ടി.എം. സൗന്ദരരാജൻ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

തമിഴ് സിനിമാരംഗത്ത് ആറു ദശകങ്ങളോളം സജീവമായിരുന്ന ചലച്ചിത്രപിന്നണിഗായകനായിരുന്നു ടി.എം. സൗന്ദരരാജൻ (ജനനം -24 മാർച്ച് 1922 - മരണം -25 മെയ് 2013). എം.ജി.ആർ., ശിവാജി ഗണേശൻ, എൻ.ടി. രാമറാവു, ജെമിനി ഗണേശൻ എന്നു തുടങ്ങി രജനീകാന്ത്, കമലഹാസൻ പോലുള്ള സമകാലിക നായകന്മാർ വരെ അഭിനയിച്ച നിരവധി ഗാനങ്ങൾ അദ്ദേഹം ആലപിച്ചതാണ്. 1946-ൽ 24-ആം വയസ്സിൽ ആദ്യ ചലച്ചിത്രഗാനം ആലപിച്ച അദ്ദേഹത്തിന്റെ അവസാന ഗാനം 2010-ൽ 88-ആം വയസ്സിൽ പി. സുശീലയ്‌ക്കൊപ്പമായിരുന്നു. 2013 മെയ് 25-ന് ചെന്നൈയിലെ മന്ദവേലിയിലുള്ള വസതിയിൽ അസുഖത്തെ തുടർന്ന് മരണമടഞ്ഞ ടി.എം.എസ്. 90 വയസ്സായിരുന്നു.[1]

ടി.എം. സൗന്ദരരാജൻ
ടി.എം.സൗന്ദരരാജൻ
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്നTMS
ജനനം(1923-03-24)24 മാർച്ച് 1923
മധുര, മദ്രാസ് പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
ഉത്ഭവംമധുര, മദ്രാസ് പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
മരണം25 മേയ് 2013(2013-05-25) (പ്രായം 90)
ചെന്നൈ, ഇന്ത്യ
വിഭാഗങ്ങൾPlayback singing and classical musician
തൊഴിൽ(കൾ)ഗായകനും നടനും
ഉപകരണ(ങ്ങൾ)Vocal
വർഷങ്ങളായി സജീവം1946–2013

ആദ്യകാല ജീവിതം തിരുത്തുക

മധുരയിലെ ഒരു സൗരാഷ്ട്ര കുടുംബത്തിൽ പിറന്ന ടി.എം. സൗന്ദരരാജന്റെ മുഴുവൻ പേര് തുഗുലുവ മീനാക്ഷി അയ്യങ്കാർ സൗന്ദരരാജൻ എന്നാണ്. 7 -ാമത്തെ വയസ്സ് മുതൽ കർണ്ണാടക സംഗീതം അഭ്യസിച്ചു തുടങ്ങിയ ടി.എം.എസ്. ഇരുപത്തി മൂന്നാമത്തെ വയസ്സ് മുതൽ സംഗീത കച്ചേരികൾ നടത്തിത്തുടങ്ങി. 1946-ൽ കൃഷ്ണവിജയം എന്ന തമിഴ് ചിത്രത്തിലെ അഞ്ച് ഗാനങ്ങൾ ആലപിച്ചു കൊണ്ടായിരുന്നു അദ്ദേഹം സിനിമാ രംഗത്തേക്കു കടന്നു വന്നത്. പ്രസ്തുത ചിത്രം 1950-ൽ റിലീസ് ചെയ്തപ്പോൾ അദ്ദേഹത്തിനു ലഭിച്ച പ്രതിഫലം 625 രൂപയായിരുന്നു.

