ന്യൂറംബർഗ്ഗ് ശിക്ഷാവിധിയനുസരിച്ച് നാസികുറ്റവാളികളെ തൂക്കിലേറ്റിയ ആരാച്ചാരാണ് ജോസഫ് മാൾട്ട (1918-1999). ശിക്ഷാവിധി നടപ്പാക്കാനായി പട്ടാളക്കാരനായ ജോസഫ് മാൾട്ട സ്വയം മുന്നോട്ട് വരുകയായിരുന്നു. 1946 ഒക്ടോബർ 6 നു നടപ്പാക്കിയ ആദ്യവധശിക്ഷയിൽ തന്നെ പത്തുനാസി കുറ്റവാളികളെ തൂക്കുമരത്തിലേറ്റിയത് മാൾട്ടയാണ്. ഹിറ്റ്ലറുടെ വിദേശകാര്യമന്ത്രി ജൊവാക്കിം വോൺ റിബൻട്രോപ്, മുഖ്യസൈനിക ഉപദേഷ്ടാവ് ഫീൽഡ് മാർഷൽ ജനറൽ വില്യം കീറ്റൽ, ആഭ്യന്തരമന്ത്രി വില്യം ഫ്രീക്ക്, ജനറൽ ആൽഫ്രഡ് ജോഡൽ, ജൂതന്മാർക്കെതിരെ പ്രചാരണനടപടികൾക്ക് നേതൃത്വം കൊടുത്ത ആൽഫ്രഡ് റോസൻബർഗ്,ജൂലിയസ് സ്ട്രെയിഷർ എന്നിവരതിൽപ്പെടുന്നു. ആകെ അറുപതോളം നാസികുറ്റവാളികളെ മാൾട്ട തൂക്കിലേറ്റുകളുണ്ടായി.1947ൽ സൈനിക സേവനത്തിൽ നിന്ന് വിരമിച്ച് ബോസ്റ്റണിലെ ഒരു ഫ്ലാറ്റിൽ താമസമായി. തന്റെ കൃത്ത്യത്തിൽ മനസ്താപമൊന്നുമില്ല,സന്തോഷമേ ഉള്ളൂ എന്ന് 1996ലെ ഒരു അഭിമുഖത്തിലും മാൾട്ട അഭിപ്രായപ്പെടുകയുണ്ടായി.

അവലംബം തിരുത്തുക


"https://ml.wikipedia.org/w/index.php?title=ജോസഫ്_മാൾട്ട&oldid=2878639" എന്ന താളിൽനിന്ന് ശേഖരിച്ചത്