കാൽസിയം മഗ്നീഷ്യം കാർബണേറ്റ് [ (CaMg(CO3)2 ] ധാരാളം അടങ്ങിയിട്ടുള്ള ചുണ്ണാമ്പുകല്ലാണു് ഡോളമൈറ്റ്. ഡോളമൈറ്റ് ധാതുവിന്റെയും ശിലയുടെയും ഉദ്ഭവത്തെ സംബന്ധിച്ച് ഇന്നും അഭിപ്രായവ്യത്യാസമുണ്ട്. കടൽവെള്ളത്തിൽനിന്നു നേരിട്ടുള്ള അവക്ഷേപമായി കരുതപ്പെട്ടിരുന്നു; എന്നാൽ ഇന്നത്തെ കടൽത്തറകളിൽ ഡോളമൈറ്റ് അടിഞ്ഞുകാണുന്നില്ല. സാധാരണ ചുണ്ണാമ്പുകല്ലിലെ (CaCO3) കാൽസിയത്തിലെ ഒരംശം മഗ്നീഷ്യം ആദേശം ചെയ്യുന്നതിലൂടെ രൂപംകൊള്ളുന്ന പുതിയ ധാതുവാണ് ഡോളമൈറ്റ് എന്നാണ് ഇപ്പോഴത്തെ വിവക്ഷ.

ഡോളമൈറ്റ്
ഡോളോമൈസും മാഗ്നസൈറ്റും (സ്പെയിൻ
General
Categoryകാർബണേറ്റ് മിനറൽ
Formula
(repeating unit)
(CaMg)(CO3)2
Strunz classification05.AB.10
Crystal symmetryTrigonal rhombohedral, 3
യൂണിറ്റ് സെൽa = 4.8012(1) Å, c = 16.002 Å; Z = 3
Identification
നിറംവെളുപ്പു്, ചാരനിറം, പിങ്കുനിറം
Crystal habitTabular crystals, often with curved faces, also columnar, stalactitic, granular, massive.
Crystal systemTrigonal
TwinningCommon as simple contact twins
CleavagePerfect on {1011}, rhombohedral cleavage
FractureConchoidal
TenacityBrittle
മോസ് സ്കെയിൽ കാഠിന്യം3.5 to 4
LusterVitreous to pearly
StreakWhite
Specific gravity2.84–2.86
Optical propertiesUniaxial (-)
അപവർത്തനാങ്കംnω = 1.679–1.681 nε = 1.500
Birefringenceδ = 0.179–0.181
SolubilityPoorly soluble in dilute HCl
Other characteristicsMay fluoresce white to pink under UV; triboluminescent.
അവലംബം[1][2][3][4]

ഹെക്സഗണൽ ക്രിസ്റ്റൽ വ്യൂഹത്തിൽ ക്രിസ്റ്റലീകരിക്കപ്പെടുന്ന ഡോളമൈറ്റ് പ്രകൃതിയിൽ റോംബോഹീഡ്രൽ രൂപത്തിൽ കാണപ്പെടുന്നു; റോംബോഹീഡ്രലിന്റെ വ്യക്തമായ മുഖങ്ങളാണ് ഡോളമൈറ്റ് പരലുകളെ തിരിച്ചറിയാൻ സഹായിക്കുന്നത്. പിണ്ഡാകൃതിയിലും ചെറുതരികളായും ഇവ പ്രകൃതിയിൽ ലഭ്യമാണ്. സുവ്യക്തമായ റോംബോഹീഡ്രൽ പിളർപ്പ്, ശഖാംഭമായ വിഭജനം, പ്രത്യേക നിറമില്ലായ്മ അഥവാ വെള്ളനിറം, സ്ഫടികദ്യുതി എന്നിവയാണ് ഈ ധാതുവിന്റെ പ്രധാന ഭൌതികഗുണങ്ങൾ. കാഠിന്യം: 3.54; ആപേക്ഷിക സാന്ദ്രത: 2.8; അപഭംഗസൂചിക: 1.67.

അവലംബം തിരുത്തുക

  1. Deer, W. A., R. A. Howie and J. Zussman (1966) An Introduction to the Rock Forming Minerals, Longman, pp. 489–493. ISBN 0-582-44210-9.
  2. Dolomite. Handbook of Mineralogy. (PDF) - 2013 നവംബർ 19നു ശേഖരിച്ചതു്
  3. Dolomite- 2013 നവംബർ 19നു ശേഖരിച്ചതു്.
  4. Dolomite. Mindat.org. - 2013 നവംബർ 19നു ശേഖരിച്ചതു്.
"https://ml.wikipedia.org/w/index.php?title=ഡോളമൈറ്റ്&oldid=2932353" എന്ന താളിൽനിന്ന് ശേഖരിച്ചത്