റൂട്ട് കനാൽ ചികിത്സ

(ദന്തവേരുവൈദ്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പല്ല് കേടു വന്ന് എടുത്തു കളയാതെ സംരക്ഷിച്ചു നിർത്തുവാൻ പല്ലിന്റെ ഉള്ളിലുള്ള മൃദുകോശമായ ദന്തമജ്ജയിൽ (പൾപ്) ഉണ്ടാവുന്ന അസുഖങ്ങൾക്കുള്ള ചികിത്സയെയാണ്‌ ദന്തവേരുവൈദ്യം എന്ന് പറയുന്നത്.[1] ഇംഗ്ലീഷ്:Root Canal Therapy; Pulp space therapy. മനുഷ്യരിൽ മാത്രമല്ല, മൃഗങ്ങളിലും ഈ ചികിത്സ ചെയ്യാറുണ്ട്. [2] ഇത് അന്തർദന്തവൈദ്യശാസ്ത്രത്തിൽ അഥവാ എൻഡോഡോണ്ടിക്സ് എന്ന ദന്ത ശാസ്ത്രശാഖയിൽ (Endodontics) പെടുന്നതരം ചികിത്സയാണ്‌. ഈ ശാസ്ത്ര ശാഖയിൽ പഠിക്കുന്ന ദന്ത വൈദ്യൻ റൂട്ട് കനാലിൽ വിദഗ്ദനാകുന്നു എങ്കിലും സാധാരണ ദന്തവൈദ്യന്മാരും ഈ ചികിത്സ ചെയ്തു വരാറുണ്ട്. വേദന വന്ന് പൾപിനെ തിരികെ പഴയ സ്ഥിതിയിൽ ആക്കാൻ പറ്റാത്ത ഇറിവേർസിബിൾ പൾപൈറ്റിസ്, അകൂട്ട് പൾപൈറ്റിസ്, ക്രോണിക് പൾപൈറ്റിസ്, പെരി അപിക്കൽ ആബ്സെസ് അഥവാ അപിക്കൽ പെരിഡോണ്ടൈറ്റിസ് എന്നീ അവസ്ഥകളിൽ ആണ് റൂട്ട് കനാൽ ചികിത്സ ശുപാർശ ചെയ്യാറുള്ളത്.[3]

റൂട്ട് കനാൽ ചികിത്സ
കീഴ് താടിയിലെ ഒരു അണപ്പല്ലിലെ വേരുകൾ അസാധാരണമായ രീതിയിൽ വളഞ്ഞിരിക്കുന്നതും അതിൽ വശങ്ങളിൽ നിന്നു വന്നു ചേരുന്ന ചെറിയ കനാലുകളും ശ്രദ്ധിക്കുക. ഇത്തരം പല്ലുകൾ വളരെ വിദഗ്ദരായ എൻഡോഡോണ്ടിസ്റ്റുകൾക്കെ ചികിത്സിക്കാൻ സാധിക്കൂ
Specialtyendodontics

പേരിനു പിന്നിൽ തിരുത്തുക

“എൻഡോ” എന്നാൽ ഉൾഭാഗം എന്നാണ്യ് ഗ്രീക്കിൽ ഓഡോണ്ടോ എന്നാൽ പല്ല് എന്നും എൻഡോഡോണ്ടിക് എന്ന പദം അങ്ങനെയാണുണ്ടായാത്. എന്നാൽ റൂട്ട് അഥവാ വേരിന്റെ ഉള്ളിലെ കനാലിലാണൂ ചികിത്സ നടക്കുന്നു എന്നതിനാൽ റൂട്ട് കനാൽ ചികിത്സ എന്ന പേരാണു കൂടുതലും ഉപയോഗിക്കുന്നത്.

ലോക്കൽ അനസ്തീഷ്യ നൽകി മരവിപ്പിച്ച ശേഷമാണ് ഈ ചികിത്സ ചെയ്യുന്നത് എന്നതു കൊണ്ട് സാധാരണയായി വേദന രഹിതമായ ചികിത്സയാണിത്. ശരിയായല്ലാത്ത രീതിയിൽ റൂട്ട് കനാൽ ചികിത്സ ചെയ്താലോ, വേരിന്റെ കാണാൻ പറ്റാത്ത വശങ്ങളിൽ ഉള്ള കനാലുകൾ ഉണ്ടെങ്കിലോ (പടം കാണുക) അല്ലെങ്കിൽ മറ്റു ടോറോ ഡോണ്ടിസം, ഇന്റേർണൽ റിസോർപ്ഷൻ തുടങ്ങിയ പ്രതിഭാസങ്ങൾ കാണപെട്ടാലോ റൂട്ട് കനാൽ ചികിത്സ ഫലിക്കാതെ വരാം. അങ്ങനെ വരുന്ന അവസരങ്ങളിൽ അടുത്ത പടിയായി അപിസെക്റ്റമി, ട്രെഫിനേഷൻ, ഹെമി സെക്ഷൻ തുടങ്ങിയ ചികിത്സകൾ പ്രയോഗിക്കുകയും അവയും ഫലിക്കാതെ വന്നാൽ പല്ലുകൾ നിക്കം ചെയ്യുക എന്നതുമാണ് ചികിത്സയുടെ പ്രോട്ടോക്കോൾ.

