മഹാരാഷ്ട്രയിൽ മുംബൈ നഗരത്തിനു സമീപമുള്ള ഒരു ചെറു ഉൾക്കലാണ് താനെ ക്രീക്ക്. ഇവിടെ അറബിക്കടൽ ഉറൺ, ട്രോംബേ പ്രദേശങ്ങൾക്ക് നടുവിലൂടെ താനെ വരെ ഉള്ളിലേക്ക് കയറിയിട്ടുണ്ട്. മുംബൈ നഗരത്തെ ഇന്ത്യൻ ഭൂപ്രദേശത്ത് നിന്ന് വേർതിരിക്കുന്നത് ഈ ഉൾക്കടലാണ്. [1]സാൽസെറ്റ് ദ്വീപിന്റെ വടക്കുകിഴക്കേ മൂലയിൽ വച്ച് രണ്ടായി പിരിയുന്ന ഉല്ലാസ് നദിയുടെ ഒരു ഭാഗം തെക്ക് ഭാഗത്തേക്കൊഴുകി താനെ ക്രീക്ക് വഴിയും മറ്റേ ഭാഗം പടിഞ്ഞാറേക്കൊഴുകി വസായ് ക്രീക്ക് വഴിയും അറബിക്കടലിൽ പതിക്കുന്നു. ഭൂകമ്പം മൂലം ഉറൺ മുതൽ താനെ വരെ രൂപപ്പെട്ട വിള്ളലാണ് താനെ ക്രീക്കിന്റെ രൂപീകരണത്തിനു കാരണം. സിൽഹാരാ രാജവംശത്തിന്റെ കാലത്ത് രാജ്യതലസ്ഥാനമായിരുന്നു താനെ. അക്കാലത്ത് അറേബ്യയുമായുള്ള വ്യാപാരത്തിനായി ഗോഡ്ബന്തർ, നാഗ്‌ലാബന്തർ തുടങ്ങിയ തുറമുഖങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നു. വിവിധ പക്ഷിമൃഗാദികളുടെ ആവാസ കേന്ദ്രമായ ഈ ഉൾക്കടൽ പ്രദേശം പ്രമുഖ പക്ഷി പരിസ്ഥിതി പ്രദേശമായി(Important Bird and Biodiversity Area) ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി അംഗീകരിച്ചിട്ടുണ്ട്. അരയന്നക്കൊക്കുകളുടെയും മറ്റ് പല ദേശാടനപക്ഷികളുടെയും ആവാസകേന്ദ്രമാണ്.

താനെ ഉൾക്കടൽ

ठाणे खाडी
Neighbourhood
Skyline of താനെ ഉൾക്കടൽ
താനെ ഉൾക്കടൽ is located in Maharashtra
താനെ ഉൾക്കടൽ
താനെ ഉൾക്കടൽ
Coordinates: 19°01′N 72°58′E / 19.02°N 72.97°E / 19.02; 72.97
രാജ്യംഇന്ത്യ
സംസ്ഥാനംമഹാരാഷ്ട്ര
മെട്രോമുംബൈ
Languages
 • Officialമറാഠി
സമയമേഖലUTC+5:30 (IST)

പാലങ്ങൾ തിരുത്തുക

 
വാശി പാലങ്ങൾ - പഴയതും പുതിയതും

ഈ ക്രീക്കിന് മുകളിൽ നിർമ്മിച്ച ഏറ്റവും പഴയ പാലമാണ് താനെ റോഡ് ബ്രിഡ്ജ്. ഇത് താനെ, കൽവ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു. ഈ പാലം ഇപ്പോൾ ഉപയോഗത്തിലില്ല. ഇതിനു സമാന്തരമായി പുതിയ പാലം ഉയർന്നു.

മുംബൈ, നവി മുംബൈ എന്നീ രണ്ട് സഹോദര നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് വാശി പാലം. 1973-ൽ പണിത പഴയ വാശി പാലം ഇന്ന് അടച്ചിട്ടിരിക്കുന്നു. മാൻഖുർദിനും വാശിക്കും ഇടയിലായി മുംബൈ-പൂനെ ഗതാഗതമാർഗത്തിലുള്ള ഈ പാലം വളരെ പ്രധാനപ്പെട്ട ഒന്നാണ്. 1837 മീറ്റർ ആണ് വാശി പാലത്തിന്റെ നീളം. 1997-ൽ പണിത പുതിയ പാലമാണ് ഇന്ന് ഉപയോഗത്തിലുള്ളത്. ഇതിനോടൊപ്പം മുംബൈ സബർബൻ റെയിൽവേയുടെ ഹാർബർ ലൈനിൽ ഉൾപ്പെടുന്ന ഒരു റെയിൽവേ പാലവും താനെ ക്രീക്കിനു കുറുകെ സ്ഥിതി ചെയ്യുന്നു. ഇതിനു സമാന്തരമായി പുതിയ ഒരു പാലം കൂടി ആസൂത്രണത്തിലുണ്ട്.[2]

ഇവയെ കൂടാതെ ഐരോളി, മുളുണ്ട് എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന 1.03കി.മീ നീളമുള്ള ഐരോളി പാലവും താനെ ക്രീക്കിനു കുറുകെ സ്ഥിതി ചെയ്യുന്നു.

മുംബൈയിലെ രണ്ട് തുറമുഖങ്ങളെ ബന്ധിപ്പിക്കുന്നതിനും വാശി പാലത്തിലെ തിരക്ക് കുറയ്ക്കുന്നതിനുമായി ആസൂത്രണം ചെയ്ത പുതിയ പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് അതിന്റെ നിർമ്മാണദശയിലാണ്.

താനെ ഉൾക്കടൽ ഫ്ലമിംഗോ സങ്കേതം തിരുത്തുക

താനെ ക്രീക്കിന്റെ പടിഞ്ഞാറൻ തീരത്തുള്ള പ്രദേശത്തെ മഹാരാഷ്ട്ര സർക്കാർ "താനെ ക്രീക്ക് ഫ്ലമിംഗോ സാങ്ച്വറി" ആയി പ്രഖ്യാപിച്ചു. [3] ഈ വന്യജീവി സങ്കേതത്തിന്റെ ആകെ വിസ്തീർണ്ണം 1,690 ഹെക്ടർ ആണ്. ഇതിൽ 896 ഹെക്ടർ കണ്ടൽ വനങ്ങളും 794 ഹെക്ടർ ജലാശയവുംഉൾപ്പെടുന്നു. ഐരോളിയിൽ പ്രവർത്തിക്കുന്ന കോസ്റ്റൽ ആൻഡ് മറൈൻ ബയോഡൈവേഴ്സിറ്റി സെന്റർ എന്ന സ്ഥാപനം ഫ്ലമിംഗോ സഫാരി എന്ന പേരിൽ താനെ ക്രീക്കിലൂടെ ബോട്ട് സവാരി നടത്തി അരയന്നകൊക്കുകളെ കാണുവാനുള്ള സൗകര്യമൊരുക്കുന്നുണ്ട്. [4]

ലോകമെമ്പാടുമുള്ള കോവിഡ് -19 ലോക്ക്ഡൗണിന്റെ ഫലമായി മലിനീകരണ തോത് ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് 2020 ഡിസംബർ പകുതിയോടെ ഇവിടെ ഡോൾഫിനുകൾ കാണപ്പെട്ടിരുന്നു.[5]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. http://www.indianexpress.com/news/elevated-churchgatevirar-corridor-still-stuck/1017250/0
  2. https://www.freepressjournal.in/mumbai/msrdc-begins-work-at-thane-creek-bridge-3
  3. "Mumbai gets a flamingo sanctuary". The Hindu (in ഇംഗ്ലീഷ്). 2015-08-08. ISSN 0971-751X. Retrieved 2015-08-09.
  4. https://www.thehindu.com/news/cities/mumbai/flamingo-safari-is-a-flaming-success-this-season/article26345254.ece
  5. https://www.news18.com/news/buzz/watch-video-of-dolphins-splashing-in-the-water-at-vashi-creek-delights-the-internet-3168428.html
"https://ml.wikipedia.org/w/index.php?title=താനെ_ഉൾക്കടൽ&oldid=3535920" എന്ന താളിൽനിന്ന് ശേഖരിച്ചത്