ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ആഷിഖ് ഉസ്മാൻ നിർമ്മിച്ച് 2022-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ആക്ഷൻ ചിത്രമാണ് തല്ലുമാല.[3] [4] മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ടൊവിനോ തോമസ് , കല്യാണി പ്രിയദർശൻ ,ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[5]

തല്ലുമാല
തീയേറ്റർ റിലീസ് പോസ്റ്റർ
സംവിധാനംഖാലിദ് റഹ്മാൻ
നിർമ്മാണംആഷിഖ് ഉസ്മാൻ
രചനമുഹ്സിൻ പരാരി
അഷ്റഫ് ഹംസ
അഭിനേതാക്കൾ
സംഗീതംവിഷ്ണു വിജയ്
ഛായാഗ്രഹണംജിംഷി ഖാലിദ്
ചിത്രസംയോജനംനിഷാദ് യൂസഫ്
സ്റ്റുഡിയോ
  • ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്
  • പ്ലാൻ ബി മോഷൻ പിക്ചേഴ്സ്
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി12 ആഗസ്റ് 2022
രാജ്യംഇന്ത്യ
ഭാഷMalayalam
ബജറ്റ്₹20 crore
ആകെ₹72 crore[1][2]

പ്രധാന ഫോട്ടോഗ്രാഫി 2021 ഒക്ടോബർ 12-ന് ആരംഭിച്ചു. 2022 ഓഗസ്റ്റ് 12-ന് ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും നല്ല അവലോകനങ്ങൾ നേടി. ഈ ചിത്രം ₹ 72 കോടി (US$9.0 മില്യൺ) നേടി , എക്കാലത്തെയും ഏറ്റവും ഉയർന്ന വരുമാനം നേടിയ ഒമ്പതാമത്തെ മലയാള ചിത്രമായി മാറുകയും 2022 -ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ മലയാളം ചിത്രമായി മാറുകയും ചെയ്തു.[6][7][8]

കഥാസംഗ്രഹം തിരുത്തുക

വഴക്കുകളിലേക്ക് ആകർഷിക്കപ്പെടുന്ന, അശ്രദ്ധനായ ഒരു യുവാവ് ഒരു സ്റ്റാർ വ്ലോഗറുമായി പ്രണയത്തിലാകുന്നു, അവിടെ അവന്റെ മുഷ്ടിയുടെ ആഘാതം അവന്റെ പൂവണിയുന്ന ബന്ധത്തെ വിനാശകരമായി ബാധിക്കും.

അഭിനേതാക്കൾ തിരുത്തുക

  • ടൊവിനോ തോമസ് - മണവാളൻ വസീം
  • ഷൈൻ ടോം ചാക്കോ - എസ്ഐ റെജി മാത്യു
  • കല്യാണി പ്രിയദർശൻ - ഫാത്തിമ ബീവി
  • ചെമ്പൻ വിനോദ് ജോസ് - ഒമേഗ ബാബു

റിലീസ് തിരുത്തുക

തീയേറ്റർ തിരുത്തുക

2022 ഓഗസ്റ്റ് 12 ന് തല്ലുമാല ലോകമെമ്പാടും തീയേറ്ററുകളിൽ റിലീസ് ചെയ്തു.

ഹോം മീഡിയ തിരുത്തുക

സാറ്റലൈറ്റ് അവകാശങ്ങൾ സൂര്യ ടിവിയും , ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സിനും സ്വന്തമാക്കി. 2022 സെപ്തംബർ 11-ന് ചിത്രം നെറ്റ്ഫിൽക്സിൽ സ്ട്രീം ചെയ്യാൻ തുടങ്ങി.[9]

അവലംബം തിരുത്തുക

  1. nirmal. "വെറും ഹിറ്റ് അല്ല മെഗാ ഹിറ്റ്; 'തല്ലുമാല'യുടെ ഒരു മാസത്തെ കളക്ഷൻ കണക്ക് പുറത്തുവിട്ട് നിർമ്മാതാക്കൾ". Asianet News Network Pvt Ltd. Retrieved 2022-09-06.
  2. "Thallumaala Box Office Collection : 'അടിച്ച്' മെഗ ഹിറ്റുണ്ടാക്കി തല്ലുമാല; ചിത്രത്തിന്റെ ബോക്സ്ഓഫീസ് കളക്ഷൻ ഇങ്ങനെ". Zee News Malayalam. 2022-09-06. Retrieved 2022-09-06.
  3. "Thallumaala". British Board of Film Classification.
  4. Features, CE (13 October 2021). "Khalid Rahman's Thallumaala goes on floors". Cinema Express. Retrieved 27 October 2021.
  5. "Tovino, Kalyani to share screen in 'Thallumaala'". The New Indian Express. 14 October 2021. Retrieved 27 October 2021.
  6. "'Thallumaala' review: Tovino Thomas, Kalyani Priyadarshan shine in this full-on entertainer".
  7. "Tovino-starrer 'Thallumala': A fun ride anchoring on new generation vibe".
  8. "വെറും ഹിറ്റ് അല്ല മെഗാ ഹിറ്റ്; 'തല്ലുമാല'യുടെ ഒരു മാസത്തെ കളക്ഷൻ കണക്ക് പുറത്തുവിട്ട് നിർമ്മാതാക്കൾ". Asianet News Malayalam.
  9. "Tovino Thomas starrer 'Thallumaala' gets an OTT release date - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2022-09-06.
"https://ml.wikipedia.org/w/index.php?title=തല്ലുമാല&oldid=3824164" എന്ന താളിൽനിന്ന് ശേഖരിച്ചത്