തക്സിൻ മഹാരത് ദേശീയോദ്യാനം

തക്സിൻ മഹാരത് ദേശീയോദ്യാനം(Thai: อุทยานแห่งชาติตากสินมหาราช) തായ്ലാൻഡിലെ തക് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്നു. തായ്ലാൻഡിലെ ഏറ്റവും വലിയ മരം ഈ പാർക്കിലാണ് സ്ഥിതിചെയ്യുന്നത്. വെള്ളച്ചാട്ടങ്ങളും ഗുഹകളും പാറകളും ഇവിടത്തെ സവിശേഷതയാണ്. [1]

Taksin Maharat National Park
อุทยานแห่งชาติตากสินมหาราช
Ton Krabak Yai
Map showing the location of Taksin Maharat National Park
Map showing the location of Taksin Maharat National Park
Park location in Thailand
LocationTak Province, Thailand
Nearest cityTak
Coordinates16°50′21.541″N 98°52′4.296″E / 16.83931694°N 98.86786000°E / 16.83931694; 98.86786000
Area149 km2 (58 sq mi)
EstablishedDecember 1981
Governing bodyDepartment of National Parks, Wildlife and Plant Conservation

ഭൂമിശാസ്ത്രം തിരുത്തുക

തക് നഗരത്തിന്റെ പടിഞ്ഞാറ് 26 കിലോമീറ്റർ (16 മൈൽ) അകലെ മി സോട്ട് ജില്ലയിലാണ് തക്സിൻ മഹാരത് പാർക്ക് സ്ഥിതിചെയ്യുന്നത്. പാർക്കിന്റെ പരിധി 149 ചതുരശ്ര കിലോമീറ്ററാണ് (58 ചാര മൈ.). താനോൺ ടോങ് പർവ്വതമേഖല പാർക്ക് കേന്ദ്രത്തിലൂടെയാണ് കടന്നുപോകുന്നത്.[2]

ചരിത്രം തിരുത്തുക

ബർമ്മൻ രാജാവായ അലൗങ്പ്യ ഈ പ്രദേശത്ത് തന്റെ പട്ടാളത്തെ നയിച്ചിരുന്നു എന്ന് വിശ്വസിക്കുന്നു . പാർക്കിന്റെ യഥാർത്ഥ പേര് ടോൺ ക്രബാക്ക് യായ് നാഷണൽ പാർക്ക് എന്നായിരുന്നു. പാർക്കിലെ അസാധാരണമായ ക്രബക്ക് വൃക്ഷത്തിൽ നിന്നാണ് പാർക്കിന് നാമകരണം ചെയ്തത്.' 1981 ഡിസംബർ 23-ന് ഈ പാർക്ക് തായ്ലാൻഡിന്റെ 40-ാം ദേശീയ പാർക്ക് ആയി പ്രഖ്യാപിച്ചു. പിന്നീട് തൊൺബുരി കിംഗ്ഡത്തിലെ രാജാവായ തക്സിന്റെ ബഹുമാനാർഥം പിന്നീട് ഈ പാർക്ക് തക്സിൻ മഹാരത് ദേശീയ പാർക്ക് (മഹാനായ തക്സിൻ) എന്ന് പുനർനാമകരണം ചെയ്തു.

