ത്രിപുര സുന്ദരി

പത്തു മഹാവിദ്യകളുടെ ദേവത

ത്രിപുര സുന്ദരി (Sanskrit: त्रिपुरा सुंदरी, IAST: Tripura Sundarī), പത്തു മഹാവിദ്യകളിൽ ഉൾപ്പെടുന്ന ഭഗവതിയാണ്.[3] ഹൈന്ദവതയിലെ സാഹിത്യത്തിൽ അവതരിപ്പിക്കപ്പെടുന്ന ദേവി, ലളിതസഹസ്രനാമം (ലളിതദേവിയുടെ കഥ) ലളിതോപഖ്യാനം എന്നീ വിഷയവുമായി ഈ ഭഗവതി അറിയപ്പെടുന്നു. ഈരേഴുപതിന്നാലു ലോകത്തിൽ ബ്രഹ്മലോകത്തിനു മുകളിലുള്ള സർവ്വലോകമാണ് ലളിതത്രിപുര സുന്ദരിയുടെ ആവാസസ്ഥാനമായ മണിദീപം.

ത്രിപുര സുന്ദരി
The Beautiful goddess of the three world
ശ്രീ ചക്രത്തിൽ തന്റെ വലതു കാൽ അമർത്തി സിംഹാസനാരൂഢയായിരിക്കുന്ന ശ്രീ ലളിത മഹാത്രിപുരസുന്ദരി. അവരുടെ ചുറ്റിനുമായി ബ്രഹ്മാവ്, വിഷ്ണു, ശിവൻ, ഗണേശൻ എന്നിവരും വെഞ്ചാമരം വീശുന്ന ലക്ഷ്മിയും സരസ്വതി ദേവിയുമുണ്ട്.
ദേവനാഗിരിत्रिपुरा सुंदरी
സംസ്കൃതംTripura Sundarī
AffiliationDevi, Adi-Parashakti, Mahavidya, Mahalakshmi, Parvati
മന്ത്രംoṃ ka e ī la hrīṃ ha ka ha la hrīṃ ha sa ka la hrīṃ, or aiṃ hrīṁ sauḥ[1]
ആയുധംNoose, Goad, Arrows and Bow [2]
ജീവിത പങ്കാളിTripurantaka aka Panchvakra Mahadev (Shiva)(Kameshwara)

ശക്തിസത്തിലെ ശ്രീകുല പാരമ്പര്യമനുസരിച്ച് ത്രിപുര സുന്ദരി മഹാവിദ്യയുടേയും ആദിപരാശക്തിയുടെ ഉയർന്ന ഭാവത്തിലും കാണപ്പെടുന്നു. ത്രിപുര ഉപനിഷത്ത് പ്രപഞ്ചത്തിന്റെ ആത്യന്തിക ശക്തി (ഊർജ്ജം, ശക്തി) എന്ന് വിളിക്കുന്നു. ബ്രഹ്മാവ്, വിഷ്ണു,, ശിവൻ എന്നിവരെക്കാളും പരമജ്ഞാനിയായി കാണപ്പെടുന്നു. ത്രിപുര സുന്ദരി കാമേശ്വര എന്ന രൂപത്തിലുള്ള ശിവന്റെ മടിത്തട്ടിൽ (ശിവശക്തി) ""lord of desire" ഇരിയ്ക്കുന്നതായിട്ടാണ് പറയപ്പെടുന്നത്.[4] ശക്ത താന്ത്രിക് പാരമ്പര്യവുമായി ബന്ധപ്പെട്ട പ്രധാന ദേവതയായ ത്രിപുര സുന്ദരി (പാർവ്വതി) ശ്രീ വിദ്യാ എന്നും അറിയപ്പെടുന്നു. ശിവശക്തി ഐക്യഭാവത്തിൽ ഇരിക്കുന്ന ശിവകാമേശ്വരനും (പരമേശ്വരൻ), ശിവകാമേശ്വരിയും (ലളിതപരമേശ്വരി) ആണ് ലളിതസഹസ്രനാമത്തിലെ പ്രധാന ദേവതകൾ ശിവന്റെ ബ്രഹ്‌മവിദ്യയാണ് ദേവി. ശിവനും ശക്തിയും ഒരേ നാണയത്തിന്റെ രണ്ടു ഭാഗങ്ങൾ ആണ്.

