർഡ്‌സിന്റെ (BRIT Awards) മികച്ച അന്താരാഷ്ട്ര ബാന്റിനുള്ള പുരസ്‌കാരത്തിന് വേണ്ടി ശുപാർശ ചെയപെടുകയുണ്ടായി.[9]

2014-15: നോ സൗണ്ട് വിതൗട് സൈലെൻസ് തിരുത്തുക

ദി സ്ക്രിപ്റ്റിന്റെ നാലാമത്തെ സ്റ്റുഡിയോ അൽബമായ "നോ സൗണ്ട് വിതൗട് സൈലെൻസ്" 15 സെപ്റ്റംബർ 2014-നു റിലീസ് ചെയപെടുകയുണ്ടായി. ഇതിൽ പ്രധാന ഗാനമായിരുന്നു "സൂപ്പർഹീറോസ് (Superheroes)", ഇത് 31 ജൂലൈ 2014-നു റിലീസ് ചെയപെടുകയുണ്ടായി. റെക്കോർഡിങ് പ്രയത്നത്തിനിടെ ഡാനി ഒരിക്കൽ പറയുകയുണ്ടായി: "ഞങ്ങൾ സ്റ്റേജിൽ നിന്ന് നേരെ വന്നു സ്റ്റുഡിയോ ബസിൽ വെച്ച് തന്നെ റെക്കോർഡ് ചെയ്‌യാറാണ് പതിവ്. എല്ലാം വളരെ വലുതാണ്, എല്ലാം വേദിയിലെ ജീവിതത്തിനേക്കാൾ വലുതാണ്, അതുകൊണ്ടു തന്നെ ഞങ്ങൾ സ്റ്റുഡിയോയിൽ എത്തുമ്പോൾ ഇതേ ആവേശം ഉണ്ടാകേണ്ടത് ഞങ്ങൾക്ക് ആവശ്യമാണ്."

 
ദി സ്ക്രിപ്റ്റ് (The Script) പ്രധാന ഗായകൻ ഡാനി ഓ'ഡോണോ (Danny O'Donoghue) ഒരു പൊതുവേദിയിൽ ഗാനം ആലപിക്കുന്നു.

ബാൻഡ് അംഗങ്ങൾ തിരുത്തുക

  • ഡാനി ഓ'ഡോണോ - പ്രധാന ഗായകൻ, കീബോർഡ്, പിയാനോ, ഗിറ്റാർ
  • മാർക്ക് ശീഹാൻ - പ്രധാന ഗിറ്റാർ, ഗായകൻ
  • ഗ്ലെൻ പവർ - ഡ്രംസ്, കൊട്ട് വാദ്യങ്ങൾപിന്താങ്ങുന്ന അംഗങ്ങൾ
  • ബെഞ്ചമിൻ സെർജൻറ് - ബെയ്‌സ്
  • പോൾ ഇൻഡർ - ഗിറ്റാർ, ബെയ്‌സ്
  • റോഡിനെ അലെഹാന്ദ്രോ- പിയാനോ, കീബോർഡ് 

സിനിമകൾ തിരുത്തുക

  • ഹോംകമിങ്: ലെയ്‌വ് അറ്റ് അവിവ സ്റ്റേഡിയം, ഡബ്ലിൻ

പര്യടനങ്ങൾ തിരുത്തുക

  • സയൻസ് & ഫെയ്‌ത് ടൂർ (2010-11)
  • 3  വേൾഡ് ടൂർ (2012-13)
  • നോ സൗണ്ട് വിതൗട് സൈലെൻസ്‌ ടൂർ (2015)