ഈ ചികിത്സ മൂലം പല്ലിലെ പൾപിൽ ഉണ്ടാകുന്ന അണുബാധയെ ഇല്ലാതാക്കുന്നതിനും ഭാവിയിലെ സൂക്ഷ്മജീവി ആക്രമണത്തിൽ നിന്ന് കേടായ പല്ലിനെ കുറേ കാലത്തേക്കെങ്കിലും സംരക്ഷിച്ചു നിർത്താനും അവയിൽ പ്രോസ്തറ്റിക് ക്രൗൺ ഘടിപ്പിക്കാൻ സഹായിക്കാനും കഴിയുന്നു. ഒറ്റ പ്രാവശ്യം കൊണ്ട് ചെയ്യുന്ന റൂട്ട് കനാൽ ചികിത്സയും പല പ്രാവശ്യം കൊണ്ട് ചെയ്യുന്നതും ഉണ്ട്.

ചികിത്സാക്രമം തിരുത്തുക

 
വളരെയധികം വളഞ്ഞ വേരുകൾ റൂട്ട് കനാൽ ചികിത്സയിൽ എപ്പോഴും വെല്ലുവിളി ആണ്.

റൂട്ട് കനാൽ ചികിത്സ പല്ലുകളിലെ വേരുകളുടെ ഘടനയും മറ്റും അനുസരിച്ച് വെല്ലുവിളി നിറഞ്ഞതാണ്. മുൻ വശത്തെ പല്ലുകളിൽ സാധരണഗതിയി ഒരു വേരുമാത്രമേ കാണപ്പെടുകയുള്ളൂ അതിനാൽ അവ ചികിത്സിക്കുന്നത താരതമ്യേന എളുപ്പവുമാണ്. എന്നാൽ പിറകിലേക്ക് പോകുന്തോറും വേരുകളുടെ എണ്ണത്തിൽ വർദ്ധനവു വരുന്നുണ്ട്. ഇതു മൂലവും ചില വേരുകൾ വളഞ്ഞാതായിരിക്കുന്നതു കൊണ്ടും ഇവയെ ചികിത്സിക്കുന്നത് ശ്രമകരമാകുന്നു. ചിലപ്പോൽ ഒരു പ്രാവശ്യം കൊണ്ടു തീരാവുന്ന കേസുകളും നിരവധി പ്രാവശ്യം വേണ്ടി വരുന്ന കേസുകളും ഉണ്ട്.

ആദ്യം പല്ലിൽ ദ്വാരമുണ്ടാക്കിൽ ഉള്ളിലെ ഞരമ്പ് അഥവാ പൾപിലേക്ക് ഒരു നേർ രേഖാ വാതായനം സൃഷ്ടിക്കുന്നു. ഇതിനെ സ്റ്റ്രയിറ്റ് ലൈൻ അക്സെസ്സ് എന്നു വിളിക്കുന്നു. [4] അക്സസ് ദ്വാരം ഒരോ പല്ലുകളിലും വ്യത്യസ്ത അളവുകളിലായിരിക്കും. [5]ഉള്ളിലേക്ക് കടത്തുന്ന ചെറിയ ഫയലുകൾ, ബ്രോച്ച്, റീമർ എന്നിവ സുഗമമായി കടത്തുവാനാണ് ഇത് ചെയ്യുന്നത്. അതിനു ശേഷം കനാലുകൾ കണ്ടു പിടിക്കുന്നു. കനാലുകളുടെ നീളം വണ്ണം, വലിപ്പം എണ്ണം എന്നിവ പല്ലിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. സധാരണയായി 21 മുതൽ 25 വരെ നീളമുള്ള ഉപകരണങ്ങൾ ആണ് ഉപയോഗിക്കുന്നത്. നീളം കൂടുതൽ ഉള്ള പല്ലുകളും കണ്ടെക്കാം. മൃഗങ്ങളിൽ വെറ്റിനോക്സ് എന്ന പേരിൽ 30 മി.മീറ്റർ വരെ നീളമുള്ള ഫയലുകൾ ഉപയോഗിക്കാറുണ്ട്.

