G.H.s munnad |bot=InternetArchiveBot |fix-attempted=yes }}

ഒരു ത്രികോണം

ത്രികോണം,(ആംഗലേയം: Triangle) മൂന്നു വശങ്ങളുള്ള ജ്യാമിതിയിലെ ബഹുഭുജം. മൂന്നു വശങ്ങളും നേർ‌രേഖാഖണ്ഡങ്ങൾ ആയിരിക്കും. A,B,C എന്നിവ വശങ്ങളായുള്ള ഒരു ത്രികോണത്തെ ABC എന്നു വിളിക്കുന്നു

വിവിധ തരം ത്രികോണങ്ങൾ തിരുത്തുക

വശങ്ങളുടെ നീളത്തെ അടിസ്ഥാനമാക്കി ത്രികോണങ്ങളെ മൂന്നായി തിരിക്കാം

     
സമഭുജ ത്രികോണംസമപാർശ്വ ത്രികോണംവിഷമഭുജ ത്രികോണം

ഏറ്റവും വലിയ ശീർഷകോണിന്റെ അടിസ്ഥാനത്തിലും ത്രികോണങ്ങളെ തരം തിരിക്കാം.

  • ത്രികോണത്തിന് 90°യിലുള്ള ഒരു ശീർഷകോൺ ഉണ്ടെങ്കിൽ അതിനെ മട്ടത്രികോണം(Right-angled Triangle) എന്നു വിളിക്കാം. മട്ടത്രികോണത്തിലെ മട്ടകോണിന് എതിർവശത്തുള്ള വശമായിരിക്കും ആ ത്രികോണത്തിലെ ഏറ്റവും നീളമേറിയ വശം. ഈ വശത്തെ കർണ്ണം(Hypotenuse) എന്നു വിളിക്കുന്നു.
  • 90°യിൽ അധികമുള്ള ഒരു ശീർഷകോൺ ഉണ്ടെങ്കിൽ ആ ത്രികോണത്തെ വിഷമ ത്രികോണം(Obtuse Triangle) എന്ന് വിളിക്കാം.
  • എല്ലാ ശീർഷകോണുകളും 90°യിൽ താഴെയാണെങ്കിൽ പ്രസ്തുത ത്രികോണത്തെ ന്യൂന ത്രികോണം(Acute Triangle)എന്നും വിളിക്കാം.
     
മട്ടത്രികോണംവിഷമ ത്രികോണംന്യൂന ത്രികോണം

മട്ടത്രികോണത്തിൻറെ കർണ്ണം കണ്ടെത്താൻ പൈതഗോറിയൻ സിദ്ധാന്തമാണ് പ്രയോജനപ്പെടുത്തുന്നത്. അതനുസരിച്ച് കർണ്ണത്തിന്റെ (h) വർഗ്ഗം ലംബത്തിന്റെയും (a) തിരശ്ചീന വശത്തിന്റെയും (b) വർഗ്ഗത്തിന്റെയും തുകയ്ക്ക് തുല്യമാണ്. അതായത് h2 = a2 + b2

"https://ml.wikipedia.org/w/index.php?title=ത്രികോണം&oldid=3680999" എന്ന താളിൽനിന്ന് ശേഖരിച്ചത്