ഹൈന്ദവ വിശ്വാസപ്രകാരം ആദിപരാശക്തിയുടെ പ്രധാനപെട്ട സഗുണരൂപമാണ് ലളിതാ മഹാത്രിപുര സുന്ദരി. സദാശിവൻ്റെ ശക്തി. പുരുഷൻ്റെ പ്രകൃതി എന്നും വിശ്വസിക്കപ്പെടുന്നു. ശക്തി ആരാധനയിൽ ശ്രീ ഭഗവതിക്ക് പല രൂപഭേദങ്ങളുണ്ട്. സതി, പാർവ്വതി, ദുർഗ്ഗ, മഹാകാളി, ഭദ്രകാളി, ഭുവനേശ്വരി, ചാമുണ്ഡേശ്വരി തുടങ്ങിയവയാണത്. സൃഷ്ടിസ്ഥിതിക്കും, സംഹാരത്തിനും, തിരോധാനത്തിനും അനുഗ്രഹത്തിനും കാരണം ശിവനോട് ചേരുന്ന ഈ ശക്തിസ്വരൂപമാണ്. ശിവശക്ത്യൈക്യസ്വരൂപിണി എന്നാണ് ലളിതാസഹസ്രനാമത്തിൽ ഭഗവതിയെ പ്രകീർത്തിക്കുന്നത്.

മണിദീപത്തിൽ ത്രിപുരസുന്ദരി കാമേശ്വരൻ എന്ന സുന്ദര രൂപത്തിലുള്ള ശിവന്റെ മടിത്തട്ടിൽ ശിവശക്തിയായി ഇരിക്കുന്നതായിട്ടാണ് സങ്കല്പം. ത്രിപുര സുന്ദരിയെ ശ്രീവിദ്യ എന്നും അറിയപ്പെടുന്നു. ശ്രീചക്രത്തിൽ ദേവിയെ പൂജിക്കുന്നു. ശ്രീചക്രത്തിന് ത്രിപുരസുന്ദരി ചക്രമെന്നും പേരുണ്ട്. കൊല്ലൂർ മൂകാംബിക, കൊടുങ്ങല്ലൂർ, കാടാമ്പുഴ തുടങ്ങിയ പ്രസിദ്ധ ക്ഷേത്രങ്ങളിൽ ശ്രീചക്ര പ്രതിഷ്ഠ കാണാം. ദേവിഭാഗവതം, ലളിതോപാഖ്യാനം, ലളിത സഹസ്രനാമം, സൗന്ദര്യ ലഹരി തുടങ്ങിയ ഹൈന്ദവ കൃതികളിൽ മണിദ്വീപത്തിൽ സദാശിവന്റെ മടിത്തട്ടിൽ ഇരിക്കുന്ന രാജ്ഞിയായി ഭഗവതിയെ വർണ്ണിക്കുന്നു. ഇതിലെല്ലാം കീർത്തിക്കുന്ന ദേവീരൂപം അതിമനോഹരമാണ്. അമൃതക്കടലിൻ്റെ മധ്യത്തിലുള്ള കല്പക വൃക്ഷങ്ങൾ നിറഞ്ഞ ആരാമത്താൽ ചുറ്റപ്പെട്ട രത്നദ്വീപ്. അവിടെ കദംബ വൃക്ഷങ്ങളുള്ള ഉപവനത്തിൽ ചിന്താമണികൾ കൊണ്ടു നിർമ്മിച്ച വനം. അതിൽ പരമശിവനാകുന്ന മെത്തയിൽ ഭഗവതി വിരാജിക്കുന്നു. ബ്രഹ്മാവ്, വിഷ്ണു, ഗണപതി, മുരുകൻ എന്നിവർ ചുറ്റിലും നിന്ന് ഭജിക്കുന്നു. ലക്ഷ്മിയും സരസ്വതിയും ഭഗവതിക്ക് വെഞ്ചാമരം വീശുന്നു. വലതു കാൽ മുകളിൽ കയറ്റി മറ്റേ കാൽ ശ്രീചക്രത്തിൽ അമർത്തി ശ്രീചക്രരാജം എന്ന സിംഹാസനത്തിലാണ് ലളിതാ ത്രിപുരസുന്ദരി ഇരിക്കുന്നത്. പാശവും അങ്കുശവും വില്ലും അമ്പുമാണ് ആയുധങ്ങൾ. കരിമ്പാണ് വില്ല്. പഞ്ച തന്മാത്രകളാണ് അമ്പുകൾ. ആപത്തിൽ പെടുന്നവരെ എപ്പോഴും രക്ഷിക്കുന്ന, ഭക്തർക്ക് എല്ലാ സൗഭാഗ്യവും കൊടുക്കുന്ന ഭാവം. ശിവന് തുല്യമായ അർദ്ധനാരീശ്വരൻ എന്നും ശിവന്റെ ശക്തി എന്നും ത്രിപുരസുന്ദരിക്ക് അർത്ഥം പറയാം. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ത്രിപുരസുന്ദരിയെ ആരാധിച്ചാൽ സർവ്വ ഐശ്വര്യങ്ങളും ലഭിക്കും എന്നാണ് ഭക്തരുടെ വിശ്വാസം. ത്രിപുരസുന്ദരി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനം ചെന്നൈയ്ക്ക് അടുത്തുള്ള കാഞ്ചിപുരത്തെ കാഞ്ചി കാമാക്ഷി ക്ഷേത്രമാണ്. ഇതിന്റെ അടുത്ത് തന്നെയാണ് ഏകാംബരേശ്വര ക്ഷേത്രം.