 
ടോറോഡോണ്ടിസം ഉള്ള പല്ലിലെ റൂട്ട് കനാൽ ചികിത്സ

എൻഡോഡോണ്ടിക് ചികിത്സയിൽ പല്ലിനകത്തുള്ള ഭാഗത്തെ ( കേടായതോ അല്ലാത്തതോ ആയ) പൾപിനെ നിക്കം ചെയ്യുകയും അതിനു ശേഷം പല തരം സൂക്ഷമായ ഉപകരണങ്ങൾ ഉപയോഗിച്ച് ഈ പൊള്ളയായ ഭാഗം രാകി കളഞ്ഞ് വലുതാക്കി അതിലേക്ക് ഒരു ഫില്ലിങ്ങ് ചെയ്യാൻ പാകത്തിനുള്ള വലിപ്പത്തിലാക്കിയെടുക്കുകയും ചെയ്യുന്നു. ഈ പ്രക്രിയക്കിടയിൽ ഈ കനാലിൽനെ വിവിധ തരം ആന്റി സെപ്റ്റിക് ലായിനികൾ ഉപയോഗിച്ച് അണുവിമുക്തമാക്കിയെടുക്കുകയും ചെയ്യും.[6] ഈ ലായിനികളെ റൂട്ട് കനാൽ ഇറിഗൻസ് എന്നു വിളിക്കുന്നു.[7]

ആക്സസ് ഉണ്ടാക്കൽ തിരുത്തുക

500 പല്ലുകൾ പഠിച്ചശേഷം ക്രാസ്നറും റാങ്കോവും ചേർന്ന് പല്പ് ചേമ്പറുകളുടെ ഘടനയെക്കുറിച്ച് വിവരിക്കുകയുണ്ടായി. ഇത് ഇന്നും റൂട്ട്കനാൽ ചെയ്യുന്നവർക്ക് ഒരു വഴികാട്ടിയാണ്.[8] 1999 ൽ സ്റ്റ്രോപ്കോ 1732 അണപ്പല്ലുകളിൽ MB2 എന്ന കലാനിനെ കുറിച്ച് പഠനം നടത്തി.[2] ഇത്തരം നിർവധി പഠനങ്ങൾ ഡെന്റൽ ക്ലിനിക്കൽ മൈക്രോസ്കോപ്പ് ഉപയോഗിച്ച് റൂട്ട് കനാലുകൾ കണ്ടെത്തുന്നതിനെക്കുറിച്ചും അവ ക്ലിനിഷ്യനെ എപ്രകാരമൊക്കെ സഹായിക്കുന്നുണ്ട് എന്ന് തെളിയിച്ചിട്ടുണ്ട്. [9][10]

സാധാരണയായി ഒരു മൗത്ത് മിറർ, ഹൂ-ഫ്രൈഡി ഡി.ജി- 16 എൻഡോഡോണ്ടിക് പ്രോബ് ( മറ്റെന്തെങ്കിലും സ്റ്റ്രെയിറ്റ് പ്രോബ്), പ്രകാശം (ഡെന്റൽ ചെയറിൽ ഉള്ളതൊ മറ്റു ഇല്ലൂമിനേഷനോ), പല്ലിനെ വലിപ്പത്തിൽ കാണാനുള്ള സൂക്ഷ്മ ദർശിനിയോ (ലൂപ്പ്സ്- ഇത് അത്യാവശ്യമല്ല) എന്നിയാണ് ആക്സസ് ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ. കൂടാതെ മറ്റു ഉപകരണങ്ങളും ആവശ്യമാണ്. ആക്സസ് ഉണ്ടാക്കൽ അഥവാ ആക്സസ് പ്രിപറേഷനു നലു ഘട്ടങ്ങൾ ഉണ്ട്. അവ താഴെ പറയുന്നവയാണ്. [11]

ചികിത്സക്കു മുന്നായുള്ള നിരീക്ഷണം (പ്രീ ട്രീറ്റ്മെന്റ് അസ്സെസ്സ്മെന്റ്) തിരുത്തുക

