പ്രൈമേറ്റുകളെക്കുറിച്ച് വിശിഷ്യാ ഗോറിലകളെ കേന്ദ്രീകരിച്ച് വിശദവും സുപ്രധാനവുമായ പഠനങ്ങൾ നടത്തിയ അമേരിക്കൻ മൃഗശാസ്ത്രജ്ഞയാണ് ഡയാൻ ഫോസി.
രണ്ട് ദശാബ്ദത്തിലേറെ കാലം ആഫ്രിക്കയിലെ പല മേഖലകളിലും പ്രവർത്തിച്ച ഇവർ റുവാണ്ടയിലെ പർവ്വത ഗൊറിലകളെ (mountain gorillas) ആധികാരികമായി പഠിച്ച ആദ്യ വ്യക്തിയായി കണക്കാപ്പെടുന്നു. 1963ൽ ആദ്യമായി ആഫ്രിക്കയിലെത്തിയ ഫോസി 1985 അവിടെ സ്വന്തം വസതിയിൽ വച്ച് ദാരുണമായി കൊലചെയ്യപ്പെടുകയായിരുന്നു. ചിമ്പാൻസികളെ പഠിച്ച ജെയിൻ ഗുഡാലും, ഒറാംഗ് ഉട്ടാങ്ങുളെനീരിക്ഷിച്ച ബിറുത്തെ ഗാൽഡികാസും, ഗൊറിലകളെ പഠനവിധേയമാക്കിയ ഡയാൻ ഫോസിയും കൂടിചേരുന്ന വനിത പ്രൈമെറ്റോളജി ത്രിമൂർത്തികൾ ട്രൈമേറ്റ്സ് എന്ന് ഓമനപൂർവ്വം വിളിക്കപ്പെട്ടിട്ടുണ്ട്.
വിഖ്യാതനായ നരവംശ ശാസ്ത്രജ്ഞൻ ലൂയി ലീക്കിയുടെ ശിഷ്യ/സഹപ്രവർത്തകരായിരുന്ന മൂവരേയും ലീക്കി മാലാഖമാർ (Leakeys Angels) എന്നും വിളിക്കെപ്പെട്ടിട്ടുണ്ട്. ഏറെ ജനപ്രിയമായിരുന്ന ചാർളീസ് ഏൻജൽസ്(Charleys Angels) എന്ന ടെലിവിഷൻ സീരിയലിന്റെ ചുവടു പിടിച്ച് നൽകപ്പെട്ട പേരാണിത്. ത്രിമൂർത്തികളിലെ ഗാൾഡിക്കാസ് തന്നെ കണ്ടുപിടിച്ച ഈ പേരിനു ഇന്ന് സാർവ്വത്രിക പ്രസിദ്ധി ലഭിച്ചു കഴിഞ്ഞു.

ഡയാൻ ഫോസി
Dian Fossey in November 1985; photograph by Yann Arthus-Bertrand
ജനനം(1932-01-16)ജനുവരി 16, 1932
മരണംഡിസംബർ 27, 1985(1985-12-27) (പ്രായം 53)
പൗരത്വംUnited States
കലാലയംSan Jose State University (B.A., Occupational therapy, 1954)
കേംബ്രിഡ്ജ് സർവകലാശാല (Ph.D., ജന്തുശാസ്ത്രം, 1974)
അറിയപ്പെടുന്നത്Study and conservation of the mountain gorilla
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംEthology, primatology
സ്ഥാപനങ്ങൾKarisoke Research Center, Cornell University
സ്വാധീനങ്ങൾജെയിൻ ഗുഡാൽ, Louis Leakey, George Schaller

ഫോസിയുടെ നീരിക്ഷണങ്ങളിൽ ചിലത് തിരുത്തുക

  • . പെൺ ഗൊറിലകൽ ഒരു കൂട്ടത്തിൽ നിന്നും മ്റ്റൊന്നിലേക്ക് മാറികൊണ്ടേയിരിക്കും.
  • ഗൊറിലകൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ അവയുടെ ശ്രേണീ സ്ഥാനത്തെ വെളിപ്പെടുത്തുന്നു.(vocalization hierarchies)
  • .ഗൊരിലളിൽ മനുഷ്യർക്ക് സമാനമായ സാമൂഹ്യ ഇടപെടലുകൾ കാണാം
  • .അപൂർവ്വമായെങ്കിലും നടക്കുന്ന ശിഷുഹത്യ,
  • ഗൊറിലകളുടെ ഭക്ഷണ ക്രമം, പോഷകാഹാരങ്ങളുടെ പുനരുപയോഗം
"https://ml.wikipedia.org/w/index.php?title=ഡയാൻ_ഫോസി&oldid=3496275" എന്ന താളിൽനിന്ന് ശേഖരിച്ചത്