ഉദ്ഭവം തിരുത്തുക

"സംസ്കൃതത്തിൽ 'ത്രിപുര' രണ്ട് സംസ്കൃത വാക്കുകളുടെ സംയോജനമാണ്. "ത്രി" എന്നർത്ഥമുള്ള "ട്രയാസ്" (മൂന്ന്) എന്നും [5] "പുര" എന്നാൽ "നഗരം" എന്നും കോട്ട"എന്നും അർത്ഥമുണ്ട്. മാത്രമല്ല മൂന്നു നഗരങ്ങളെ പരാമർശിച്ചിരിക്കുന്നതായും കാണാം. സ്വർണ്ണം, വെള്ളി, ഇരുമ്പ് എന്നിവയുപയോഗിച്ച് ആകാശത്തിലും, വായുവിലും, ഭൂമിയിലും നിർമ്മിച്ചിരിക്കുന്നു. ഇതുപോലയൊരു നിർമ്മാണമായ മായാസുരന്റെ കോട്ട ശിവൻ നശിപ്പിച്ചിരുന്നു.[6] ശിവൻ നശിപ്പിച്ച മൂന്നു നഗരങ്ങളെ ഇതിഹാസത്തിൽ പരാമർശിക്കുന്നു. എന്നിരുന്നാലും "ത്രിപുര" എന്നതിന് "ശിവ ശക്തിർ (ശിവശക്തി)"എന്നും അർത്ഥമാക്കുന്നു.[7] സുന്ദരി എന്നാൽ ഒരു മനോഹരമായ സ്ത്രീ എന്നും അർത്ഥമാക്കുന്നു. [8]

അതുകൊണ്ട് ത്രിപുര സുന്ദരി എന്ന വാക്കിനർത്ഥം "മൂന്ന് ലോകങ്ങളിൽ സുന്ദരി എന്നാണ് [9]