 
എൻഡോ -സീ ബർ

ചികിത്സ തീരുമാനിക്കുന്നതിനു മുൻപ് പല്ലിലെ പൾപിലേക്കുള്ള മതിയായ പ്രവേശനം ( ആക്സസ്) കിട്ടുമെന്ന് ഉറപ്പാക്കണം. ഇത് ബുദ്ധിമുട്ടുള്ളതാണെങ്കിൽ റൂട്ട് കനാൽ ചികിത്സ വെല്ലുവിളി നിറഞ്ഞതായിരിക്കും. രണ്ടാമതോ മൂന്നാമതോ ഒക്കെ റൂട്ട് കനാൽ ചികിത്സ ആവർത്തിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ ഇതിനു പ്രത്യേക പ്രാധന്യം ഉണ്ട്. ഒരിക്കൽ പ്രവേശനം അഥവാ ആക്സസ് ലഭിച്ചു കഴിഞ്ഞാൽ എൻഡോഡോണ്ടിസ്റ്റിന് പൾപ് ചേമ്പറിന്റെ സ്ഥാനവും രൂപവും മനസ്സിൽ കൊണ്ടുവരാൻ സാധിക്കുകയും ചെയ്യും. പല്ലും ചെരിഞ്ഞതോ വളഞ്ഞതോ ആണെങ്കിലോ [12] അഥവാ മറ്റു ഫില്ലിങ്ങുങ്ങുകളോ കാപ്പോ ഉണ്ടെങ്കിൽ അതിനനുസരിച്ചു വേണം ആക്സസ് രൂപപ്പെടുത്താൻ. സിമന്റോ ഇനാമൽ ജങ്ങഷനും ഫർക്കേഷൻ എന്നു പറയുന്ന ഇടനാഴിയും ചികിത്സകന്റെ മനസ്സിൽ ഉണ്ടായിരിക്കുകയും വേണം കാരണം ഇതിനനുസരിച്ചാണ് പൾപിന്റെ തറ ( ഫ്ലോർ) നിലനിൽകുന്നതും വേരുകളിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നതും. [11]

പല്ലിനെ ഒരുക്കൽ (പ്രിപ്പറേഷൻ ഓഫ് ടൂത്ത് ഫോർ എൻഡോഡോണ്ടിക് ട്രീറ്റ്മെന്റ്) തിരുത്തുക

നിലവിലുള്ള ഫില്ലിങ്ങുകൾ നീക്കം ചെയ്യുന്നതു വഴി ചികിത്സകന് പൾപ് ചേംബറിന്റെ ഭിത്തികളെക്കുറിച്ചും പല്ലിൽ ഉണ്ടായേക്കാവുന്ന വിള്ളലിനേക്കുറിച്ചും അറിവു ലഭിക്കുന്നു. മെതിലിൻ ബ്ലൂ എന്ന രാസ വസ്തു ഉപയോഗിച്ച് വിള്ളൽ സംശയിക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്താൻ സാധിക്കും [13] ഇതിനെ തുടർന്ന് പ്രസ്തുത പല്ല് പഴയ രൂപത്തിൽ കൊണ്ടുവരാൻ സാധിക്കുമോ എന്നുള്ള വിശകലനം നടത്തണം. [4] ബലമില്ലാത്ത പല്ലിന്റെ ഭാഗങ്ങൾ നീക്കം ചെയ്യപ്പെടുന്നു. ഭിത്തിയിൽ വിള്ളൽ ഉണ്ട് എങ്കിൽ അത്

ഓർത്തോഡോണ്ടിക് ബാൻഡുകൾ ഉപയോഗിച്ച് ശക്തിപ്പെടുത്താവുന്നതാണ്. [14]

പൾപ് ചേമ്പറിന്റെ മേൽക്കൂര ( റൂഫ്) ഹൈസ്പീഡ് ടർബൈൻ ഉപയോഗിച്ച് തുരക്കുന്നു. ഇത് പല്ലിന്റെ ഒത്ത നടുവിലായോ കേടുള്ള വശത്തുകൂടെയോ ആവാം. എൻഡോ-സീ എന്ന പേരുള്ള ബർ ഇതിനു ശേഷം ഉപയോഗിക്കുന്നത് പെർഫൊറേഷൻ ( പല്ലിന്റെ നല്ല ഭാഗങ്ങൾക്ക് നാശം വരുന്നതു) തടയും.

പല്ലിന്റെ മേൽക്കൂര മാറ്റിക്കഴിഞ്ഞാൽ പിന്നെ പല്പ് ചേമ്പറിന്റെ തറയെക്കുറിച്ച് അറിവ് നേടാൻ സാധിക്കും. കനാലിനുള്ളിൽ കാൽസിഫിക്കേഷൻ അഥവാ കാൽഷ്യം അടിഞ്ഞുകൂടിയിട്ടില്ല എങ്കിൽ ഡെവലപ്മെന്റൽ ലൈനുകൾ (പല്ലു ഉണ്ടാകുമ്പോൾ രൂപപ്പെടുന്ന വരകൾ) കാണാനും അതു വഴി കനാലുകളിലേക്ക് ഉള്ള പാത തെളിഞ്ഞു കിട്ടുകയും ചെയ്യും. ഈ റോഡ് മാപ്പ് ഉപയോഗിച്ചാൽ കണ്ടുപിടിക്കാൻ പറ്റാത്ത കനാലുകളും കണ്ടെത്താൻ സാധിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. [15] തുടർന്ന് ഡി.ജി. പ്രോബ് ഉപയോഗിച്ച് പരിശോധിച്ചാൽ കനാലിലേക്ക് ചെന്നെത്താനും കഴിയും. [16]

പഠനഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കുന്ന അനാട്ടാമി കേടുപാടുകൾ ഇല്ലാത്തതും കാപ്പുകൾ ഇല്ലാത്തതുമായ പല്ലിലെ കനാലുകൾ ആണ്. ഇതിൽ നിന്നും വിരുദ്ധമായ കനാൽ അനട്ടമി സാധാരണമായി കാണാൻ സാധിക്കും

റിമൂവൽ ഒഫ് ദ റൂഫ് ഒഫ് ദ പൾപ് ചേമ്പർ അൻഡ് കൊറോണൽ പൾപ് ടിഷ്യൂ തിരുത്തുക

ക്രിയേറ്റിങ്ങ് സ്റ്റ്രയിറ്റ് ലൈൻ ആക്സെസ്സ് തിരുത്തുക

ചരിത്രം തിരുത്തുക

 
ഹെമിസെക്ഷൻ എന്ന ചികിത്സ ചെയ്ത് അണപ്പല്ലിലെ ഒരു വേരു എടുത്ത് കളഞ്ഞ് മറ്റൊന്നു സംരക്ക്ഷൈച്ചിരിച്ചുക്കുന്നു, വശങ്ങളിലെ കനാലുകളും കാണാം

മനുഷ്യൻ ഉണ്ടായകാലം മുതൽക്കെ ദന്തരോഗങ്ങളും ഉണ്ട്. ചരിത്രം രേഖപ്പെടുത്തുന്നതിനുമുൻപേ തന്നെ ദന്തരോഗങ്ങൾ മനുഷ്യനെ അലട്ടിയിരുന്നു എന്നതിനു ഫോസിൽ തെളിവുകൾ ഉണ്ട്. പുരാതനമായ എല്ലാ സംസ്കാരങ്ങളുടേയും അവശിഷ്ടങ്ങളിൽ നിന്നും കിട്ടിയ തെളിവുകളിലും ദന്തരോഗങ്ങളുടേയും അവയുടെ അക്കാലത്തെ ചികിത്സയുടേയും ഏകദേശ രൂപങ്ങൾ ലഭ്യമാണ്‌. ക്രിസ്തുവിനു 1500 വർഷങ്ങൾ മുൻപ് എഴുതപ്പെട്ട എബേർസ് ചുരുളുകളിൽ (Ebers papyrus) [17] പല്ലിനുള്ളിൽ നിന്ന് രക്തം വരുന്നതിൻറേയും അതിനോടൊപ്പം ഉണ്ടാവുന്ന വേദനയുടേയും കാരണവും മരുന്നും രേഖപ്പെടുത്തിയിരിക്കുന്നു. മരുന്നിലുള്ള ചേരുവകളിൽ ഗെബു മരത്തിൻറെ പഴം, ഉള്ളി തുടങ്ങിയവയായിരുന്നു. [18]

പുരാതന സിറിയയിലെ പ്രശസ്തനായിരുന്ന ആർക്കിജീനസ് എന്ന ഭിഷഗ്വരൻ ക്രി.വ. ആദ്യത്തെ നൂറ്റാണ്ട്) ദന്തരോഗങ്ങൾക്കും പ്രത്യേകം ചികിത്സ നൽകിയിരുന്നു. അദ്ദേഹത്തിന്റെ മരുന്നുകളിൽ വറുത്ത മണ്ണിരകളും ഉൾപ്പെട്ടിരുന്നു.

മദ്ധ്യകാലഘട്ടത്തിൽ കൂടുതൽ ആധുനികരിക്കപ്പെട്ട പണിയായുധങ്ങൾ ദന്തരോഗങ്ങൾക്കായി ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. അക്കാലത്തെ വിശ്വാസം കൃമികളാണ്‌ പല്ലുവേദന ഉണ്ടാക്കുന്നത് എന്നായിരുന്നു. 15-)ം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ ഭിഷഗ്വരനും പുരോഹിതനുമായ ആൻഡ്രൂ ബൂഡെ ഈ "കൃമി" കളെ നീക്കം ചെയ്യുന്ന തനതായ ചികിത്സാരീതി ആവിഷ്കരിച്ചു. [19]

