ജാർഖണ്ഡിൽ നിന്നുള്ള സാന്താലി ഭാഷയിലെ എഴുത്തുകാരിയും നഴ്സുമാണ് താല റ്റുഡു . 2015 ൽ സന്താലി വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി.

താല റ്റുഡു
ജനനം1972
ദേശീയതഇന്ത്യൻ
കലാലയംലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ കോളജ്
തൊഴിൽഎഴുത്തുകാരി, നഴ്സ്.
ബന്ധുക്കൾരബീന്ദ്രനാഥ് മർമു (സഹോദരൻ)

ജീവചരിത്രം തിരുത്തുക

രവീന്ദ്രനാഥ് മുർമുവിന്റെ സഹോദരിയാണ് താല റ്റുഡു. ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു.[1]

ശരത്ചന്ദ്ര ചതോപാദ്ധായയുടെ പരിനീത എന്ന നോവൽ ബപ്ലനിജ് എന്ന പേരിൽ സാന്താലി ഭാഷയിലേക്ക് താല വിവർത്തനം ചെയ്തു. താലയുടെ ആദ്യ പരിഭാഷയായിരുന്നു അത്. [2] ഈ കൃതിക്ക് 2015 ൽ സാന്താലി വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി. [3]

അഭിഭാഷകനായ ഗണേഷ് തുഡുവിനെയാണ് താല റ്റുഡു വിവാഹം കഴിച്ചത്.[4] ഈ ദമ്പതികൾക്ക് ഒരു മകളും ഒരു മകനുമുണ്ട്. അനിഷ, ആശിഷ് എന്നിങ്ങനയാണ് മക്കളുടെ പേര്.

അവലംബങ്ങൾ തിരുത്തുക

 

  1. "Found in translation, a debut feat". The Telegraph. 22 February 2016. Retrieved 27 November 2019.
  2. "সাঁওতালি অনুবাদে শরৎচন্দ্র, পুরস্কার তালা টুডুর". Anandabazar Patrika (in Bengali). 19 February 2016. Retrieved 27 November 2019.
  3. "AKADEMI TRANSLATION PRIZES (1989-2018)". Sahitya Akademi. Retrieved 20 November 2019.
  4. "Found in translation, a debut feat". The Telegraph. 22 February 2016. Retrieved 27 November 2019.
"https://ml.wikipedia.org/w/index.php?title=താല_റ്റുഡു&oldid=3656731" എന്ന താളിൽനിന്ന് ശേഖരിച്ചത്