ഒരു വസ്തുവിനെയോ (മനുഷ്യൻ ‍, ജീവികൾ, സ്ഥാപനങ്ങൾ) ആശയത്തെയോ സംബന്ധിച്ചുള്ള വിവരങ്ങളെയാണ് ഡാറ്റ എന്നു പറയുന്നത്. പരസ്പരം ബന്ധമുള്ളതിനാൽ ഒരുമിച്ചു വെക്കാവുന്ന വിവരങ്ങളുടെ കൂട്ടത്തെയാണ് ഡാറ്റാബേസ് എന്നു പറയുന്നത്. ഒരു വസ്തുവിന്റെ പലതരത്തിലുള്ള ഡാറ്റബേസുകളേ ബന്ധപ്പെടുത്തുന്ന ഡാറ്റാബേസുകളെ റിലേറ്റഡഡ് ഡാറ്റാബേസ് എന്നു പറയുന്നു. പ്രായോഗികമായി ഒരു വലിയ ഡാറ്റാബേസ് കൈകാര്യം ചെയ്യുമ്പോൾ അതിലുള്ള വിവരങ്ങൾ തിരഞ്ഞ് കണ്ടു പിടിക്കുവാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ കമ്പ്യൂട്ടറിൽ ഒരു ഡാറ്റാബേസ് സോഫ്റ്റ്‍‍വെയർ ഉപയോഗിച്ച് കൊണ്ട് ഡാറ്റാബേസ് ഉണ്ടാക്കുമ്പോൾ അതിലെ വിവരണങ്ങളും മറ്റും തിരഞ്ഞ് കണ്ട് പിടിക്കുവാൻ വളരെ എളുപ്പമാണ്. ആയതിനാൽ ഡാറ്റാബേസിനെ ഇങ്ങനെ നിർവ്വചിക്കാം, ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിൽ ഘടനാപരമായി അടുക്കി വെച്ചിരിക്കുന്ന വിവരങ്ങളെയും,ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിനോ, ഒരു ക്വറി ലാംഗ്വേജിൻറെ സഹായത്തോടെ ഒരു ഉപയോക്താവിനോ ഈ വിവരങ്ങളെ തിരിച്ചെടുക്കുന്നതിനുമുള്ള ഉപാധിയാണ്‌ കമ്പ്യൂട്ടർ ഡാറ്റാബേസ് .[1].

ഒരു എസ്ക്യൂഎൽ(SQL)സെലക്ട്ഡ് സ്റ്റേറ്റുമെന്റും അതിന്റെ റിസൾട്ടും

ഡാറ്റ രേഖപ്പെടുത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമായി ഉപയോക്താക്കൾ, ആപ്ലിക്കേഷനുകൾ, ഡാറ്റാബേസ് എന്നിവരുമായി സംവദിക്കുന്ന സോഫ്റ്റ്‌വെയർ ആണ് ഡാറ്റാബേസ് മാനേജ്‌മെന്റ് സിസ്റ്റം (DBMS). ഡിബിഎംഎസ് സോഫ്റ്റ്‌വെയർ ഡാറ്റാബേസ് കൈകാര്യം ചെയ്യുന്നതിനായി നൽകിയിരിക്കുന്ന എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളുന്നു. ഡാറ്റാബേസ്, ഡിബിഎംഎസ്, അനുബന്ധ ആപ്ലിക്കേഷനുകൾ എന്നിവ ചേരുന്നതാണ് ഒരു ഡാറ്റാബേസ് സിസ്റ്റം. പലപ്പോഴും "ഡാറ്റാബേസ്" എന്ന പദം ഏതെങ്കിലും ഡിബിഎംഎസ്, ഡാറ്റാബേസ് സിസ്റ്റം അല്ലെങ്കിൽ ഡാറ്റാബേസുമായി ബന്ധപ്പെട്ട ഒരു ആപ്ലിക്കേഷനെ സൂചിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്.

ഡാറ്റാബേസ് സോഫ്റ്റ്വെയറുകൾ തിരുത്തുക

അവലംബം തിരുത്തുക

  1. "What is a Database?". The University of Queensland, Australia.


"https://ml.wikipedia.org/w/index.php?title=ഡാറ്റാബേസ്&oldid=3820912" എന്ന താളിൽനിന്ന് ശേഖരിച്ചത്