ട്രൈക്കോനിംഫ.ഒരു കൂട്ടം ഏക കോശ ജീവികൾ അംഗങ്ങളായ ഒരു ജീനസ്സാണ് ട്രൈക്കോനിംഫ.കോശശരീരത്തിൽ ഫ്ലജല്ലങ്ങളുള്ള പ്രോട്ടിസ്റ്റുകളാണ് ഇവയെല്ലാം.വിവിധയിനം ചിതലുകളുടെ ചെറുകുടലുകളിലാണ് ഇവ വസിക്കുന്നത്.ചിതലുകളുമായി ട്രൈക്കോനിംഫകൾ സഹജീവന ബന്ധം പുലർത്തുന്നു.ചിതലുകൾ ട്രൈക്കോനിംഫകളെ തങ്ങളുടെ കുടലുകളിൽ സംരക്ഷിക്കുന്നു.പകരം ട്രൈക്കോനിംഫകൾ ചിതലുകൾ ഭക്ഷിക്കുന്ന മരം,കടലാസ് എന്നിവയിലെ സെല്ലുലോസിനെ വിഘടിപ്പിച്ച് ദഹന യോഗ്യമാക്കുന്നു.സൂക്ഷ്മദർശിനിയിൽ ട്രൈക്കോനിംഫകൾ കണ്ണുനീർത്തുള്ളി പോലെയോ പിയർ പഴം പോലെയോ കുടമണി പോലെയോ കാണപ്പെടുന്നു.ഇവയ്ക്ക് നല്ല ചലന ശേഷിയുണ്ട്.കോശശരീരത്തിന്റെ വീതി കൂടിയ അഗ്രത്തിലാണ് വായ.അതിലൂടെ ഫാഗോസൈറ്റോസിസ് വഴി സസ്യ നാരുകൾ അകത്താക്കുന്നു.

Trichonympha
Trichonympha campanula
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Trichonympha
"https://ml.wikipedia.org/w/index.php?title=ട്രൈക്കോനിംഫ&oldid=2360686" എന്ന താളിൽനിന്ന് ശേഖരിച്ചത്