അബുൾ കാസിസ് (1050-1152) ചൂടുപയോഗിച്ച് പല്ലുവേദന ശമിപ്പിച്ചിരുന്നു. ചുട്ടുപഴുത്ത സൂചി പല്ലിനുള്ളിലേക്കിറക്കിയാണ്‌ അദ്ദേഹം ഇത് സാധിച്ചിരുന്നത്. ഗയ് ഡെ ഷോളിയാക് (1300-1368)[20] എന്ന ശസ്ത്രക്രിയാ വിദഗ്ദ്ധൻ കർപ്പൂരം, ഗന്ധകം, കായം തുടങ്ങിയവ ചേർന്ന അരക്കുപയോഗിച്ച് പല്ലിലെ ദ്വാരങ്ങൾ അടച്ച് വേദനസംഹരിച്ചിരുന്നു. [21]

സങ്കീർണ്ണതകൾ തിരുത്തുക

റൂട്ട് കനാല് ഫയലുകൾ ഒടിയുക തിരുത്തുക

1 . റൂട്ട് കനാല് ഫയലുകൾ ഒടിയുക റൂട്ട് കനൽ ചികിത്സക്കിടയിൽ ഉപയോഗിക്കുന്ന ഫയലുകൾ ഓടിയാനുള്ള സാധ്യത ഉണ്ട്. [23] ഫയലുകളുടെ പുനരുപയോഗം അമിതമായ മർദ്ദം, ഫയലുകളുടെ ഉപയോഗത്തെ കുറിച്ച് അറിവില്ലായ്മ, [21] വ്യാവസായിക ഉത്പാദനത്തിൽ ഉണ്ടാവുന്ന തകരാറുകൾ എന്നിവയാണ് ഇവയ്ക്കുള്ള പ്രധാന കാരണങ്ങൾ.

റൂട്ട് കനാൽ ഫയലുകൾ ഒരൊറ്റ ഉപയോഗത്തിന് മാത്രമായി ഉണ്ടാക്കുന്നവയാണ് എന്നാൽ വീണ്ടും ഉപയോഗിച്ച് കാണാറുണ്ട്. [20] ഫയലുകൾ ഒടിയുന്നതിന്റെ പ്രധാന കാരണം ഇതാണ്. [21] [22] നിക്കൽ ടൈറ്റാനിയം കൊണ്ടുണ്ടാക്കിയവയാണ് അമിത മർദ്ദം മൂലം ഒടിയുന്ന ഫയലുകളിൽ മുൻപന്തിയിൽ ഉള്ളത്.

സാമ്പത്തിക പരാധീനതകൾ ആണ് ഫയലുകൾ പുനരുപയോഗം ചെയ്യുന്നതിനുള്ള കാരണമായി പറയുന്ന കാരണം. [19] [25] ഫയലുകൾ വീണ്ടും ഉപയോഗിക്കുന്നത് വഴി അതിൽ മെക്കാനിക്കൽ പ്രശ്നങ്ങൾ കടന്നു കൂടുന്നു. സ്റ്റീൽ ഫയലുകൾ തുരുമ്പിക്കാനും മൂർച്ച കുറയാനും പുനരുപയോഗം കാരണമാക്കുന്നു. തന്മൂലം റൂട്ട് കനാലുകൾ ശരിയായി ശുചിയാക്കാനാവാതെ വരികയും ഫയലുകൾ ഒടിയാനും കാരണമാകുന്നു. ഇതൊക്കെയാണെങ്കിലും പുനരുപയോഗം സാധൂകരിക്കുന്ന പഠനങ്ങളും ഉണ്ട്. [24]

ഫയലുകൾ പുനരുപയോഗം ചെയ്യുന്നത് നിർത്തണം എന്ന 2007 ൽ യു.കെയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്‌ത് ഡെന്റിസ്റ്റുകൾക്ക് ശുപാർശ നൽകി. സൗത്ത് ആഫ്രിക്കയിൽ ഔദ്യോഗികമായ അറിയിപ്പ് ഇല്ല പക്ഷെ ഫയലുകളുടെ പുനരുപയോഗത്തിന്റെ കാരണങ്ങളെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭ്യമല്ല.

കേരളത്തിൽ എൻഡോഡോന്റിക് ഫയലുകൾ സാധാരണമായി പുനരുപയോഗം ചെയ്യപ്പെടുന്നുണ്ട് എങ്കിലും അതിന്റെ കാരണങ്ങളെക്കുറിച്ചോ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചോ യാതൊരു പഠനവും ഇതു വരെ നടന്നിട്ടില്ല.