പുരസ്കാരങ്ങളും, നാമനിർദ്ദേശങ്ങളും തിരുത്തുക

വർഷം പുരസ്‌കാരം വിഭാഗം ഫലം
2008 വേൾഡ് മ്യൂസിക് അവാർഡ്‌സ്  ബെസ്ററ് സെല്ലിങ് ഐറിഷ് ആക്ട് ജയിച്ചു
2009 മേറ്റർ അയർലണ്ട് മ്യൂസിക് അവാർഡ് മികച്ച ഐറിഷ് ബാൻഡ് ജയിച്ചു
മികച്ച ആൽബം - The Script ജയിച്ചു
ബെസ്ററ് ഐറിഷ് പോപ്പ് ആക്ട് നിർദ്ദേശിച്ചു
ബെസ്ററ് ലൈവ് പെർഫോമൻസ് ജയിച്ചു
2011 ബ്രിട്ട് അവാർഡ്‌സ് മികച്ച അന്താരാഷ്ട്ര ഗ്രൂപ്പ് നിർദ്ദേശിച്ചു
2013 ബ്രിട്ട് അവാർഡ്‌സ് മികച്ച അന്താരാഷ്ട്ര ഗ്രൂപ്പ് നിർദ്ദേശിച്ചു
2014 മേറ്റർ ചോയ്സ് മ്യൂസിക് സോങ് ഓഫ് ദി ഇയർ ജയിച്ചു
 
ദി സ്ക്രിപ്റ്റ് - 3 ചിഹ്നം.
  • 2009-ഇൽ ഇ.ബി.ബി.എ. പുരസ്‌കാരം ലഭിച്ചു. എല്ലാ വർഷവും ഇ.ബി.ബി.എ., തങ്ങളുടെ സ്വന്തം രാജ്യതല്ലാതെ  തങ്ങളുടെ പ്രഥമ അന്താരാഷ്ട്ര ആൽബം കൊണ്ട് നല്ല പ്രകടനം കാഴ്ചവെക്കുന്ന പത്തു സംഗീത ഗ്രൂപ്പുകളെയോ, ആർട്ടിസ്റ്റുകളെയോ തിരഞ്ഞെടുക്കാറുണ്ട്.
  • 2011-ഇൽ ദി സ്ക്രിപ്റ്റ് ,"ടീൻ ചോയ്സ് അവാർഡ്സ് ചോയ്സ് മ്യൂസിക്: ഗ്രൂപ്പ്" -ലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
  • 2014-ഇൽ ദി സ്ക്രിപ്റ്റിന് ആ വർഷത്തെ മികച്ച ഗാനത്തിനുള്ള മേറ്റർ ചോയ്സ് മ്യൂസിക് പ്രൈസ് ലഭിക്കുകയുണ്ടായി.

അവലംബം തിരുത്തുക

1. "The Script Biography". Allmusic.

2. "The Script score fresh chart success with new album." BBC.

3. "Decemberists' 'King Is Dead' is No. 1 on Billboard 200." Billboard.

പുറമെയുള്ള കണ്ണികൾ തിരുത്തുക

  1. 1.0 1.1 "The Script Biography". Allmusic. Retrieved 1 November 2014.
  2. {{cite web|url=http://www.4music.com/artists/The-Script%7Ctitle=The Script - 4music|work=4Music|accessdate=23 November 2014}}
  3. "The Script Biography". All Music.
  4. 4.0 4.1 4.2 "The Script score fresh chart success with new album". BBC. BBC.
  5. "Decemberists' 'King Is Dead' Is No. 1 on Billboard 200". Billboard.
  6. "The Script team up with will.i.am on new song – RTÉ Ten". Rte.ie. Archived from the original on 28 August 2012. Retrieved 7 November 2012.
  7. "http://www.theargus.co.uk/leisure/music/10293649.print/". {{cite web}}: External link in |title= (help)
  8. ""Oh Danny boy! Script revel in chart success"". The Independent.
  9. ""BRIT Awards 2013 nominations: all the names you need to know before the big ceremony"". The Mirror UK.
"https://ml.wikipedia.org/w/index.php?title=ദി_സ്ക്രിപ്റ്റ്&oldid=3263170" എന്ന താളിൽനിന്ന് ശേഖരിച്ചത്