ടാറാ കുന്നുകൾ അയർലൻഡിലെ മേതാപ്രവിശ്യയിൽ ഉൾപ്പെടുന്ന ഒരു കുന്നിൻപ്രദേശമാണ്. നവാന് 10 കി.മീ. തെക്കായി സ്ഥിതിചെയ്യുന്നു. 154 മീറ്ററാണ് ടാറാ കുന്നുകളുടെ ശരാശരി ഉയരം. പുരാതന അയർലൻഡിന്റെ മത-രാഷ്ട്രീയ-സാംസ്കാരിക തലസ്ഥാനമായിരുന്നു ഈ പ്രദേശം.

ടാറാ കുന്നുകൾ
The Lia Fáil (Stone of Destiny) on the Hill of Tara, County Meath
ഉയരം കൂടിയ പർവതം
Elevation197 m (646 ft)
Prominence180 m (590 ft)
Coordinates53°34′39″N 6°36′43″W / 53.57750°N 6.61194°W / 53.57750; -6.61194
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംCounty Meath,  അയർലണ്ട്

ചരിത്രം തിരുത്തുക

എ.ഡി. 560-നു മുമ്പ് വരെ അയർലൻഡ് രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു ടാറാ. 640 വരെ ദേശീയ അസംബ്ലികൾ ഇവിടെയാണ് സമ്മേളിച്ചിരുന്നത്. ഈ കുന്നിൻ പ്രദേശത്തിന്റെ ഏറ്റവും ഉയരമുളള ഭാഗത്ത് പൗരാണിക കാലഘട്ടത്തിൽ കിരീട ധാരണത്തിനായി ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന ശിലയും, സെന്റ് പാട്രിക്കിന്റെ പ്രതിമയും കാണാം. സ്റ്റോൺ ഓഫ് ഡെസ്റ്റിനി (Stone of Destiny)[1] എന്ന പേരിലറിയപ്പെടുന്ന സ്തംഭശിലയിൽ (pillar stone) വച്ചായിരുന്നു രാജാക്കന്മാർ രാജ്യാധികാരം ഏറ്റെടുത്തിരുന്നതെന്നാണ് വിശ്വാസം. ഇവിടെയുള്ള മൺകൂനകൾ രാജസഭ നിലനിന്നിരുന്ന പ്രദേശമാണെന്ന് വിശ്വസിച്ചുപോരുന്നു. 1952 മുതൽ ഈ പ്രദേശത്തു നടന്ന പുരാവസ്തുഗവേഷണങ്ങളുടെ ഫലമായി ഇവിടെനിന്നും വെങ്കലയുഗം മുതൽക്കുള്ള ശവകുടീരങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

അവലംബം തിരുത്തുക

  1. http://www.flickr.com/photos/celtico/404384214/ Stone of Destiny , Lia Fáil , Tara/Teamhair, Ireland. | Flickr - Photo ...

പുറംകണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാറാ കുന്നുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാറാ_കുന്നുകൾ&oldid=3950408" എന്ന താളിൽനിന്ന് ശേഖരിച്ചത്