ഫ്രഞ്ച് എഴുത്തുകാരനായ ഫ്രാങ്ക്‌ പാവ്‌ലോഫ്‌ 1998 ൽ എഴുതിയ പ്രശസ്തമായ ചെറുകഥയാണ് തവിട്ട് നിറമുള്ള പ്രഭാതം (En: Brown Morning).[1] 14 പേജുകളിൽ ഒതുങ്ങുന്ന കല്പിതകഥയായിരുന്നുവെങ്കിലും അന്ന് ഇത് ഉയർത്തിവിട്ട ചർച്ചകൾ ഏറെയായിരുന്നു. മലയാളഭാഷയിൽ അടക്കം മുപ്പതോളം ഭാഷകളിലേക്ക് ഇത് വിവർത്തനം ചെയ്തിരുന്നു. കൃത്യവും ശക്തവുമായ വാക്യങ്ങൾ കൊണ്ടും സംഭാഷണം കൊണ്ടും ഏറെ ശക്തമായിരുന്നു ഈ കുഞ്ഞു കൃതി.

ഫ്രാങ്ക്‌ പാവ്‌ലോഫ്‌
ഫ്രാങ്ക്‌ പാവ്‌ലോഫ്‌ 2010 - ഇൽ
ജനനം (1940-04-24) 24 ഏപ്രിൽ 1940  (84 വയസ്സ്)
ദേശീയതഫ്രഞ്ച്
തൊഴിൽസാഹിത്യകാരൻ

കഥ തിരുത്തുക

കഥാനായകൻ ചാർളി എന്ന സുഹൃത്തുമായി നടത്തുന്ന സംഭാഷണത്തിലൂടെയാണ് കഥ തുടങ്ങുന്നത്. കഥ വളരെ ലളിതമാണ്, സ്വേച്ഛാധിപത്യവും മനുഷ്യസാതന്ത്ര്യ നിരാസവും വളരെയധികം അസ്വാസ്ഥ്യങ്ങൾ സൃഷ്ടിക്കുന്നതാണു ഇതിവൃത്തം. ബ്രൺ എന്ന സ്ഥലത്ത് പൂച്ചകൾ വർദ്ധിച്ചു വരുന്നു. അവയുടെ എണ്ണം നിയന്ത്രിക്കാൻ സർക്കാർ തീരുമാനിക്കുന്നു. അതിനായി, തവിട്ട് നിറമുള്ള പൂച്ചകളെ മാത്രം ബാക്കി വെച്ച് ബാക്കിയെല്ലാറ്റിനേയും കൊന്നുകളയാൻ ഗവണ്മെന്റ് ഉത്തരവിടുന്നു. ഇതിനായി പട്ടാളക്കാരെ വരെ ഇറക്കി സൗജന്യമായി വിഷമരുന്നുകൾ ഗവണ്മെന്റ് നൽകുന്നു.

കഥ പുരോഗമിക്കുന്നത് തവിട്ട് നിറത്തിന്റെ അകമ്പടിയോടെ തന്നെയാണ്. പൂച്ചകൾ ഒക്കെ നശിച്ചപ്പോൾ തവിട്ട് നിറമുള്ള നായകളെ ബാക്കി നിർത്തി ബാക്കിയെല്ലാ നായകളേയും കൊന്നുകളയാനായി ഗവണ്മെന്റിന്റെ തീരുമാനം. തുടർന്ന് ബ്രൗൺ ന്യൂസ് എന്ന പത്രം മാത്രം നിലനിർത്തി ബക്കിയെല്ലാ പത്രങ്ങളും നിർത്താൻ ഗവണ്മെന്റ് ഉത്തരവിറക്കുന്നു. തുടർന്ന് അറിവ് പ്രധാനം ചെയ്യുന്ന വായനശാലകളെ ആയിരുന്നു ലക്ഷ്യമിട്ടത്. അങ്ങനെ വന്ന്, അവസാനമാവുമ്പോൾ കഥ പറയുന്ന ആൾ വരെയും പട്ടാളക്കാരാൽ അറസ്റ്റ് ചെയ്യപ്പെടുന്നു. ഇടയ്ക്കെപ്പൊഴോ കഥാനായകൻ അറിഞ്ഞു തന്റെ ആത്മമിത്രം ചാർളിയും ഇതേ കാരണത്താൽ അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന്; കാരണം, അയാൾക്ക് ഇപ്പോൾ തവിട്ടു നിറമുള്ള നായ്ക്കളുണ്ടെങ്കിലും മുമ്പ് ആ നിറം അല്ലാത്ത നായ്ക്കളെയും വളർത്തിയ ചരിത്രമുണ്ടായിരുന്നു എന്നതായിരുന്നു.

തവിട്ട് നിറം തിരുത്തുക

ഹിറ്റലറുടെ നാസിപ്പടയുടെ ചിഹ്നത്തിന്റെ നിറമായിരുന്നു തവിട്ട്. ലോകത്ത് വളർന്നുവരുന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെയും ഫാസിസ്റ്റ്‌ മനോഭാവങ്ങളുടെയും തുറന്നു കാട്ടുകയാണ് ഈ ചെറുകഥയിലൂടെ ചെയ്യുന്നത്. അതിനായി ഒരു സാങ്കല്പിക ലോകം സൃഷ്ടിക്കുകയായിരുന്നു കഥാകൃത്ത് ചെയ്തത്.

അവലംബം തിരുത്തുക

  1. "Brown Morning". Archived from the original on 2010-06-12. Retrieved 2017-06-03.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക