ഡെമാക് സുൽത്താനേറ്റ് ഇന്തോനേഷ്യയിലെ ജാവയുടെ വടക്കൻ തീരത്ത് ഇന്നത്തെ ഡെമാക്ക് നഗരത്തിന്റെ സ്ഥാനത്തു സ്ഥിതി ചെയ്തിരുന്ന ഒരു ജാവനീസ് മുസ്ലീം രാജ്യമായിരുന്നു. 15-ാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ സ്ഥാപിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന മജാപാഹിറ്റ് രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന ഈ തുറമുഖം, ചൈന, ഗുജറാത്ത്, അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം വ്യാപാരികളോടൊപ്പം എത്തിയ ഇസ്ലാമിന്റേയും സമുദ്ര പസായി, ചമ്പ പോലെയുള്ള ഇസ്ലാമിക് സാമ്രാജ്യങ്ങളുടേയും സ്വാധീനത്തിനു വിധേയമായിരുന്നു ഇത്. ജാവയിലെ ആദ്യ മുസ്ലീം രാജ്യമായിരുന്ന ഈ സുൽത്താനേറ്റ്, ഒരിക്കൽ ജാവയുടെ വടക്കൻ തീരത്തും ദക്ഷിണ സുമാത്രയിലും അധികാരം ചെലുത്തിയിരുന്നു.[1] ഒരു ചുരുങ്ങിയ കാലയളവ് മാത്രമാണ് ഈ സുൽത്താനേറ്റ് നിലവിലുണ്ടായിരുന്നതെങ്കിലും, ഇന്തോനേഷ്യയിലെ ഇസ്ലാമിക സ്ഥാപനത്തിൽ പ്രത്യേകിച്ച് ജാവ, അയൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇത് ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നു.

ഡെമാക് സുൽത്താനേറ്റ്

Kasultanan Demak
1475–1554
തലസ്ഥാനംBintara
പൊതുവായ ഭാഷകൾജാവാനീസ്
മതം
Islam
ഗവൺമെൻ്റ്Sultanate
Sultan
 
• 1475–1518 ¹
Raden Patah
• 1518–1521
Pati Unus
• 1521–1546
Sultan Trenggana
• 1546–1549
Sunan Mukmin
• 1549–1554
P. Arya Penangsang
ചരിത്രം 
• foundation of Demak port town
1475
• death of Sultan Trenggana
1554
മുൻപ്
ശേഷം
Majapahit
Kingdom of Djipang
Kingdom of Pajang
Kalinyamat Sultanate
¹ (1475–1478 as vassal of Majapahit)

ഉത്ഭവം തിരുത്തുക

ഡമാക്ക് സുൽത്താനേറ്റിന്റെ ഉത്ഭവ ചരിത്രത്തെക്കുറിച്ചു തീർച്ചയില്ലെങ്കിലും 15-ആം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ റാഡൻ പറ്റാ എന്നു പേരുള്ള ഒരു മുസ്ലീം മതസ്ഥൻ ഇത് സ്ഥാപിച്ചുവെന്നു വിശ്വസിക്കപ്പെടുന്നു (അറബി ഭാഷയിൽ: "ഫത്താ", പോർച്ചുഗീസ് രേഖകളിൽ "പേറ്റ് റോഡിൻ" അല്ലെങ്കിൽ ചൈനീസ് രേഖകളിൽ "ജിൻ ബൺ" എന്നും രേഖപ്പെടുത്തിയിരിക്കുന്നു). അദ്ദേഹത്തിന് ചൈനീസ് വംശാവലി ഉണ്ടായിരുന്നവെന്നും സിക്ക് കോ-പോ എന്ന പേരുണ്ടായിരുന്നുവെന്നുമുള്ള ചില തെളിവുകൾ നിലനിൽക്കുന്നുണ്ട്.[2] റാഡൻ പറ്റായുടെ മകൻ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ സഹോദരൻ, ജാവയിൽ ഒരു ഹ്രസ്വ കാലത്ത് ഡെമാക് സുൽത്താനേറ്റിന് ചെറിയ മേൽക്കോയ്‌മയുള്ള ഭരണം സ്ഥാപിച്ചിരുന്നു. ട്രെൻഗ്ഗാന എന്നറിയപ്പെട്ടിരുന്ന അദ്ദേഹം പിന്നീട് ജാവനീസ് പാരമ്പര്യം പറയുന്നതുപ്രകാരം സ്വയം സുൽത്താൻ എന്ന പേര് നൽകി. ട്രെൻഗ്ഗാനയുടെ ഭരണം c 1505 മുതൽ1518 വരെയും c 1521 മുതൽ 1546 വരെയുമായി രണ്ടു കാലഘട്ടത്തിലുണ്ടായിരുന്നുവെന്ന് കാണുന്നു. ഇടക്കാലത്ത് അദ്ദേഹത്തിന്റ അളിയനായിരുന്ന ജെപ്പാരയിലെ യൂനുസ് സിംഹാസനം പിടിച്ചെടുത്തിരുന്നു.[3]