സോഡിയം ഹൈപോക്ളോറൈറ് ആക്സിഡന്റുകൾ തിരുത്തുക

സോഡിയം ഹൈപ്പോക്ളോറൈഡ് ലായിനി റൂട്ട് കനാൽ ശുചിയാക്കാൻ ഉപയോഗിക്കുന്നു. ഇത് അബദ്ധവശാൽ റൂട്ട് കനാലിലിനു വെളിയിലേക്ക് പോയാൽ വേദനയും നീര് ഹെമറ്റോമ, എക്കിമോസിസ് എന്നിവ ഉണ്ടാകാം. പ്രത്യേകം തയ്യാറാക്കിയ വശങ്ങളിൽ വെന്റുകൾ ഉള്ള സുലൂചികൾ ഉപയോഗിക്കുന്നത് ഇത് തടയും എന്ന പഠനങ്ങൾ വെളിപ്പെടുത്തുന്നു.[22] എങ്കിലും സാധാരണ കുത്തിവെക്കാനുപയോഗിക്കുന്ന സൂചിയും സിറിഞ്ചും ഉപയോഗിച്ചാണ് പലപ്പോഴും ഇത് റൂട്ട് കനാലിലേക്ക് ഒഴിക്കുന്നത്. ശക്തിയായി ഇത് കടത്തി വിടുന്നതതും വലിയ ഫോറാമീനുകൾ ഉണ്ടെങ്ങ്കിലും ഹൈപ്പോ ആക്സിഡന്റിനു വഴിതുറക്കും. [23]അപൂർവ്വം ചില കേസുകളിൽ അനസ്‌തെറ്റിക് കുത്തിവക്കുന്നതിനു പകരം ഹൈപ്പോ കുത്തി വച്ച് സങ്കിർണ്ണതകൾ ഉണ്ടായതായി പത്ര വാർത്തകൾ ഉണ്ട്. [24]അനസ്‌തെറ്റിക് എടുക്കുന്ന അതെ സിറിഞ്ചിൽ തന്നെ ഹൈപ്പോയും കാരണം. [25] ഇത് സംഭവിച്ചാൽ സുഖം പ്രാപിക്കാൻ അഞ്ച് ആഴ്ച വരെ എടുക്കാം എന്ന് പഠനങ്ങൾ കാണിക്കുന്നു [23]

പല്ലിന്റെ നിറം മാറ്റം തിരുത്തുക

റൂട്ട് കനാൽ ചികിത്സക്ക് ശേഷം പല്ലിന്റെ നിറം മാറുന്നത് ഒരു സാധാരണ പ്രക്രിയ ആണ്. ഇത് സങ്കിർണ്ണതകളിൽ പെടുത്താനാവില്ല. ഇതിന്റെ കാരണം പൂർണ്ണമായും മനസ്സിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. [26] റൂട്ട് കനാലിൽ നിന്ന് കോശങ്ങൾ പൂർണ്ണമായും മാറ്റാതിരുന്നാൽ നിറം മാറ്റം ഉണ്ടാവാനുള്ള സാധ്യത കൂടുതൽ ആണ്. റൂട്ട് കനാൽ ഫില്ലിങ്ങിന് ഉരുപയോഗിക്കുന്ന ഗട്ട പെർച്ച എന്ന സാധനവും സീലറുകളും നിറം മാറ്റം ഉണ്ടാവാൻ സാധ്യത വർദ്ധിപ്പിക്കുന്നു. [26] മറ്റൊരു സാധ്യത പല്പിന്റെ മർദ്ദം പല്ലിൽ നിന്ന് ഇല്ലാതാകുന്നതോടെ പല്ലിന്റെ സ്വാഭാവികത നഷ്ടപ്പെടൂന്നു എന്ന പഠനമാണ്. [26]


