തൃക്കുന്ന് മഹാദേവക്ഷേത്രം


തൃശ്ശൂർ ജില്ലയിൽ കാഞ്ഞാണിയിലാണ് തൃക്കുന്ന് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കു ദർശനമാണ് ഇവിടെ പ്രതിഷ്ഠ. 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ തൃക്കുന്ന് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് ഹനുമാനാണന്നു പറയപ്പെടുന്നു

കാഞ്ഞാണി ജംഗ്ഷനരുകിലായി തൃപ്രയാർ റൂട്ടിലാണ് ഈ ക്ഷേത്രം. നാലമ്പലത്തോടുകൂടിയ വട്ട ശ്രീകോവിലും നമസ്കാര മണ്ഡപവും പണിതീർത്തിട്ടുണ്ട്. കേരള തനിമ വിളിച്ചോതുന്നതക്കവണ്ണമാണ് ക്ഷേത്ര നിർമ്മാണം നടത്തിയിരിക്കുന്നത്. ശിവക്ഷേത്രത്തിനു മുൻവശത്തായി വലിയയൊരു ക്ഷേത്രക്കുളം പണിതീർത്തിട്ടുണ്ട്. ഈ ക്ഷേത്രക്കുളത്തിനു തെക്കുവശത്തുചേർന്നാണ് വിഷ്ണുക്ഷേത്രം സ്ഥിതിചെയ്യുന്നത്.


രാമൻ രാമ രാവണ യുദ്ധകാലത്ത് ഹനുമാൻ മൃതസഞ്ജീവനി മല പൊക്കി ആകാശമാർഗ്ഗേണ കൊണ്ടുവരുന്ന വഴിയിൽ അതിൽ ചെറിയ കഷ്ണം അടർന്നു വീണെന്നും ആ കഷ്ണം ഒരു വലിയ മലയായി രൂപം കൊണ്ടെന്നും ആ ചെറിയ കുന്നിൽ ഹനുമാൻ ശിവലിംഗം കണ്ടെത്തി അവിടെ തപസ്സ് ചെയ്യുകയും തുടർന്ന് ഭഗവാൻ ശിവൻ പ്രത്യക്ഷപ്പെട്ട് ഹനുമാന് ദർശനം നൽകി ഓർമ്മശക്തി തിരിച്ചു കൊടുക്കുകയും ചെയ്തു തുടർന്ന് ഹനുമാൻ സ്വയംഭൂവായ ശിവലിംഗം പൂജിച്ച് പ്രതിഷ്ഠ നടത്തുകയും ചെയ്തു. മൃതസഞ്ജീവനി മലയിൽ നിന്ന് അടർന്നു വീണ ഭാഗം വലിയ മലയായി ഉയർന്നു വന്നതാണ് തൃക്കുന്ന് ക്ഷേത്രം ഇപ്പോൾ സ്ഥിതിചെയ്യുന്ന ചെറിയ കുന്ന് എന്നാണ് ഐതിഹ്യം. ഉതിർകുന്ന് ലോപിച്ച് ആണ് തൃക്കുന്ന് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത് എന്നും വിശ്വസിക്കപ്പെടുന്നു.

വിശേഷങ്ങളും, പൂജാവിധികളും തിരുത്തുക

ഉത്സവങ്ങൾ തിരുത്തുക

  • ശിവരാത്രി

തൃക്കുന്ന് വിഷ്ണുക്ഷേത്രം തിരുത്തുക

ശിവക്ഷേത്രത്തിനു തെക്കു വശം ചേർന്ന് പ്രധാനക്ഷേത്രമായിട്ടാണ് വിഷ്ണുക്ഷേത്രവും പണിതീർത്തിരിക്കുന്നത്. നാലമ്പലവും നമസ്കാര മണ്ഡപവും ഇവിടെ ഭംഗിയായി പണിതീർത്തിരിക്കുന്നു. ചതുര ശ്രീകോവിലിനുള്ളിലായി മഹാവിഷ്ണു പ്രതിഷ്ഠ, പടിഞ്ഞാറ് ദർശനം നൽകുന്നു.

പ്രധാന വിശേഷങ്ങൾ തിരുത്തുക

  • അഷ്ടമി രോഹിണി
  • വിഷു
  • തിരുവോണം

ഉപക്ഷേത്രങ്ങൾ തിരുത്തുക

  • ഗണപതി
  • ഹനുമാൻ

ക്ഷേത്രത്തിൽ എത്തിചേരാൻ തിരുത്തുക

തൃശ്ശൂർ - വാടാനപ്പള്ളി റൂട്ടിൽ നഗരത്തിൽനിന്നും 12 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന കാഞ്ഞാണി ജംഗ്ഷനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മണലൂർ ഗ്രാമപഞ്ചായത്തിലാണ് ക്ഷേത്രം.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക