അർമേനിയൻ വാനമ്പാടി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അർമേനിയൻ ഓപ്പറ ഗായികയായിരുന്നു ജോഹർ ജാസ്പരിയൻ (Gohar Gasparyan (Armenian: Գոհար Գասպարյան; )

പ്രമാണം:Gohar-gasparyan&students.jpg
ജോഹർ ജാസ്പരിയൻ. തന്റെ വിദ്യാർഥികളോടൊപ്പം, ഇടത്തു നിന്ന്‌ : Karine Jalalbekyan (Armenia), Mari Tombulian (Greece), Yelena Hovhannisyan (Armenia), Gohar Gasparyan, Armenuhi Tovmasian (USA), David Varjabed (Canada), Shakeh Aschyan (Armenia), Ellada Chakhoyan (Armenia), Olga Zakharyan (Armenia).

ജീവചരിത്രം തിരുത്തുക

1924 ഡിസംബർ 14ന് ഈജിപ്തിലെ കെയ്‌റോയിൽ അർമേനിയൻ കുടുംബത്തിൽ ജനിച്ചു .കെയ്‌റോയിലെ ഒരു സംഗീത അക്കാദമിയിൽ പഠനം നടത്തി. 1948ൽ പശ്ചിമേഷ്യയിൽ നിന്നുള്ള ആയിരക്കണക്കിന് അർമേനിയക്കാരോടൊപ്പം സോവിയറ്റ് അർമിനിയയിലേക്ക് കുടിയേറി. തന്റെ സംഗീത ജീവിതത്തിനിടയിൽ അർമേനിയയിലെ യെറിവൻ ഓപ്പറ തിയേറ്ററിൽ 23 ഓപ്പറകൾ അവതരിപ്പിച്ചു. കൂടാതെ നിരവധി സംഗീത കച്ചേരികളും നടത്തി.[1] യെറിവൻ സ്റ്റേറ്റ് മ്യൂസിക്കൽ കൺസർവേറ്ററിയിൽ നിന്നും പഠനം നടത്തിയ ജാസ്പരിൻ പീപ്പിൾസ് ആർട്ടിസ്റ്റ് ഓഫ് ദ യുഎസ്എസ്ആർ എന്ന ബഹുമതിയും സോഷ്യലിസ്റ്റ് വർക്ക് ഹീറോ, വിശുദ്ധ മെസ്രോബ് ബഹുമതി എന്നിവയും ലഭിച്ചിട്ടുണ്ട്.

അന്ത്യം തിരുത്തുക

2007 മെയ് 16ന് അർമിനിയയുടെ തലസ്ഥാനമായ യെറിവനിൽ വെച്ച് മരണപ്പെട്ടു. അർമീനിയയിലെ ചരിത്ര പ്രസിദ്ധമായ ചാപ്പലും സെമിത്തേരിയുമായ കൊമിറ്റാസ് പാൻതിയോണിൽ മറവ് ചെയ്തു.[2]

അവലംബം തിരുത്തുക

  1. Rouben Paul Adalian Historical Dictionary of Armenia 2010 Page 454 "The soprano Gohar Gasparian (1924–2007) monopolized the opera house in Yerevan, and Lusine Zakarian (1937–92) performed a wide range of Armenian music including concertized sacred music.
  2. Gasparyan's memorial tombstone at Komitas Pantheon
"https://ml.wikipedia.org/w/index.php?title=ജോഹർ_ജാസ്പരിയൻ&oldid=3342796" എന്ന താളിൽനിന്ന് ശേഖരിച്ചത്