ഗ്രഹണ സമയത്തെ ചന്ദ്രന്റെ നിറഭേദങ്ങൾ കണക്കാക്കുന്ന അളവ് കോലാണ് ഡാൻജൻ സ്കെയിൽ. ചന്ദ്രഗ്രഹണം നടക്കുമ്പോൾ ഭൂമി ചന്ദ്രനെ മറയ്ക്കുന്നു. സൂര്യരശ്മിയെ ചന്ദ്രനിലെത്താതെ ഭൂമി തടയുകയാണ് ചെയ്യുന്നത്. എങ്കിലും ദൗമാന്തരീക്ഷത്തിലൂടെ അരിച്ചെത്തുന്ന സൂര്യരശ്മികൾ നിറഭേദങ്ങളോടുകൂടിയ ചന്ദ്രന്റെ കാഴ്ച നൽകുന്നു.

ചന്ദ്രഗ്രഹണം ചിത്രീകരണം

കണ്ടുപിടിത്തം തിരുത്തുക

ഗ്രഹണത്തിന്റെ തീവ്രതയനുസരിച്ച് കടുത്ത ഇരുണ്ട നിറം, ഇരുണ്ടതോ തവിട്ടോ നിറം, രക്തച്ചുവപ്പ്, മഞ്ഞകലർന്ന ചുവപ്പ്, ഓറഞ്ച് എന്നിങ്ങനെ വിവിധ നിറങ്ങളിൽ ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നു. ഈ നിറഭേദങ്ങൾ കണക്കാക്കുന്നതിനുള്ള തോതാണ് ഡാൻജൻ സ്കെയിൽ. 1921 ൽ, ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ ആൻഡ്രെ ലൂയിസ് ഡാൻജനാണ് ഇത് നിർദ്ദേശിച്ചത്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഡാൻജൻ സ്കെയിൽ എന്ന പേര് നൽകിയത്. പൂജ്യം മുതൽ 4 വരെയുള്ള അങ്കനങ്ങളാണ് ഇതിൽ കണക്കാക്കുന്നത്. വളരെയേറെ ഇരുണ്ട ചന്ദ്രഗ്രഹണത്തിന് പൂജ്യം നൽകുമ്പോൾ കൂടിയ തിളക്കത്തോടുള്ള ഗ്രഹണത്തിന് നാല് രേഖപ്പെടുത്തുന്നു. മറ്റുള്ളവയ്ക്ക് 1,2,3 എന്നും നൽകുന്നു. L എന്ന അക്ഷരം കൊണ്ടാണ് ഇതിന്റെ തോത് രേഖപ്പെടുത്തുന്നത്.

സ്കെയിൽ തിരുത്തുക

സ്കെയിൽ നിർണ്ണയിക്കുന്നത് താഴെക്കാണിച്ച പ്രകാരമാണ്:

L value Description
0 Very dark eclipse. Moon almost invisible, especially at greatest eclipse.
1 Dark Eclipse, gray or brownish in coloration. Details distinguishable only with difficulty.
2 Deep red or rust-colored eclipse. Very dark central shadow, while outer edge of umbra is relatively bright.
3 Brick-red eclipse. Umbral shadow usually has a bright or yellow rim.
4 Very bright copper-red or orange eclipse. Umbral shadow has a bluish, very bright rim.

L ന്റെ മൂല്യം സ്വാധീനിക്കുന്ന ഘടകങ്ങൾ തിരുത്തുക

ഗ്രഹണസമയത്തെ ചന്ദ്രന്റെ കാഴ്ചയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.

  • ഭൂമിയുടെ നിഴൽ വഴിയുള്ള ചന്ദ്രന്റെ പാത.
  • ഭൂമിയുടെ അന്തരീക്ഷത്തിന്റെ സവിശേഷതകൾ
  • വിസരണ ഫലമായി അന്തരീക്ഷത്തിലെത്തുന്ന പ്രകാശം ചന്ദ്രന് ചുവപ്പ് നിറം നൽകാം.
  • വിസരണ പ്രകാശത്തിന്റെ തീവ്രത ഗ്രഹണ സമയത്തെ ചന്ദ്രന്റെ തിളക്കത്തെ സ്വാധീനിക്കുന്നു.

അവലംബം തിരുത്തുക

External links തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡാൻജൻ_സ്കെയിൽ&oldid=3368257" എന്ന താളിൽനിന്ന് ശേഖരിച്ചത്