ത്രിപുര സുന്ദരി ത്രികോണ സമാനമായതിനാൽ (ത്രികോണ) ത്രിപുര എന്ന് വിളിക്കുന്നു. അത് യോനിയെ പ്രതീകപ്പെടുത്തുകയും ചക്ര രൂപം നൽകുകയും ചെയ്യുന്നു. ത്രിപുര സുന്ദരി മന്ത്രത്തിന് മൂന്ന് കൂട്ടം അക്ഷരങ്ങൾ ഉള്ളതിനാലും ത്രിപുര എന്ന പേരിലറിയപ്പെടുന്നു. ഇവിടെ ത്രിപുരയെ അക്ഷരമാല ഉപയോഗിച്ച് അനുരൂപമാക്കുന്നു. അതിൽ നിന്ന് എല്ലാ ശബ്ദങ്ങളും വാക്കുകളും തുടരുകയും താന്ത്രിക പ്രപഞ്ചശാസ്ത്രത്തിൽ ഒരു പ്രാഥമിക സ്ഥാനം നേടുകയും ചെയ്യുന്നതായി മനസ്സിലാക്കാനും സാധിക്കുന്നു. അവർ ത്രിമൂർത്തിയായി ആയി ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരുടെയിടയിൽ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ്, പരിപാലകൻ, നശിപ്പിക്കുന്നവൾ എന്നീ കഥാപാത്രങ്ങളിൽ സ്വയം പ്രകാശിക്കുന്നു.[10]

ത്രിപുര സുന്ദരിയെ Ṣoḍaśī ("അവൾ പതിനാറാമത്" [11]), ലളിത, കോമേശ്വരി, ശ്രീവിദ്യ, രാജ രാജേശ്വരി എന്നീ പേരുകളിലും അറിയപ്പെടുന്നു. [12] "മൂന്ന് നഗരങ്ങളുടെ സൗന്ദര്യം" അല്ലെങ്കിൽ ത്രിപുരസുന്ദരി എന്നാണ് ഷോഡാഷി തന്ത്രം ഷോഡാഷിയെ വിശേഷിപ്പിക്കുന്നത്.[13]

ത്രിപുരസുന്ദരി എന്നാൽ ത്രിപുരാന്തകനായ ശിവന് തുല്യമായവൾ (അർദ്ധനാരീശ്വരൻ) എന്നും ശിവന്റെ ശക്തി എന്നും അർത്ഥം ഉണ്ട്‌. ലളിതോപാഖ്യാനം, ശ്രീ ലളിത സഹസ്രനാമം, ലളിത ത്രിശതി, സൗന്ദര്യ ലഹരി, ദേവി ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങളിൽ മണിദ്വീപത്തിൽ പരബ്രഹ്മമൂർത്തിയായ ശ്രീ മഹാശിവകമേശ്വരന്റെ (ശിവകമേശ്വരംഗസ്ഥ) മടിത്തട്ടിൽ ഇരിക്കുന്ന ഭഗവാൻ ശിവന്റെ പട്ടമഹിഷി ആയ ദേവിയെ വർണ്ണിക്കുന്നു. "കാ" എന്നാൽ സരസ്വതി എന്നും, "മാ" എന്നാൽ ലക്ഷ്മി എന്നും, അക്ഷി എന്നാൽ കണ്ണുകൾ എന്നും അർത്ഥം. ലക്ഷ്മി സരസ്വതിമാരെ കണ്ണുകളാക്കിയവൾ എന്നർത്ഥത്തിലും ദേവിക്ക് ശിവനോടുള്ള പ്രണയത്തോടെ ഉള്ള നോട്ടത്തെ സൂചിപ്പിക്കുന്ന അർത്ഥത്തിലും ദേവിയെ കാമാക്ഷി എന്ന് വിളിക്കുന്നു. കാമേശ്വനായ ശിവന്റെ പത്നി എന്നർത്ഥത്തിൽ ലളിത ദേവിക്ക് കാമേശ്വരി എന്ന നാമവും ഉണ്ട്‌. ശ്രീ മഹാലളിതസഹസ്രനാമത്തിൽ ദേവിയുടെ 1000 നാമങ്ങൾ അടങ്ങുന്നു. കാഞ്ചി കാമാക്ഷി ക്ഷേത്രം ത്രിപുര സുന്ദരി ക്ഷേത്രങ്ങളിൽ എടുത്തു പറയേണ്ട ഒന്നാണ്. അടുത്ത് തന്നെ ഏകാംബരേശ്വര ക്ഷേത്രവും ഉണ്ട്‌. ലളിതസഹസ്രനാമത്തിലെ ശിവശക്തി ഐക്യത്തെ സൂചിപ്പിക്കുന്ന തരത്തിലാണ് ഈ രണ്ടു മഹാ ക്ഷേത്രങ്ങളും നിലകൊള്ളുന്നത്. ഏകാംബരേശ്വരനെ തപസ്സ് ചെയ്ത് പാർവ്വതി ദേവി അർദ്ധനാരീശ്വരൻ ആയി തീർന്നു എന്നും കാഞ്ചീപുരത്തെ സ്ഥലപുരാണത്തിൽ പറയുന്നു. പാർവ്വതി ദേവി തന്റെ മൂലരൂപത്തിൽ കാഞ്ചി കാമാക്ഷിയായി കുടികൊള്ളുന്നു. തപസ്സ് കാമാക്ഷി എന്നൊരു രൂപവും കാമാക്ഷിയമ്മൻ ക്ഷേത്രത്തിൽ ഉണ്ട്‌ ഈ രൂപം ഭഗവതി ശിവനെ തപസ്സ് ചെയ്ത ഭാവമാണ്. കാമാക്ഷി ഏകാംബരേശ്വര ക്ഷേത്രങ്ങൾ വേറെയുമുണ്ട്. തിരുമ്മിയച്ചൂർ മേഘനാഥർ ലളിതാംബിക ക്ഷേത്രത്തിൽ വെച്ചാണ് ലളിത സഹസ്രനാമം എഴുതിയത് എന്നൊരു വിശ്വാസവും ഉണ്ട്‌. മേഘനാഥർ കാമേശ്വരനായ ശിവനും, ലളിതാംബിക പാർവ്വതിയുമാണ്.

