ഡബിൾ ബാരൽ

മലയാള ചലച്ചിത്രം

ഡബിൾ ബാരൽ (ഇരട്ട കുഴൽ) 2015 ൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഇന്ത്യയിലെ മലയാള ഭാഷയിൽ പുറത്ത് വന്ന ഗ്യാങ്സ്റ്റർ കോമഡി സിനിമ ആണ്. പൃഥ്വിരാജ് , ഇന്ദ്രജിത്ത് , ആര്യ , ചെമ്പൻ വിനോദ് ജോസ് , സണ്ണി വെയ്ൻ , സ്വാതി റെഡ്ഡി , ഇഷ ഷർവാണി , പാർവ്വതി മേനോൻ , രചന നാരായണൻകുട്ടി, ആസിഫ് അലി തുടങ്ങിയവർ ആണ് പ്രധാന അഭിനേതാക്കൾ. [3] [4] പൃഥ്വിരാജ്, സന്തോഷ് ശിവൻ , ആര്യ, ഷാജി നടേശൻ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രത്തിൽ, [5] പ്രശാന്ത് പിള്ള ഈണം പകർന്നപ്പോൾ, അഭിനന്ദൻ രാമാനുജം ഛായാഗ്രാഹണം നിർവഹിച്ചു. 16 കോടിയാണ് ഡബിൾ ബാരലിന്റെ നിർമ്മാണ ചെലവ് കണക്കാക്കിയിരിക്കുന്നത്. .

ഡബിൾ ബാരൽ
പ്രമാണം:Double Barrel film poster.jpg
റിലീസ് പോസ്റ്റർ
സംവിധാനംലിജോ ജോസ് പെല്ലിശ്ശേരി
നിർമ്മാണം
രചനലിജോ ജോസ് പെല്ലിശ്ശേരി
അഭിനേതാക്കൾ
സംഗീതംപ്രശാന്ത് പിള്ള
ഛായാഗ്രഹണംഅബിനന്ദൻ രാമാനുജം
ചിത്രസംയോജനം
സ്റ്റുഡിയോഓഗസ്റ്റ് സിനിമ
വിതരണംഓഗസ്റ്റ് സിനിമ
റിലീസിങ് തീയതി
  • 28 ഓഗസ്റ്റ് 2015 (2015-08-28)[1]
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്16 കോടി (US$2.5 million)[2]
സമയദൈർഘ്യം160 മിനുട്ടുകൾ

പ്ലോട്ട് തിരുത്തുക

ലൈലയും മജ്നുവും തമ്മിൽ കൂടിച്ചേർന്നാൽ മാത്രം വിലയുള്ള രണ്ട് വിലയേറിയ കല്ലുകൾ ആണ്, ഈ കല്ലുകൾ ഇപ്പോൾ കയ്യിലുള്ള ഗോവയിലെ അധോലോക നായകൻ, അവ അയാൾ വെറുക്കുന്ന മകൻ ഗബ്ബറിന്റെ കയ്യിൽ പെടാതിരിക്കാൻ വിൽക്കാൻ ശ്രമിക്കുന്നു. പാഞ്ചൊ, വിൻസി എന്നീ രണ്ട് പേർക്ക് ഡോൺ ഈ കല്ലുകൾ 10 കോടി രൂപയുടെ വിലയ്ക്ക് കച്ചവടം ഉറപ്പിക്കുന്നു. പണം ഏർപ്പാടാക്കാൻ ഒരാഴ്ച സമയം ആവശ്യമാണെന്നും അവർ ആവശ്യപ്പെടുന്നു. ഗബ്ബറിന്റെ ആൾ ആയ ബില്ലി ഇത് അറിഞ്ഞ് പാഞ്ചൊക്കും വിൻസിക്കും 100 കോടി വാഗ്ദാനം ചെയ്യുന്നു. കല്ലുകൾ വാങ്ങാനുള്ള പണം സംഘടിപ്പിക്കുന്നതിനിടയിൽ പല കൊള്ളസംഘങ്ങൾ ഇടപെട്ട് അതൊരു അധോലോക യുദ്ധത്തിൽ കലാശിക്കുന്നു.

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

  1. "'Double Barrel' Movie Review by Audience". IBM Times.
  2. Express News Service (24 August 2015). "Star War on Screen". The New Indian Express. Archived from the original on 2015-11-05. Retrieved 24 August 2015.
  3. {{cite news}}: Empty citation (help)
  4. "Arya Enters Mollywood". Sify.com. Retrieved 16 October 2017.
  5. "Lijo Pellissery to start `Double Barrel`". Sify. Retrieved 1 January 2015.
"https://ml.wikipedia.org/w/index.php?title=ഡബിൾ_ബാരൽ&oldid=4072376" എന്ന താളിൽനിന്ന് ശേഖരിച്ചത്