തെക്കൻ തുർക്കിയിൽ സ്ഥിതിചെയ്യുന്ന മലനിരകളാണു ടോറസ് മലനിരകൾ ( Taurus Mountains Turkish: Toros Dağları). തുർക്കിയുടെ തെക്കുഭാഗത്തുള്ള മെഡിറ്ററേനിയൻ പ്രദേശത്തെ മദ്ധ്യഭാഗത്തുള്ള അനറ്റോളിയയിൽനിന്നും (ഏഷ്യാമൈനർ) വേർതിരിക്കുന്നത് ടോറസ് മലനിരകൾ ആകുന്നു. ഈ മലനിരകളെ പടിഞ്ഞാറുനിന്നും കിഴക്കോട്ട് മൂന്നു നിരകളായി വേർതിരിക്കാം

  • പടിഞ്ഞാറൻ ടോറസ് മലനിരകൾ ( Western Taurus Batı Toroslar)
    • അക്ദഗ്ലർ മലനിരകൾ ( Akdağlar, the Bey Mountains), കത്രാനിക് മലനിരകൾ (Katrancık Mountain), ഗേയിക് മല (Geyik Mountain)
  • മധ്യ ടോറസ് മലനിരകൾ (Central Taurus Orta Toroslar)
  • തെക്കൻ ടോറസ് (Southeastern Taurus Güneydoğu Toroslar)
    • നുർഹാക് മലനിരകൾ (Nurhak Mountains), മലടായ മലനിരകൾ (Malatya Mountains), മാഡൻ മലനിരകൾ (Maden Mountains), ഗെങ്ക് മലനിരകൾ (Genç Mountains), ബിറ്റ്ലിസ് മലനിരകൾ (Bitlis Mountains)
ടോറസ് മലനിരകൾ Taurus Mountains
Demirkazık in Niğde Province
ഉയരം കൂടിയ പർവതം
Peak3,756 m
Elevation3,756 m (12,323 ft) Edit this on Wikidata
മറ്റ് പേരുകൾ
Native nameToros Dağları
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
CountriesTurkey, Iraq and Iran
Range coordinates37°N 33°E / 37°N 33°E / 37; 33

ചരിത്രം തിരുത്തുക

പ്രാചീന ചരിത്രം, റോമൻ കാലഘട്ടം തിരുത്തുക

പുരാതന മദ്ധ്യപൂർവ്വേഷ്യയിൽ കാലാസ്ഥാദേവന്മാരുടെ പ്രതീകമായിരുന്നു കാള, അതിനാൽ പർവതങ്ങളുടെ പേര് കാള എന്നർഥം വരുന്ന ടോറസ് എന്നായിത്തീർന്നത്. ഈ പ്രദേശത്ത് പുരാതന കാലാസ്ഥാദേവന്മാരുടെ ക്ഷേത്രങ്ങൾ നിലനിന്നിരുന്നു.[1]

സമീപകാല ചരിത്രം തിരുത്തുക

ഒന്നാം ലോകമഹായുദ്ധസമയത്ത്, ടോറസ് പർവതനിരകളിലൂടെയുള്ള ജർമ്മൻ, ടർക്കിഷ് റെയിൽവേ സഖ്യകക്ഷികളുടെ പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. ആർമിസ്റ്റിസിലെ സഖ്യകക്ഷികൾക്ക് കീഴടങ്ങിയത് ഓട്ടോമൻ സാമ്രാജ്യത്തിനെതിരായ ശത്രുത അവസാനിപ്പിച്ചു[2]


അവലംബം തിരുത്തുക

  1. Ravinell, Alberto and Green, Whitney The Storm-god in the Ancient Near East, p.126. ISBN 1-57506-069-8
  2. Price, Ward (16 December 1918) "Danger in Taurus Tunnels" New York Times
"https://ml.wikipedia.org/w/index.php?title=ടോറസ്_മലനിരകൾ&oldid=3536065" എന്ന താളിൽനിന്ന് ശേഖരിച്ചത്