ഐതിഹ്യങ്ങൾ തിരുത്തുക

ഹിന്ദു ത്രിത്വമായ ത്രിമൂർത്തിയെ ഉൾക്കൊള്ളുന്ന മൂന്ന് ദേവന്മാരിൽ ഒരാളാണ് ശിവൻ. ശിവൻ ദക്ഷന്റെ മകളായ സതിയെ വിവാഹം കഴിച്ചു. ദക്ഷനും ശിവനും ഒത്തുചേർന്നില്ല, തന്മൂലം, ദക്ഷൻ നടത്തിയ ഒരു വലിയ യാഗത്തിന് ശിവനെ ക്ഷണിച്ചില്ല. എന്നിരുന്നാലും, ശിവന്റെ പ്രതിഷേധം വകവയ്ക്കാതെ സതി ആ ചടങ്ങിൽ പങ്കെടുക്കാൻ പോയി. സതിയുടെ സാന്നിധ്യത്തിൽ ദക്ഷൻ ശിവനെ അപമാനിച്ചു. അതിനാൽ സതി തന്റെ അപമാനം അവസാനിപ്പിക്കാൻ തീയിൽ ചാടി ആത്മഹത്യ ചെയ്തു. തന്മൂലം, ശിവൻ ദക്ഷനെ ശിരഛേദം ചെയ്തു. എന്നാൽ ശിവന്റെ കോപം കുറഞ്ഞതിനുശേഷം ദക്ഷനെ ആടിന്റെ തലകൊണ്ട് ഉയിർത്തെഴുന്നേൽപിക്കാൻ അനുവദിച്ചു. ഈ സംഭവം, അതായത് സതിയുടെ മരണം ശിവനെ അസ്വസ്ഥനാക്കുകയും അദ്ദേഹം ആഴത്തിലുള്ള ധ്യാനത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. പർവ്വത രാജാവായ ഹിമവാന്റെയും അദ്ദേഹത്തിന്റെ ഭാര്യ അപ്‌സര മേനയുടെയും മകളായ പാർവതിയായി സതി പുനർജന്മം നേടി. ആദി പരാശക്തി (പാർവ്വതി ലളിത ത്രിപുര സുന്ദരി അല്ലെങ്കിൽ നിർഗുണ ബ്രാഹ്മണന്റെ പ്രത്യക്ഷപ്പെടാത്ത രൂപം) അവർക്ക് നൽകിയ അനുഗ്രഹം മൂലമാണ് ഇത് സാധ്യമായത്. സ്വാഭാവികമായും, പാർവ്വതി തന്റെ ഭർത്താവായി ശിവനെ അന്വേഷിക്കുകയും സ്വീകരിക്കുകയും ചെയ്തു.

അവലംബങ്ങൾ തിരുത്തുക

  1. Wallis, Christopher, Tantra Illuminated, p.?
  2. Kinsley, David (1998). Tantric Visions of the Divine Feminine: The Ten Mahāvidyās. Motilal Banarsidass Publ. p. 112.
  3. West Bengal (India) (1994). West Bengal District Gazetteers: Nadīa. State editor, West Bengal District Gazetteers.
  4. Kinsley, David (1998). Tantric Visions of the Divine Feminine: The Ten Mahāvidyās. Motilal Banarsidass Publ. p. 113.
  5. Williams, Monier. "Monier-Williams Sanskrit-English Dictionary". faculty.washington.edu. Archived from the original on 2017-12-22. Retrieved 2018-06-22. trí m. tráyas
  6. Williams, Monier. "Monier-Williams Sanskrit-English Dictionary". faculty.washington.edu. Archived from the original on 2017-12-22. Retrieved 2018-06-22. ○purá n. sg. id. (built of gold, silver, and iron, in the sky, air, and earth, by Maya for the Asuras, and burnt by Śiva MBh. &c • TS. vi, 2, 3, 1)
  7. Williams, Monier. "Monier-Williams Sanskrit-English Dictionary". faculty.washington.edu. Archived from the original on 2017-12-22. Retrieved 2018-06-22. tripurá: m. Śiva Śaktir
  8. Williams, Monier. "Monier-Williams Sanskrit-English Dictionary". faculty.washington.edu. Archived from the original on 2015-05-20. Retrieved 2018-06-22. sundarī f. a beautiful woman, any woman
  9. Kinsley, David (1998). Tantric Visions of the Divine Feminine: The Ten Mahāvidyās. Motilal Banarsidass Publ. p. 120.
  10. Kinsley, David (1998). Tantric Visions of the Divine Feminine: The Ten Mahāvidyās. Motilal Banarsidass Publ. p. 120.
  11. Toshakhānī, Śaśiśekhara (2010). Rites and Rituals of Kashmiri Brahmins. Pentagon Press. p. 191.
  12. Kinsley, David (1998). Tantric Visions of the Divine Feminine: The Ten Mahāvidyās. Motilal Banarsidass Publ. p. 112.
  13. Danielou, Alain (1991). The Myths and Gods of India. Rochester, Vermont: Inner Traditions International. pp. 278.
  • Brooks, Douglas R. (1990), The Secret of the Three Cities: An Introduction to Hindu Sakta Tantrism, Chicago & London: University of Chicago Press
  • Brooks, Douglas R. (1992), Auspicious Wisdom, Albany: State University of New York Press
  • Kinsley, David (1997), Tantric Visions of the Divine Feminine: The Ten Mahavidyas, New Delhi: Motilal Banarsidass, ISBN 978-0-520-20499-7

കൂടുതൽ വായനയ്ക്ക് തിരുത്തുക

  • Dikshitar, V.R. Ramachandra (1991). The Lalita Cult. Delhi: Motilal Banarsidass.
  • Kinsley, David (1998). Hindu Goddesses: Vision of the Divine Feminine in the Hindu Religious Traditions. Berkeley: University of California Press.
"https://ml.wikipedia.org/w/index.php?title=ത്രിപുര_സുന്ദരി&oldid=3823663" എന്ന താളിൽനിന്ന് ശേഖരിച്ചത്