ഒരു വൈറൽ പനിയാണ് തക്കാളിപ്പനി. പത്തുവയസ്സിനു താഴെ പ്രായമുള്ള കുട്ടികളിൽ കണ്ടുവരുന്നൊരു രോഗമാണിത്. ചിക്കുൻഗുനിയയുടെ, ഡെങ്കിപ്പനിയുടെ ഒരു അനന്തരഫലമാണോ എന്ന കാര്യത്തിൽ നിലവിൽ തർക്കമുണ്ട്. രോഗം ബാധിച്ചവർക്ക് ത്വക്കിൽ ചുവപ്പുനിറത്തിലുള്ള തടിപ്പുകളും ഉണ്ടായിരിക്കും. നാവിൽ നിർജ്ജലീകരണവും കാണപ്പെടുന്നു.[1][2][3] കോക്സാക്കീ വൈറസ് (a16), എന്ററോവൈറസ് (71) എന്നിവയാണ് രോഗകാരികൾ.

തക്കാളിപ്പനിയുടെ ലക്ഷണം
തക്കാളിപ്പനിയുടെ ലക്ഷണം

കയ്യ്, കാല്, വായ്ക്കകവശം എന്നിവിടങ്ങളിൽ ചുവന്ന കുമിളകൾ പോലെ തുടുത്തുവരുന്നു. പനി, ഓക്കാനം, ഛർദ്ദി, ക്ഷീണം, പൊതുവായ അസ്വാസ്ഥ്യം, വിശപ്പില്ലായ്മ, ശിശുക്കളിലും പിഞ്ചുകുട്ടികളിലും ക്ഷോഭം എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. കൈപ്പത്തികളിലും പാദങ്ങളിലും നിതംബങ്ങളിലും ചിലപ്പോൾ ചുണ്ടുകളിലും കുമിളകളോ അതു പൊട്ടിയുള്ള വ്രണങ്ങളോ ഉണ്ടാകാം. തക്കാളിപ്പനിയെന്നു പേരുവരാൻ കാരണം തക്കാളി പോലെയുള്ള ചുവന്നതും വൃത്താകൃതിയിലുള്ളതുമായ കുമിളകൾ ആണ്.[4] ഈ കുമിളകളുടെ തൊലി പോവുകയും ചുവന്ന് തുടുത്തു വരികയും ചെയ്യുന്നു. ഈ ഭാഗത്ത കടുത്ത ചൊറിച്ചിൽ അനുഭവപ്പെടുന്നു. പത്തു ദിവസത്തിനുള്ളിൽ തന്നെ അസുഖം ഭേദമാവുന്നു. വൈറസുമായി സമ്പർക്കം പുലർത്തി 3-6 ദിവസങ്ങൾക്ക് ശേഷമാണ് രോഗലക്ഷണങ്ങൾ സാധാരണയായി കാണുന്നത്.

രോഗ കാരണം തിരുത്തുക

താക്കളിപ്പനിയുടെ രോഗ കാരണം ഇനിയും വ്യക്തമല്ല. ഈ രോഗം വൈറൽ എച്ച്എഫ്എംഡിയുടെ ഒരു പുതിയ വകഭേദമോ അല്ലെങ്കിൽ ചിക്കുൻഗുനിയ അല്ലെങ്കിൽ ഡെങ്കിപ്പനിയുടെ ഫലമോ ആകാം എന്ന് പറയപ്പെടുന്നു. [4] [5] [6] ഇതിലെ ഫ്ലൂ എന്നത് തെറ്റായി ഉപയോഗിക്കുന്നതാവാം. [5] [7]

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഈ അവസ്ഥ പ്രധാനമായും ബാധിക്കുന്നത്. [4] [8] ദി ലാൻസെറ്റിലെ ഒരു ലേഖനത്തിൽ കുമിളകളുടെ രൂപം മങ്കി പോക്സിൽ കാണപ്പെടുന്നതിന് സമാനമാണെന്നും അസുഖം SARS-CoV-2 മായി ബന്ധപ്പെട്ടതായി കരുതുന്നില്ലെന്നും പറയുന്നു. [4]

