തുംഗനാഥ്

പഞ്ച കേദാര ക്ഷേത്രങ്ങളിലൊന്ന്

ലോകത്ത് തന്നെ ഏറ്റവും ഉയരത്തിലിരിക്കുന്ന ശിവക്ഷേത്രമാണ് തുംഗനാഥ്. സമുദ്രനിരപ്പിൽ നിന്നും 3860 മീറ്റർ ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവക്ഷെത്രങ്ങളിൽ പ്രമുഖമായ പഞ്ചകേദാരങ്ങളിലും ഏറ്റവും ഉയരത്തിലുള്ളത് തുംഗനാഥ് ആണ്. തുംഗനാഥ് എന്ന വാക്കിന്റെ അർത്ഥവും ഏറ്റവും ഉയരത്തിലുള്ള ദേവൻ എന്നാണ്. ദേവഭൂമിയായി കരുതുന്ന ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ രുദ്രപ്രയാഗ് ജില്ലയിൽ ഉഖിമഠ് എന്ന ചരിത്രപ്രസിദ്ധമായ പ്രദേശത്തിനു സമീപമാണ് ഈ ക്ഷേത്രം. ചൊപ്ത എന്ന ചെറുഗ്രാമം വരെ മാത്രമേ വാഹനസൗകര്യം ലഭ്യമാകൂ. അവിടെ നിന്നും 4 കിമി കയറ്റം കയറിവേണം ഇവിടെ എത്താൻ. അളകനന്ദ- മന്ദാകിനീ നദികൾ തീർത്ത താഴ്വരകളീൽ ഏറ്റവും ഉയരമുള്ള ചാന്ദ്രശില കൊടുമുടിക്ക് (ഉയരം: 4040മീ) താഴെ ആണ് തുംഗനാഥക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിന് 1000 കൊല്ലം പഴക്കം കരുതപ്പെടുന്നു. പഞ്ചകേദാരങ്ങളിൽ മൂന്നാമത്തെതായി കണക്കാക്കുന്ന ഇവിടം ശിവന്റെ കുളമ്പുകളുടെ രൂപത്തിലാണ് ലിംഗം ആരാധിക്കപ്പെടുന്നത്. മഹാഭാരതകാലഘട്ടത്തിൽ പാണ്ഡവരുമായി ബന്ധിപ്പിച്ച് ആണ് പഞ്ചകേദാരങ്ങളുടെ ഐതിഹ്യം പറയപ്പെടുന്നത്. [2][3]

തുംഗനാഥ്
തുംഗനാഥ് is located in Uttarakhand
തുംഗനാഥ്
ഉത്തരാഖണ്ഡിലെ സ്ഥാനം
അടിസ്ഥാന വിവരങ്ങൾ
നിർദ്ദേശാങ്കം30°29′22″N 79°12′55″E / 30.48944°N 79.21528°E / 30.48944; 79.21528[1]
മതവിഭാഗംഹിന്ദുയിസം
സംസ്ഥാനംഉത്തരാഖണ്ഡ്
രാജ്യംഭാരതം
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംഉത്തരേന്ത്യൻ വാസ്തുകല
സ്ഥാപകൻപാണ്ഡവർ
പൂർത്തിയാക്കിയ വർഷംUnknown
ഉയരം3,680 m (12,073 ft)

