ആയുസ്സു കൂടുതലുള്ള വല്ലരികളാണ് ദാരുലതകൾ - Lianas. നിബിഡവനത്തിലെ മഴക്കാടുകളിൽ കൂടുതലായി കണ്ടുവരുന്നു. സൂര്യപ്രകാശം ലഭിക്കാനായി വന്മരങ്ങളിൽ ചുറ്റിപ്പിടിച്ചു മുകളിലേക്കു വളരുന്നു. വൃക്ഷത്തലപ്പിലെത്തി സൂര്യപ്രകാശം സ്വീകരിക്കുന്നു. വർഷങ്ങളോളം ആയുസ്സുള്ളതിനാൽ ഇവയുടെ കാണ്ഡം ബലവും വണ്ണവും വയ്ക്കുന്നു. മൊട്ടൻവള്ളി, കാക്കവള്ളി, പുല്ലാഞ്ഞി എന്നി ഇതിനുദാഹരണമാണ്. വലിയ വൃക്ഷങ്ങളിൽ ഇത്തരം വള്ളികൾ സർപ്പങ്ങളെപ്പോലെ കെട്ടുപിണഞ്ഞു വളരുന്നു.

പുല്ലാഞ്ഞി, ഒരു ദാരുലത
"https://ml.wikipedia.org/w/index.php?title=ദാരുലതകൾ&oldid=1796690" എന്ന താളിൽനിന്ന് ശേഖരിച്ചത്