രോഗവ്യാപനം തിരുത്തുക

ചുമ അല്ലെങ്കിൽ തുമ്മൽ, ചുംബനം, ആലിംഗനം, കപ്പുകൾ പങ്കിടൽ, പാത്രങ്ങൾ പങ്കിടൽ എന്നിവയിലൂടെയും ഡയാപ്പർ മാറ്റുമ്പോൾ വിസർജ്യവുമായുള്ള സമ്പർക്കത്തിലൂടെയും വൈറസ് ഉള്ള ഭാഗങ്ങൾ സ്പർശിക്കുന്നതിലൂടെയും രോഗം വ്യാപിക്കുന്നു.[9]

ചികിത്സ തിരുത്തുക

രോഗലക്ഷണങ്ങളും ചികിത്സയും പ്രതിരോധവും എച്ച്എഫ്എംഡിക്ക് സമാനമാണ്. [4] ആൻറിവൈറൽ മരുന്നോ വാക്സിനോ ലഭ്യമല്ല, നിലവിൽ വികസന ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണു ചെയ്യുന്നത്. ഐബുപ്രോഫെൻ അല്ലെങ്കിൽ അസറ്റാമിനോഫെൻ അല്ലെങ്കിൽ വായ് സ്പ്രേകൾ പോലെയുള്ള ഓവർ-ദി-കൌണ്ടർ വേദനസംഹാരികൾ ലക്ഷണമനുസരിച്ച് നിർദേശിക്കപ്പെടുന്നു. തൊണ്ടവേദന ശമിപ്പിക്കാൻ ഐസ് പോപ്‌സ്, തൈര് അല്ലെങ്കിൽ സ്മൂത്തികൾ പോലുള്ള തണുത്ത പാനീയങ്ങൾ എന്നിവ ഉപയോഗിക്കാം. വ്രണങ്ങളെ പ്രകോപിപ്പിക്കുന്ന ആസിഡുകളുള്ള ജ്യൂസും സോഡയും ഒഴിവാക്കുക. തിണർപ്പിന് കലാമൈൻ പോലെയുള്ള ലോഷൻ ഉപയോഗിക്കാം.

അവലംബം തിരുത്തുക

  1. "'Tomato Fever' Replaces Chikungunya in Kerala". Medindia. Retrieved 17 January 2018.
  2. Correspondent, Akhel Mathew, (12 July 2007). "Kerala districts reel under fever epidemic". Retrieved 17 January 2018.{{cite web}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  3. "Rat fever, tomato fever detected in Thiruvananthapuram city". Retrieved 17 January 2018.
  4. 4.0 4.1 4.2 4.3 4.4 "Tomato flu outbreak in India". Lancet Respir Med. 11 (1): e1–e2. August 2022. doi:10.1016/S2213-2600(22)00300-9. PMC 9385198. PMID 35987204.
  5. 5.0 5.1 "It's not tomato flu, fever caused by HFMD virus variant: Health Secy Radhakrishnan". The New Indian Express. May 14, 2022. Retrieved June 16, 2022.
  6. "Tomato flu in Kerala: No need to panic, authorities instructed to be vigilant". livemint.com. May 11, 2022. Retrieved June 30, 2022.
  7. "Tomato fever or HFMD virus in Kerala? Know causes, and symptoms of HFMD". Zee News. May 15, 2022. Retrieved June 16, 2022.
  8. "Reports of "tomato flu" outbreak in India are not due to new virus, say doctors". BMJ. 378: o2101. August 2022. doi:10.1136/bmj.o2101. PMID 36028244.
  9. "Hand, Foot, and Mouth Disease (HFMD)". Hand, Foot, and Mouth Disease (HFMD). WebMD. Retrieved 26 June 2022.
"https://ml.wikipedia.org/w/index.php?title=തക്കാളിപ്പനി&oldid=4006569" എന്ന താളിൽനിന്ന് ശേഖരിച്ചത്