2003-ൽ അദ്ദേഹത്തിന് പദ്മശ്രീ അവാർഡ് ലഭിച്ചു. പതിനായിരത്തിലധികം സിനിമാ ഗാനങ്ങളും, 2500 ലധികം ഭക്തി ഗാനങ്ങളും ആലപിച്ച് തമിഴ് ചലച്ചിത്ര രംഗത്ത് ആറു ദശകങ്ങളോളം നിറഞ്ഞു നിന്ന ടി.എം. സൗന്ദര രാജൻ 2013 മെയ് 25-ാം തിയതി അന്തരിച്ചു.[2]

നിരവധി സംഗീതസംവിധായകർക്കു വേണ്ടി അദ്ദേഹം ഗാനങ്ങൾ പാടിയിട്ടുണ്ട്. എസ്സ്.വി വെങ്കട്ടരമണൻ, എസ്.എം സുബ്ബയ്യാ നായിഡു, എസ്. രാജേശ്വരറാവു, ജി. ഗോവിന്ദരാജലു നായിഡു, ആർ.സുദർശനം, എസ്. ദക്ഷിണാമൂർത്തി, ജി.രാമനാഥൻ, ടി.എ കല്യാണം, എം.എസ് ഞ്ജാനമണി, കെ.വി. മഹാദേവൻ, കുന്നക്കുടി വൈദ്യനാഥൻ, ടി.ജി.ലിംഗപ്പ, ടി.ആർ. പാപ്പ, ജയരാമൻ, എം.എസ്സ്. വിശ്വനാഥൻ, ടി.കെ രാമമൂർത്തി, ഇളയരാജ, ഗംഗൈ അമരൻ, ശങ്കർ ഗണേഷ്, എ.ആർ.റഹ് മാൻ, ഹിന്ദി സംഗീതസംവിധായകരായ ഒ.പി.നയ്യാർ, നൗഷാദ്, മലയാളത്തിൽ പരവൂർ ദേവരാജൻ ,വി.ദക്ഷിണാമൂർത്തി,എന്നിവർ അവരിൽ ചിലരാണ്. ചില കന്നട ചിത്രങ്ങളിലും ചായം എന്ന മലയാള സിനിമയിലും അദ്ദേഹം പാടി. ഏതാനും ചില തമിഴ് ചിത്രങ്ങളിലഭിനയിച്ച അദ്ദേഹം കവിരാജ കാളമേഘം എന്ന ചിത്രം നിർമ്മിക്കുകയുണ്ടായി. ബലപരീക്ഷയെന്ന സിനിമക്ക് സംഗീതം നൽകുകയും ചെയ്തു. നിരവധി വിദേശ രാജ്യങ്ങളിൽ ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്.

പ്രസിദ്ധ ഗാനങ്ങൾ[3][4] തിരുത്തുക

ഗാനം രചയിതാവ് ചിത്രം വർഷം
നാൻ ആണയിട്ടാൽ...
അച്ചം എൻപത്...
അതോ അന്ത പറവപോലെ...
പൊന്മകൾ വന്താൾ...
യാരുക്കാക ഇതു യാരുക്കാക... വസന്തമാളികൈ
പോനാൽ പോകട്ടും പോടാ...
അടി എന്നടീ രാക്കമ്മ... പട്ടിക്കാടാ പട്ടണമാ[5] 1972

അവലംബം തിരുത്തുക

  1. "Iconic Tamil singer TM Soundararajan dies". The Times of India. 25 May 2013. Archived from the original on 9 June 2013. Retrieved 26 May 2013.
  2. ടി.എം.എസ്. അന്തരിച്ചു
  3. "മാതൃഭൂമി : ടി.എം.എസ്. തമിഴിന്റെ സ്വന്തം പാട്ടുകാരൻ". Archived from the original on 2013-05-25. Retrieved 2013 മെയ് 25. {{cite web}}: Check date values in: |accessdate= (help)
  4. "മാതൃഭൂമി : ടി.എം സൗന്ദർരാജൻ അന്തരിച്ചു". Archived from the original on 2013-05-25. Retrieved 2013 മെയ് 25. {{cite web}}: Check date values in: |accessdate= (help)
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-08. Retrieved 2013-05-26.
"https://ml.wikipedia.org/w/index.php?title=ടി.എം._സൗന്ദരരാജൻ&oldid=3824126" എന്ന താളിൽനിന്ന് ശേഖരിച്ചത്