ഐതിഹ്യം തിരുത്തുക

ഈ ക്ഷേത്രത്തിന്റെ ചരിത്രത്തിന് മഹാഭാരതകാലത്തോളം പഴക്കമുണ്ട്.പാണ്ഡവർ ബന്ധുക്കളെ കൊന്ന പാപം തീർക്കാർ മഹർഷി വ്യാസന്റെ ഉപദേശപ്രകാരം ശിവനെ കാണാനായി ഹിമാലയത്തിലെത്തി. പാണ്ഡവരിൽ നിന്ന് ഒളിക്കാനായി ഗുപ്തകാശിയിൽ ശിവൻ ഒരു കാളയുടെ രൂപത്തിൽ അപ്രത്യക്ഷമായെന്നും ഭീമൻ ചാടിപ്പിടിച്ചപ്പോൾ പൂഞ്ഞയിൽ പിടികിട്ടിയെന്നും ആ പൂഞ്ഞയാണ് കേദാർനാഥിലെ ബിംബം എന്നും കരുതപ്പെടുന്നു.[4] ആ കാളയുടെ പുറത്ത് കണ്ട അവയവങ്ങൾ പഞ്ചകേദാരങ്ങൾ എന്ന പേരിൽ ആരാധിക്കപ്പെടുന്നു. തുംഗനാഥ്-കാലുകൾ, മധ്യമഹേശ്വരം-വയർ രുദ്രനാഥ്-തല എന്നിവയാണ് മറ്റ് ക്ഷേത്രങ്ങൾ..[5] ഇവ ഉൾപ്പെടുന്ന ഹിമാലയഭാഗത്തെ കേദാരഖണ്ഡ്ം എന്നപേരിലാണ് പുരാണങ്ങളീൽ വിശേഷിപ്പിക്കപ്പെടുന്നത്.[6]. [7][8] രാവണൻ തപസ്സുചെയ്തത് തുംഗനാഥത്തിനു സമീപമുള്ള ചാന്ദ്രശിലയിലാണെന്ന് ഒരു ഐതിഹ്യവും നിലവിലുണ്ട്.

പൂജ തിരുത്തുക

 
തുംഗനാഥിൽ നിന്നുള്ള ഹിമാലയക്കാഴ്ച

ഇവിടുത്തെ പൂജ ഇവിടെ അടുത്തുള്ള മഖുമത് വില്ലേജിലെ പൂജാരിമാരാണ് നിർവ്വഹിക്കുന്നത്. ബദരിനാഥ് കേദാർനാഥ്, കല്പേശ്വരം തുടങ്ങിയ മറ്റ് പ്രധാനക്ഷേത്രങ്ങളിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള പൂജാരിമാരാണ് എന്ന ഒരു പ്രത്യേകത നിലവിലുണ്ട്. മൈഥാനി ബ്രാഹ്മണർ എന്നാണ് ഇവിടുത്തെ പൂജാരിമാർ അറിയപ്പെടുന്നത്. ഇവർ ഊഴമിട്ട് ഇവിടെ പൂജ ചെയ്യുന്നു. തണുപ്പ് കാലത്ത് ഇവിടെനിന്നും ഒരു സാങ്കല്പികബിംബം മാഖുമത് ഗ്രാമത്തിലേക്ക് മാറ്റുന്നു. അവിടെ ആണ് ആറുമാസം പൂജ. മാഖുമത് ചോപ്തയിൽ നിന്നും ഉഖിമഠിലേക്ക് പോകും വഴിയിൽ ഡഗ്ഗൾബിത എന്ന സ്ഥലത്തിനടുത്ത് തുംഗനാഥിൽ നിന്നും 19 km (12 mi)കി മി അകലെ ആണ്[9][10][11]

എത്തിച്ചേരാൻ തിരുത്തുക

ഒരു ആദ്ധ്യാത്മികപരിവേഷം കൂടി ഉള്ളതിനാൽ തുംഗനാഥ് വളരെ പ്രശസ്തമാണ്. മറ്റ് പഞ്ചകേദാരങ്ങളെ അപേക്ഷിച്ച താരതമ്യേന ദൂരം കുറവുള്ളത് തുംഗനാഥിലേക്കാണ്. രുദ്രപ്രയാഗ് ജില്ലയിൽ ഉഖിമഠിൽ നിന്നും ഗോപേശ്വർ പാതയിൽ ചോപ്ത എന്ന ചെറുഗ്രാമം ആണ് തുംഗനാഥത്തിന്റെ അടിസ്ഥാനം. അവിടവരെ മാത്രമേ വാഹനം പോകൂ. . അവിടെ നിന്നും 4 കിമി കയറ്റം കയറിയാൽ തുംഗനാഥം ആയി. കയറ്റക്കാരന്റെ വേഗതയും ശാരീരികക്ഷമതയും മോശമല്ലെങ്കിൽ 3-4 മണീക്കൂർ കൊണ്ട് അവിടെയെത്താം. കർണ്ണപ്രയാഗ് വഴിയും ചോപ്തയിലെത്താം[12]

