ടിഫാനി ട്രംപ് (ജനനം ഒക്ടോബർ 13, 1993)[1] വരേണ്യവർഗ്ഗത്തിലെ പ്രമുഖയും വാഷിംഗ്ടൺ ടി.സി.യിൽ ജോർജ്ജ് ടൌൺ നിയമവിദ്യാർത്ഥിനിയുമാണ് എന്നതിലുപരി അമേരിക്കൻ ഐക്യനാടുകളുടെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ രണ്ടാമത്തെ പത്നിയായ മാർല മാപ്പിൾസിൻറെ മകളുമാണ്. 2017 ജനുവരി 20 ന് പിതാവിന്റെ വൈറ്റ് ഹൌസിലേയ്ക്കുള്ള ഔദ്യോഗിക പ്രവേശനത്തോടെ ടിഫാനി ട്രംപ് അമേരിക്കൻ ഐക്യനാടുകളിലെ പ്രഥമ കുടുംബത്തിലെ അംഗമായിത്തീർന്നു.

ടിഫാനി ട്രംപ്
ജനനം
Tiffany Ariana Trump

(1993-10-13) ഒക്ടോബർ 13, 1993  (30 വയസ്സ്)
വിദ്യാഭ്യാസംUniversity of Pennsylvania (BA)
Georgetown Law School (current law student)
തൊഴിൽStudent, socialite
രാഷ്ട്രീയ കക്ഷിRepublican
മാതാപിതാക്ക(ൾ)
ബന്ധുക്കൾSee Trump family

ആദ്യകാലജീവിതം തിരുത്തുക

1993 ഒക്ടോബർ 13 ന് ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ സെന്റ് മേരീസ് മെഡിക്കൽ സെന്ററിലാണ് ടിഫാനി അരിയാന ട്രാംപ് ജനിച്ചത്.[2] ഡൊണാൾഡ് ട്രംപിൻറെ രണ്ടാമത്തെ പത്നിയായ മാർല മാപ്പിൾസിലുള്ള ഏക മകളാണ് ട്രിഫാനി. ട്രംപും മാർലയും 1993 ഡിസംബറിൽ വിവാഹിതരായിരുന്നു.[3] ടിഫാനി ആൻഡ് കമ്പനിയുടെ പേരാണ് മകളുടെ പേരിന് ആധാരമായത്. ട്രംപ് ടവർ നിർമ്മിക്കുന്നതിനായി 1980 ൽ ഫിഫ്ത്ത് അവന്യൂ ആഭരണശാലയ്ക്ക് മുകളിലുള്ള അവകാശങ്ങൾ ഡൊണാൾഡ് ട്രംപ് സ്വന്തമാക്കിയിരുന്നു. രണ്ടു വർഷത്തെ വേർപിരിയലിനുശേഷം 1999-ൽ ടിഫാനിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞു.[4] കാലിഫോർണിയയിൽ മാതാവിനോടൊപ്പമാണ് അവർ വളർന്നത്.[5][6]

ടിഫാനിയ്ക്ക് മൂത്ത മൂന്നു അർദ്ധസഹോദരങ്ങളുണ്ട്. ഡൊണാൾഡ് ട്രംബിന്റെ ആദ്യ പത്നിയായ ഇവാന ട്രംപിൽ ജനിച്ച ഡൊണാൾഡ് ട്രംപ് ജൂനിയർ, ഇവാങ്ക ട്രംപ്, എറിക് ട്രംപ് എന്നിവരാണിവർ.[7][8] അതുപോലെതന്നെ ഡൊണാൾഡ് ട്രംപന് അദ്ദേഹത്തിന്റെ മൂന്നാമത്തെ പത്നിയായ മെലാനിയ ട്രംപിൽ ജനിച്ച ബാരൺ ട്രംപ് അവരുടെ ഇളയ അർദ്ധസഹോദരനാണ്.[9]

ടിഫാനി ട്രംപ് കാലിഫോർണിയയിലെ കലബസാസിൽ വ്യൂപോയിന്റ് സ്കൂളിൽ വിദ്യാഭ്യാസം ചെയ്യുകയും 2016 ൽ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിൽ നിന്ന് ബാച്ചിലർ ഓഫ് ആർട്ട്സ് ബിരുദം കരസ്ഥമാക്കുകയും ചെയ്തു. അവിടെനിന്ന് സോഷ്യോളജിയിലും അർബൻ പഠനങ്ങളിലും ഒരു പോലെ പ്രാഗല്ഭ്യം കൈവരിക്കുകയും ചെയ്തു. അവർ "കാപ്പാ അൽഫാ തെറ്റാ" എന്ന അന്താരാഷ്ട വനിതാ സമാജത്തിലെ അംഗമാണ്.[10][11] അവർ ഇപ്പോൾ വാഷിങ്ടൺ ഡിസി.യിലെ ജോർജ്ജ് ടൌൺ നിയമ വിദ്യലയത്തിൽ പഠനം നടത്തുന്നു.[12]

അവലംബം തിരുത്തുക

  1. News, A. B. C. (April 11, 2016). "Trump Kids Eric and Ivanka Miss Deadline to Vote in NY GOP Primary". ABC News. Retrieved October 11, 2017. {{cite web}}: |last= has generic name (help)
  2. Ellison, Sarah (February 2017). "Inside Ivanka and Tiffany Trump Complicated Sister Act". Vanity Fair. Retrieved December 23, 2016.
  3. Singer, Glenn (October 15, 1993). "Tiffany Trump Greets Attention with a Snore". Sun-Sentinel. Archived from the original on 2016-12-24. Retrieved December 23, 2016.
  4. Stasi, Linda (October 14, 1993). "The stork visits Donald & Marla". New York Daily News. Retrieved October 14, 2016.
  5. Stanley, Alessandra (October 1, 2016). "The Other Trump". The New York Times. Retrieved May 6, 2017.
  6. Graham, Ruth (July 20, 2016). "Tiffany Trump Sad, Vague Tribute to Her Distant Father". Slate. Retrieved July 24, 2016.
  7. Krieg, Gregory (April 13, 2016). "Who is Tiffany Trump?". CNN. Retrieved June 9, 2016.
  8. Silva, Christianna (September 25, 2017). "Ivanka Trump and Donald Jr. Tried to 'Bump' Tiffany Out of Her Inheritance, According to Newly Released Recordings". Newsweek. Retrieved September 26, 2017. {{cite news}}: Italic or bold markup not allowed in: |publisher= (help)
  9. Winsor, Morgan (July 19, 2016). "5 Things to Know About Tiffany Trump". ABC News. Retrieved January 29, 2017.
  10. Walloga, April (July 12, 2015). "Meet the wild-card Trump daughter no one is talking about". Business Insider. Retrieved June 29, 2016.
  11. "What's the deal with Donald Trump mystery daughter?". New York Post. November 21, 2015. Retrieved June 9, 2016.
  12. Bryant, Kenzie. "Tiffany Trump Has a Fun Hobby". Vanities (in ഇംഗ്ലീഷ്). Retrieved July 9, 2017.
"https://ml.wikipedia.org/w/index.php?title=ടിഫാനി_ട്രംപ്&oldid=3786711" എന്ന താളിൽനിന്ന് ശേഖരിച്ചത്