റഫറൻസുകൾ തിരുത്തുക

  1. https://medlineplus.gov/ency/article/007275.htm
  2. 2.0 2.1 Lee DB, Arzi B, Kass PH, Verstraete FJM. Radiographic outcome of root canal treatment in dogs: 281 teeth in 204 dogs (2001-2018). J Am Vet Med Assoc. 2022 Jan 4;260(5):535-542. doi: 10.2460/javma.21.03.0127. PMID: 34986112.
  3. BYSTRÖM A., SUNDQVIST G. Bacteriologic evaluation of the efficacy of mechanical root canal instrumentation in endodontic therapy. European Journal of Oral Sciences. 1981;89(4):321–328. doi: 10.1111/j.1600-0722.1981.tb01689.x. [PubMed] [CrossRef] [Google Scholar] [Ref list]
  4. 4.0 4.1 https://pocketdentistry.com/access-preparation/#:~:text=Straight%2Dline%20access%20is%20achieved,that%20prevent%20unimpeded%20orifice%20location.
  5. Krapež J, Fidler A. Location and dimensions of access cavity in permanent incisors, canines, and premolars. J Conserv Dent. 2013 Sep;16(5):404-7. doi: 10.4103/0972-0707.117491. PMID: 24082567; PMCID: PMC3778620.
  6. Kandaswamy D, Venkateshbabu N. Root canal irrigants. J Conserv Dent. 2010 Oct;13(4):256-64. doi: 10.4103/0972-0707.73378. PMID: 21217955; PMCID: PMC3010032.
  7. Prada I, Micó-Muñoz P, Giner-Lluesma T, Micó-Martínez P, Muwaquet-Rodríguez S, Albero-Monteagudo A. Update of the therapeutic planning of irrigation and intracanal medication in root canal treatment. A literature review. J Clin Exp Dent. 2019 Feb 1;11(2):e185-e193. doi: 10.4317/jced.55560. PMID: 30805124; PMCID: PMC6383907.
  8. Krasner P, Rankow HJ. Anatomy of the pulp-chamber floor. J Endod. 2004 Jan;30(1):5-16. doi: 10.1097/00004770-200401000-00002. PMID: 14760900.
  9. https://www.aae.org/specialty/wp-content/uploads/sites/2/2017/07/winter2016microscopes.pdf
  10. "Microscopes in Endodontics" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-05-21.
  11. 11.0 11.1 Patel, S., Rhodes, J. A practical guide to endodontic access cavity preparation in molar teeth. Br Dent J 203, 133–140 (2007). https://doi.org/10.1038/bdj.2007.682
  12. Silva, E.J.N.L., Attademo, R.S., da Silva, M.C.D. et al. Does the type of endodontic access influence in the cyclic fatigue resistance of reciprocating instruments?. Clin Oral Invest 25, 3691–3698 (2021). https://doi.org/10.1007/s00784-020-03694-7
  13. BSc, AEGIS Communications, By Glenn A. van As, DMD. "Evaluation of Enamel and Dentinal Cracks Using Methylene Blue Dye and the Operating Microscope" (in ഇംഗ്ലീഷ്). Retrieved 2023-03-20.{{cite web}}: CS1 maint: multiple names: authors list (link)
  14. https://www.codsjod.com/doi/CODS/pdf/10.5005/cods-5-2-13
  15. Slowey RR. Root canal anatomy. Road map to successful endodontics. Dent Clin North Am. 1979 Oct;23(4):555-73. PMID: 294389.
  16. Jacob B, K A, Ranganath A, Siddique R. Management of Intracanal Separated File Fragment in a Four-Rooted Mandibular Third Molar. Case Rep Dent. 2021 Jun 30;2021:5547062. doi: 10.1155/2021/5547062. PMID: 34306768; PMCID: PMC8266475.
  17. http://www.whonamedit.com/synd.cfm/443.html
  18. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-08-07. Retrieved 2008-10-07.
  19. Boorde A. The breviere of health. London: Thomas east. co. 1552
  20. http://www.faqs.org/health/bios/53/Guy-de-Chauliac.html
  21. Weinberger BW. An introduction to the history of dentistry.; St. Louis: The C V Mosby company; 1985
  22. Torabinejad, Mahmoud, Richard Walton. Endodontics, 4th Edition.Page 265. W.B. Saunders Company, 2008. VitalBook file
  23. 23.0 23.1 Hülsmann M, Hahn W (May 2000). "Complications during root canal irrigation--literature review and case reports". International Endodontic Journal (Review). 33 (3): 186–93. doi:10.1046/j.1365-2591.2000.00303.x. PMID 11307434.
  24. Waknis PP, Deshpande AS, Sabhlok S. Accidental injection of sodium hypochlorite instead of local anesthetic in a patient scheduled for endodontic procedure. J Oral Biol Craniofac Res. 2011 Oct-Dec;1(1):50-2. doi: 10.1016/S2212-4268(11)60013-4. PMID: 25756020; PMCID: PMC3941633.
  25. Bramante CM, Duque JA, Cavenago BC, Vivan RR, Bramante AS, de Andrade FB, Duarte MA. Use of a 660-nm Laser to Aid in the Healing of Necrotic Alveolar Mucosa Caused by Extruded Sodium Hypochlorite: A Case Report. J Endod. 2015 Nov;41(11):1899-902. doi: 10.1016/j.joen.2015.07.011. Epub 2015 Sep 11. PMID: 26371982.
  26. 26.0 26.1 26.2 Hargreaves KM; Berman LH (സെപ്റ്റംബർ 23, 2015). Cohen's Pathways of the Pulp Expert Consult. Elsevier Health Sciences. p. 2212. ISBN 978-0-323-18586-8. Archived from the original on നവംബർ 10, 2017.
"https://ml.wikipedia.org/w/index.php?title=റൂട്ട്_കനാൽ_ചികിത്സ&oldid=3968546" എന്ന താളിൽനിന്ന് ശേഖരിച്ചത്