തർക്കേശ്വരി സിൻഹ

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത

തർക്കേശ്വരി സിൻഹ (26 ഡിസംബർ 1926-14 ഓഗസ്റ്റ് 2007) ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയും ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ബിഹാർ സ്വദേശിയായിരുന്നു . രാജ്യത്തെ ആദ്യത്തെ വനിത രാഷ്ട്രീയക്കാരിൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ സജീവമായ പങ്കു വഹിച്ചു. 1952-ൽ പാറ്റ്ന ഈസ്റ്റ് മണ്ഡലത്തിൽ നിന്നും ആദ്യ ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു . പിന്നീട് 1957, 1962, 1967 വർഷങ്ങളിൽ ബാർഹ് നിയോജകമണ്ഡലത്തിൽ നിന്ന് വീണ്ടും ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജവഹർലാൽ നെഹ്റു 1958-64 കാലഘട്ടത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി ധനകാര്യ മന്ത്രിയായി.[1][2][3] ഐക്യരാഷ്ട്രസഭയിലും ടോകിയോയിലേയ്ക്കും ഒരു പ്രതിനിധി സംഘത്തെയും നയിച്ചു. [3] ഗുൽസാർ വിമർശകരുടെ പ്രിയപ്പെട്ട സിനിമയായ ആന്ധി, ഇന്ദിരാ ഗാന്ധി കൂടാതെ തർക്കേശ്വരി സിൻഹയുടെയും ഭാഗമാണ്. [4][5]

Tarkeshwari Sinha
Member of Parliament
മണ്ഡലംBarh (Bihar)
വ്യക്തിഗത വിവരങ്ങൾ
ജനനം(1926-12-26)26 ഡിസംബർ 1926
Patna
മരണം14 ഓഗസ്റ്റ് 2007(2007-08-14) (പ്രായം 80)
New Delhi
ദേശീയതIndian
രാഷ്ട്രീയ കക്ഷിIndian National Congress
അൽമ മേറ്റർLondon School of Economics

ആദ്യകാലം തിരുത്തുക

തർക്കേശ്വരി പട്നയിലെ മഗധ് മഹിള കോളേജ് എന്നറിയപ്പെട്ടിരുന്ന ബങ്കിപൂർ ഗേൾസ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു. അഖിലേന്ത്യാ വിദ്യാർഥി ഫെഡറേഷനിൽ നിന്നും അകന്നു പോയ ബിഹാർ സ്റ്റുഡൻസ് കോൺഗ്രസ്സിന്റെ പ്രസിഡന്റായിരുന്നു അവർ. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ അവർ എക്കണോമിക്സിൽ എംഎസ്സി പഠിച്ചു .[2]

ക്വിറ്റ് ഇന്ത്യാ സമരത്തിൽ സജീവമായി പങ്കെടുത്തു. [6]

ജീവിതം തിരുത്തുക

ബീഹാറിലെ ബാർ നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യാനന്തരം, 1952-ൽ പറ്റ്ന ഈസ്റ്റ് നിയോജക മണ്ഡലത്തിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ടിക്കറ്റ് ലഭിച്ചശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചു. 1957, 1962, 1967 വർഷങ്ങളിൽ കോൺഗ്രസ് പാർട്ടിയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. [6]

1957 നവംബർ 19 ന് ടു ടെൽ ദ ട്രൂത്ത് എന്ന ഗെയിം ഷോയിൽ സിൻഹ പാനലിലെ നാല് അംഗങ്ങളിൽ രണ്ടുപേരെ മണ്ടരാക്കി. [7]

തർക്കേശ്വരി മൊറാർജി ദേശായിയുമായി അടുത്തബന്ധം പുലർത്തിയിരുന്നു. ലാൽ ബഹദൂർ ശാസ്ത്രിയ്ക്ക് പകരം പ്രധാനമന്ത്രിയായി ഇന്ദിര ഗാന്ധിയും ദേശായിയും തമ്മിലുള്ള അനുവർത്തിത പോരാട്ടത്തിൽ ആയിരുന്നു. കോൺഗ്രസിൽനിന്നു പിരിഞ്ഞപ്പോൾ ദേശായിയും മറ്റ് നേതാക്കളും ഒരു പിളർപ്പ് സംഘം രൂപീകരിച്ചു. 1971 ലെ ലോക് സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ധരംവീർ സിൻഹയ്ക്ക് മുന്നിൽ സിൻഹയ്ക്ക് ബർഹ് നഷ്ടമായി. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ഇന്ദിരാഗാന്ധിയുടെ പാർട്ടിയിൽ തിരിച്ചെത്തുകയും ചെയ്തു. 1977-ൽ ബെഗുസരായി ലോക് സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു. ബീഹാറിൽ ജനതാ വേദിയിൽ കോൺഗ്രസ് പൂർണമായും പരാജയപ്പെട്ടു. ഈ തോൽവിക്ക് ശേഷം 1978 നവംബറിൽ സമസ്തിപൂരിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ, അവർ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയും സാമൂഹിക പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. [2]

സാമൂഹ്യ പ്രവർത്തനം തിരുത്തുക

എയർ ഇന്ത്യ വിമാനപകടത്തിൽ മരിച്ച സഹോദരൻ ക്യാപ്റ്റൻ ഗിരീഷ് നന്ദൻ സിങ്ങിന്റെ സ്മരണാർത്ഥം തർക്കേശ്വരി സിൻഹ തുൾസിഗറിൽ ഏകദേശം 25 ലക്ഷം രൂപമുടക്കി ഒരു ഹോസ്പിറ്റൽ സ്ഥാപിച്ചു. അന്ന് അത് വലിയൊരു തുകയായിരുന്നു. ചികിത്സ ഏതാണ്ട് സൗജന്യമായിരുന്നു. നളന്ദയിലെ ചാന്ദി, ഹർനോട്ട് എന്നിവയുമായി ഗ്രാമത്തെ ബന്ധിപ്പിക്കുന്നതിന് റോഡു നിർമ്മാണത്തിന് മുൻകൈ എടുത്തു. [2]

അവലംബം തിരുത്തുക

  1. R. Vatsyayan (2008-04-04). "Beauty and Brains". The Hindustan Times. Archived from the original on 2008-09-30. Retrieved 2008-04-04.
  2. 2.0 2.1 2.2 2.3 A.J.Philip (2008-04-04). "A Beautiful Politician". The Tribune. Retrieved 2008-04-04.
  3. 3.0 3.1 Qureshi, Muniruddin (2004). Social Status of Indian Women: emancipation. Anmol Publications Pvt. Ltd. p. 920. ISBN 978-81-261-1360-6.
  4. V. Gangadhar (2008-04-04). "Where is reality?". The Hindu. Archived from the original on 2010-09-02. Retrieved 2008-04-04.
  5. Sanjay Suri. "Mrs. G's String of Beaus".
  6. 6.0 6.1 "Tarkeshwari Sinha". veethi.com. Retrieved 2017-08-19.
  7. YouTube
"https://ml.wikipedia.org/w/index.php?title=തർക്കേശ്വരി_സിൻഹ&oldid=3776615" എന്ന താളിൽനിന്ന് ശേഖരിച്ചത്