ഡെമാക് സുൽത്താനേറ്റിന്റെ ആവർഭാവത്തിനു മുൻപ് ജാവയുടെ വടക്കൻ തീരം പല വിദേശീയ വംശജരും ജാവനീസ് വംശജരുമായ മുസ്ലിം സമൂഹത്തിന്റെ ആസ്ഥാനമായിരുന്നു. ഈ പ്രദേശത്തെ ഇസ്ലാമികവൽക്കരണ പ്രക്രിയ മജാപാഹിത് അധികാരികളുടെ അധഃപതനത്തിനുള്ള ചാലകശക്തിയായി പ്രവർത്തിച്ചു. മജാപാഹിത് തലസ്ഥാനം, കെദിരിയിൽനിന്നുള്ള ആക്രമണത്തോടെ നിലംപതിക്കുകയും റാഡെൻ പറ്റാ മജാപാഹിത് മേൽക്കോയ്മയിൽ ഡെമാക്കിനു സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും അതോടെ വടക്കൻ ജാവയിലെ എല്ലാ തുറമുഖങ്ങളും അപ്രകാരം പ്രവർത്തിക്കുകയും ചെയ്തു.[4]

മലാക്ക, സ്പൈസസ് ദ്വീപുകൾ എന്നിവിടങ്ങളുമായി വാണിജ്യ ബന്ധമുള്ള ഒരു തിരക്കേറിയ തുറമുഖമായിരുന്നു ഡെമാക്ക്. ജാവ, മുരിയ ദ്വീപുകളെ തമ്മിൽ വേർതിരിച്ചിരുന്ന ഒരു ചാനലിന്റെ അവസാന ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത് (ചാനൽ ഇപ്പോൾ നികത്തി, മുരിയയെ ജാവയുമായി ചേർത്തിരിക്കുന്നു). പതിനഞ്ചാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള കാലത്ത് മതിയായ വീതിയുണ്ടായിരുന്ന ഈ ചാനൽ, വടക്കൻ ജാവ തീരത്തുകൂടി സ്പൈസ് ദ്വീപുകളിലേയ്ക്കുള്ള കപ്പലുകളുടെ ഒരു പ്രധാന ജലഗതാഗതമാർഗ്ഗമായിരുന്നു. ചാനൽ സോറാങ്ങ് നദിയിൽ സ്ഥിതിചെയ്തിരുന്നതിനാൽ അരി ഉത്പാദനം കൂടുതലായുള്ള ജാവയുടെ ഉൾനാടുകളിലേയ്ക്കുള്ള പ്രവേശനവും ഇതുവഴി സാധ്യമായിരുന്നു. ഈ തന്ത്രപ്രധാന സ്ഥാനം ഡെമാക്കിനെ ജാവയിലെ ഒരു പ്രമുഖ വ്യാപാര കേന്ദ്രമായി വളരാൻ പ്രാപ്തമാക്കി.[5]

ലിസ്ബണിൽനിന്നുള്ള പോർച്ചുഗീസ് മരുന്നുവ്യാപാരിയായിരുന്ന ടോം പിയേർസിന്റെ (1465? -1524 അല്ലെങ്കിൽ 1540) അഭിപ്രായമനുസരിച്ച്, ഡെമാക്കിൽ സുന്ദാ അല്ലെങ്കിൽ ജാവയിലെ മറ്റേതെങ്കിലും തുറമുഖത്തേക്കാൾ കൂടുതൽ നിവാസികൾ ഉണ്ടായിരുന്നു. മലാക്കയിലേയ്ക്കുള്ള അരിയുടെ പ്രധാന കയറ്റുമതിക്കാർ ഡെമാക് ആയിരുന്നു. മലാക്കായുടെ സമൃദ്ധിയോടൊപ്പം ഡെമാക്കും പ്രാമുഖ്യത്തിലേയ്ക്ക് ഉയർന്നു. മജാപാഹിത് രാജാവംശത്തിന്റെ നേരിട്ടുള്ള വംശാവലിയെന്ന റാഡൻ പറ്റായുടെ അവകാശവാദവും അദ്ദേഹത്തിന്റെ സമീപത്തെ നഗര-രാഷ്ട്രങ്ങളുമായുള്ള വിവാഹ ബന്ധങ്ങളും സുൽത്താനേറ്റിന്റെ മേൽക്കോയ്മ ഉയർത്തുന്നതിനു കാരണമായി.

അവലംബം തിരുത്തുക

  1. Fisher, Charles Alfred (1964). South-East Asia: A Social, Economic and Political Geography. Taylor & Francis. p. 119.
  2. Ricklefs, M.C. (2008). A History of Modern Indonesia Since C.1200. Palgrave Macmillan. pp. 38–39. ISBN 9781137052018.
  3. Ricklefs, M.C. (2008). A History of Modern Indonesia Since C.1200. Palgrave Macmillan. pp. 38–39. ISBN 9781137052018.
  4. Ooi, Keat Gin, ed. (2004). Southeast Asia: a historical encyclopedia, from Angkor Wat to East Timor (3 vols). Santa Barbara: ABC-CLIO. ISBN 978-1576077702. OCLC 646857823. Archived from the original on 2016-08-08. Retrieved 2018-11-23.
  5. Wink, André. Al-Hind: Indo-Islamic society, 14th-15th centuries. Leiden, Netherlands: Koninklijke Brill. ISBN 90-04-13561-8.
"https://ml.wikipedia.org/w/index.php?title=ഡെമാക്_സുൽത്താനേറ്റ്&oldid=3929169" എന്ന താളിൽനിന്ന് ശേഖരിച്ചത്