ഡ്മനിസി

വെമോ കാർറ്റിലി, ജോർജ്ജിയയിലെ ഒരു ചെറിയ പട്ടണം

ജോർജ്ജിയയിലെ വെമോ കാർറ്റിലി പ്രവ്യശ്യയിലെ ഒരു പുരാവസ്തു പ്രദേശവും ഒരു ചെറിയ പട്ടണവുമാണ് ഡ്മനിസി (Dmanisi). ജോർജ്ജിയയുടെ തലസ്ഥാനമായ റ്റ്ബിലിസിയിൽ നിന്നും 93 കിലോമീറ്റർ തെക്കുപടിഞ്ഞാർ മഷവെര നദി താഴ്‌വരയിലാണ് ഈ പ്രദേശം. ആഫ്രിക്കയ്ക്ക് പുറത്ത് മനുഷ്യപൂർവികരും മനുഷ്യനും അടങ്ങുന്ന ജന്തുവർഗ്ഗം ഇവിടെ താമസിച്ചിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു. 1.81 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഇവിടെ മനുഷ്യരുടെ പൂർവ്വീകർ വസിച്ചിരുന്നുവെന്നാണ് പഠനം.[1][2]

ഡ്മനിസി കോട്ടയുടെ അവശിഷ്ടങ്ങളും ഡ്മനിസി സിയോനിയും പശ്ചാതലത്തിൽ പുരാവസ്തു പ്രദേശം

2010ന്റെ തുടക്കത്തിൽ ഇവിടെ നിന്നും കണ്ടെത്തിയ മനുഷ്യ തലയോട്ടികൾ വിവിധ തരം മനുഷ്യ വർഗ്ഗങ്ങൾ പുരാതന കാലത്ത് വിടെ ജീവിച്ചിരുന്നുവെന്ന നിഗമനത്തിലാണ് ചരിത്രകാരൻമാർ.[3] ഇവിടെ നിന്നും കണ്ടെടുത്ത അഞ്ചിൽ ഒരു തലയോട്ടി സ്‌കൾ 5, ഡ്മനിസി സ്‌കൾ (ഡ്മനിസി തലയോട്ടി), ഡി4500 എന്നാണ് അറിയപ്പെടുന്നത്.

ചരിത്രം തിരുത്തുക

ഇമാറാത്ത് റ്റ്ബിലിസി അറബികളുടെ അധീനതിൽ ആയിരുന്ന ഒമ്പതാം നൂറ്റാണ്ടിൽ ആണ് ഡ്മനിസി നഗരത്തെ കുറിച്ചുള്ള ആദ്യപരാമർശങ്ങൾ ചരിത്രം രേഖയിൽകാണുന്നത്. എങ്കിലും, വെങ്കല യുഗം മുതൽ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നു. ആറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഒരു ഒർത്തഡോക്‌സ് ക്രിസ്ത്യൻ കത്തീഡ്രൽ -ഡ്മനിസി സിയോനി- ഇവിടെയുണ്ട്. 1080കളിൽ സെൽജ്യൂക് തുർക്ക് രാജവംശം ഈ നഗരം കീഴടക്കി. എന്നാൽ, പിന്നീട് 1123നും 1125നുമിടയില് ജോർജ്ജിയൻ രാജാക്കൻമാരായ ഡേവിഡ് ദ ബിൽഡർ, അദ്ദേഹത്തന്റെ മകൻ ഡിമെട്രയസ് ഒന്നാമൻ എന്നിവർ ഈ നഗരത്തെ സ്വതന്ത്രമാക്കി.

അവലംബം തിരുത്തുക

  1. Garcia, T., Féraud, G., Falguères, C., de Lumley, H., Perrenoud, C., & Lordkipanidze, D. (2010). “Earliest human remains in Eurasia: New 40Ar/39Ar dating of the Dmanisi hominid-bearing levels, Georgia”. Quaternary Geochronology, 5(4), 443–451. doi:10.1016/j.quageo.2009.09.012
  2. Gabunia, Leo; Vekua, Abesalom; Lordkipanidze, David et al. "Earliest Pleistocene Hominid Cranial Remains from Dmanisi, Republic of Georgia: Taxonomy, Geological Setting, and Age". Science 12 May 2000: Vol. 288 no. 5468 pp. 1019–1025. DOI: 10.1126/science.288.5468.1019.
  3. New Fossil May Trim Branches of Human Evolution Archived 2015-09-24 at the Wayback Machine., Science Friday, Oct 18, 2013.
"https://ml.wikipedia.org/w/index.php?title=ഡ്മനിസി&oldid=3633463" എന്ന താളിൽനിന്ന് ശേഖരിച്ചത്