 
Namtok Pang A Noi

ദൃശ്യങ്ങൾ തിരുത്തുക

  • ടോൺ ക്രബക് യായ് (ต้น กระบาก ใหญ่),- പാർക്കിലെ പ്രധാന ആകർഷണമായ ടോൺ ക്രബക് യായ്, 700 വർഷം പഴക്കമുള്ളതും ഉയരം 50 മീറ്റർ (160 അടി) ഉയരവും 16 മീറ്റർ (52 അടി) വ്യാസവും ഉള്ള ക്രബക് വൃക്ഷം തായ്ലാൻഡിലെ ഏറ്റവും വലിയ വൃക്ഷം എന്നാണ് വിശ്വാസം. [1]
  • സഫൻ ഹിൻ (സ്റ്റോൺ ബ്രിഡ്ജ്) - സഫൻ ഹിൻ പ്രകൃതിദത്തമായ സ്റ്റോൺ ബ്രിഡ്ജ് ആണ്. രണ്ട് കീഴ്ക്കാം തൂക്കമായ പാറകൾക്കിടയിലൂടെ ഒഴുകുന്ന അരുവി ഇതിനരികിൽ കാണപ്പെടുന്നു. 25 മീറ്റർ (82 അടി) ഉയരത്തിലും 30 മീറ്റർ (98 അടി) നീളത്തിലും രൂപവത്കരിച്ചതായി കാണപ്പെടുന്നു. സ്റ്റാലാക്റ്റൈറ്റുകളും സ്റ്റാലേഗ്മൈറ്റും ഉൾപ്പെടുന്ന ട്രാൻ ലോഡ്ഡ് ക്രോ കേവ് ആണിത്. [2][3]
  • നംതോക് പാങ്ങ് എ നോയി (น้ำตก ปาง อ้า น้อย) ഇടത്തരം വലിപ്പമുള്ള വെള്ളച്ചാട്ടം വർഷം മുഴുവൻ ഒഴുകുന്നു. ഏകദേശം 20 മീറ്റർ ഉയരമുള്ള ഇത് കിഴക്ക് ടോൺ ക്രബക് യായിൽ നിന്ന് 2 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു.
  • നട്തോക് മാ യാ പ - ഇത് ഇടതൂർന്ന വനത്തിലെ ലാം ഹായ് മാ യ പയിയിൽ നിന്ന് ഉദ്ഭവിക്കുന്നതാണ്. തടാകങ്ങളിലൂടെ ലാം ഹൂയി മാ തോയിലേക്ക് ഒഴുകുന്നു.
  • നംതോക് സാം മ്യുൻ തുങ് (น้ำตก สาม หมื่น ทุ่ง) 30 മീറ്റർ ഉയരമുള്ള ഈ ഭീമൻ വെള്ളച്ചാട്ടം ലാം ഹുയി സാം മ്യുൻ ലുവാങിൽ നിന്നും ആരംഭിച്ച് വർഷം മുഴുവനും ഒഴുകുന്നു.

സസ്യജന്തു ജാലം തിരുത്തുക

പാർക്കിന്റെ താഴ്ന്ന പ്രദേശമായ ടാൻ ക്രബക് യായ് ഡപ്റ്റെറോകാർപ്പ് വനഭാഗമാണ് . പാർക്കിലെ ഉയർന്ന പ്രദേശങ്ങളിൽ നിത്യഹരിത വനങ്ങളും പൈൻ മരങ്ങളും കാണപ്പെടുന്നു. [2]

സീറോ , ബാർക്കിംഗ് ഡീയർ, സാമ്പാർ ഡീയർ, ഗോൾഡൻ ക്യാറ്റ്, കാട്ടുപന്നി എന്നിവയും പാർക്കിൽ കാണപ്പെടുന്ന മൃഗങ്ങളുടെ ഇനത്തിൽപ്പെടുന്നു. പക്ഷിനിരീക്ഷണ പ്രദേശമാണ് പാർക്ക്. ടൈഗർ ഷ്രൈക്ക് , ഫോറസ്റ്റ് വാഗ്ടൈയ്ൽ , Chinese pond heronചൈനീസ് പോൻഡ് ഹെറോൺ തുടങ്ങിയ ഇനങ്ങളും ഇവിടെ കാണപ്പെടുന്നു.[1][2]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 Williams, China (2010). Lonely Planet Thailand (13th ed.). Lonely Planet Publications. p. 417. ISBN 978-1-74220-385-0.
  2. 2.0 2.1 2.2 2.3 "Taksin Maharat National Park". Department of National Parks (Thailand). Archived from the original on 23 May 2013. Retrieved 2 July 2013.
  3. "Taksin Maharat National Park". Tourism Authority of Thailand. Archived from the original on 2016-04-10. Retrieved 23 June 2017.