 
തുംഗനാഥ്

പ്രത്യേകിച്ച് നദികളുടെ ഒന്നും സാന്നിദ്ധ്യം ഇല്ലാത്തതുകൊണ്ടാകാം മറ്റ് ഹിമാലയസ്ഥാനങ്ങളിൽ നിന്നും വെത്യസ്തമായി ഇവിടം കിഴുക്കാം തൂക്കായ മലനിരകളല്ല. നല്ല പുൽമേടുകളൂം വൃക്ഷങ്ങളും നിറഞ്ഞതാണ് ഇവിടം. ചൗക്കാംബ, നന്ദാദേവി, നീലകണ്ഠ് കേദാർനാഥ് കൊടുമുടികളാൽ ചുറ്റപ്പെട്ട ഇവിടം ഈ ദൃശ്യങ്ങളാൽ തന്നെ മനോഹരമാണ്. അതുകൊണ്ട് തന്നെ കയറ്റത്തിന്റെ ആയാസം അറിയാതെ മുകളിലെത്താം. വീണ്ടും മുകളിലേക്ക് കയറിയാലുള്ള ചാന്ദ്രശിലയും 2 km (1.2 mi) യാത്രികരുടെ ഒരു ആകർഷണമാണ്. 360ഡിഗ്രി കാഴ്ചകൾ കാണാവുന്ന ഇവിടത്തെ സൂര്യോദയം കാണാൻ നിത്യവും ധാരാളം യാത്രികരെത്തുന്നു. .[2][3] അടുത്തുള്ള എയർപോർട്ട്- ഡറാദൂണിലെജോളി ഗ്രാന്റ് -272 കിമി.(258 km (160 mi)) ഋഷീകേശ് ആണ് അടുത്തുള്ള റയിൽ വേ സ്റ്റേഷൻ. ആണ്255 km (158.4 mi)[13]


Gallery തിരുത്തുക

അവലംബം തിരുത്തുക

  1. http://wikimapia.org/12378979/Tungnath-temple
  2. 2.0 2.1 "Chopta, Tungnath and Chandrashila". euttaranchal. Archived from the original on 2013-07-01. Retrieved 2009-07-11.
  3. 3.0 3.1 Rajmani Tigunai (2002). At the Eleventh Hour. Himalayan Institute Press. pp. 93–94. ISBN 9780893892128. Retrieved 2009-07-15. {{cite book}}: |work= ignored (help)
  4. "Kalpeshwar". Shri Badrinath -Shri Kedarnath Temple Committee. Retrieved 2009-07-17.
  5. "Panch Kedar Yatra". Retrieved 2009-07-05.
  6. സ്കന്ദപുരാണം- കേദാരഖണ്ഡം
  7. J. C. Aggarwal; Shanti Swarup Gupta (1995). Uttarakhand: past, present, and future. Concept Publishing Company. p. 222. ISBN 978-81-7022-572-0. ISBN 81-7022-572-8. {{cite book}}: |work= ignored (help)
  8. "Kalpeshwar: Panch Kedar- Travel Guide". chardhamyatra.org. Retrieved 2009-07-17.
  9. "Pancha Kedar". Archived from the original on 2004-04-14. Retrieved 2009-07-15.
  10. "Panch Kedar Yatra". Retrieved 2009-07-15.
  11. Jha, Makhan (1998). India and Nepal. M.D. Publications Pvt. Ltd. p. 143. ISBN 9788175330818. {{cite book}}: |work= ignored (help)
  12. "Kalpeshwar temple". Archived from the original on 2011-10-08. Retrieved 2009-07-17.
  13. "Panch Kedar: Rudranath". Shri Badrinath -Shri Kedarnath Temple Committee. 2006. Retrieved 2009-07-16.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=തുംഗനാഥ്&oldid=4032927" എന്ന താളിൽനിന്ന് ശേഖരിച്ചത്