മലയാള ചലച്ചിത്രരംഗത്ത് പ്രവർത്തിച്ചിരുന്ന സംവിധായകനാണ് തേവലക്കര ചെല്ലപ്പൻ. ചെലവു കുറഞ്ഞ ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലക്ക് പ്രശസ്തനായിരുന്നു പ്രശാന്ത് എന്ന് കൂടി അറിയപ്പെടുന്ന ചെല്ലപ്പൻ [1]

തേവലക്കര ചല്ലപ്പൻ
തേവലക്കര ചെല്ലപ്പൻ
ജനനം
മരണം2015 ജൂൺ 29
ഭരണിക്കാവ്,ശാസ്താംകോട്ട,പത്മാവതി ആശുപത്രി
അന്ത്യ വിശ്രമംഭരണിക്കാവ്
മറ്റ് പേരുകൾപ്രശാന്ത്
തൊഴിൽസംവിധാനം
കഥാകൃത്ത്
ജീവിതപങ്കാളി(കൾ)ഗീത
കുട്ടികൾഅനന്തു, പ്രതിഭ

വ്യക്തി ജീവിതം തിരുത്തുക

കൊല്ലം ജില്ലയിൽ തേവലക്കരയിൽ കുഞ്ഞില - കൊച്ചിക്ക എന്നിവരുടെ മകനായി ജനിച്ചു. പന്തളത്ത് പോളി ടെക്നിക്കിൽ പഠിച്ചു.[2] . ഗീതയാണ് ഭാര്യ. അനന്തു, പ്രതിഭ എന്നിവർ മക്കൾ. ദീർഘകാലത്തെ വൃക്കരോഗത്തിനു ചികിത്സിച്ച് എങ്കിലും ജൂൺ 29, 2015 നു തൻറെ അറുപത്തി എട്ടാമത്തെ വയസ്സിൽ അന്തരിച്ചു. [3]


ചലച്ചിത്രരംഗം [4] തിരുത്തുക

1973ൽ സിനിമാമോഹവുമായി ചെന്നെയിലെത്തി. വളരെക്കാലത്തെ പരിശ്രമത്തിനുശേഷം നടൻ സത്യൻ നിർദ്ദേശിച്ചതനുശരിച്ചു കൃഷ്ണൻ നായരുടെ സഹായിയായിപിന്നീടു ജോഷി, ശശികുമാർ, പി.ജി. വിശ്വംഭരൻ തുടങ്ങി നിരവധി സൂപ്പർഹിറ്റ് മേക്കർമാരുടെ സഹസംവിധായകനായി. ആളൊരുങ്ങി അരങ്ങൊരുങ്ങി ആയിരുന്നു സ്വതന്ത്രമായി സംവിധാനം ചെയ്ത ആദ്യ സിനിമ. ത്യാഗരാജനെ നായകനാക്കി "വിധിമുറൈ' എന്ന തമിഴ് ചിത്രവും സംവിധാനംചെയ്തു. പ്രശാന്ത് എന്ന പേരിൽ ചലച്ചിത്രങ്ങളും സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്.

സംവിധാനം തിരുത്തുക

വർഷം ചിത്രം നടന്മാർ കുറിപ്പുകൾ
1986 ആളൊരുങ്ങി അരങ്ങൊരുങ്ങി മമ്മുട്ടി, ശോഭന, മേനക
1987 അതിനുമപ്പുറം മമ്മുട്ടി, ഗീത (നടി)
1988 അധോലോകം ത്യാഗരാജൻ, രഞ്ജിനി, ജഗതി
1988 അർജുൻ ഡെന്നിസ്‌ (വൈസ് ചാൻസലർ) ത്യാഗരാജൻ, അശോകൻ, നിരോഷ
1989 മിസ്സ് പമീല ത്യാഗരാജൻ, സുരേഷ് ഗോപി, സിൽക്ക് സ്മിത
1990 നഗരത്തിൽ സംസാരവിഷയം ജഗദീഷ്, സിദ്ദീഖ്
1992 കള്ളൻ കപ്പലിൽ തന്നെ ജഗദീഷ്, സിദ്ദീഖ് ഇന്നസെന്റ്
1992 മുൻപേ പറക്കുന്ന പക്ഷികൾ മധു, നരേന്ദ്രപ്രസാദ്

അസോസിയേറ്റ് സംവിധാനം തിരുത്തുക

വർഷം ചിത്രം സംവിധാനം കുറിപ്പുകൾ
1991 ഇന്നത്തെ പ്രോഗ്രാം പി.ജി. വിശ്വംഭരൻ
1989 അമ്മാവനു പറ്റിയ അമളി അഗസ്റ്റിൻ പ്രകാശ്
1986 വീണ്ടും ജോഷി
1986 ആയിരം കണ്ണുകൾ ജോഷി
1985 നിറക്കൂട്ട് ജോഷി
1985 കഥ ഇതുവരെ ജോഷി
1984 ഉമാനിലയം ജോഷി
1984 ഒരു കൊച്ചു കഥ ആരും പറയാത്ത കഥ പി.ജി. വിശ്വംഭരൻ
1984 ഇവിടെ ഇങ്ങനെ ജോഷി
1984 സന്ദർഭം ജോഷി
1982 കർത്തവ്യം ജോഷി
1982 ചമ്പൽക്കാട് കെ.ജി. രാജശേഖരൻ
1980 ചാകര പി.ജി. വിശ്വംഭരൻ
1980 തിരയും തീരവും കെ.ജി. രാജശേഖരൻ
1978 പത്മതീർത്ഥം കെ.ജി. രാജശേഖരൻ

അവലംബം തിരുത്തുക

  1. "List of Malayalam Movies directed by Prashanth (Thevalakkara Chellappan)". musicalaya. Retrieved 2014-03-14. {{cite web}}: Cite has empty unknown parameter: |1= (help)
  2. http://malayalasangeetham.info/displayProfile.php?category=director&artist=Thevalakkara%20Chellappan
  3. "സിനിമാ സംവിധായകൻ തേവലക്കര ചെല്ലപ്പ‍ൻ നിര്യാതനായി". ekeralanews. Archived from the original on 2016-03-04. Retrieved 30 July 2015.
  4. "തേവലക്കര ചെല്ലപ്പന്റെ ചിത്രങ്ങൾ". malayalasangeetham. Retrieved 2015-06-30. {{cite web}}: Cite has empty unknown parameter: |1= (help)

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തേവലക്കര_ചെല്ലപ്പൻ&oldid=3634160" എന്ന താളിൽനിന്ന് ശേഖരിച്ചത്