ഒരു റഷ്യൻ-അമേരിക്കൻ കവിയും പ്രബന്ധകാരനും ആയിരുന്നു ജോസെഫ് ബ്രോഡ്സ്കി[1] (Russian: Ио́сиф Алекса́ндрович Бро́дский, റഷ്യൻ ഉച്ചാരണം: [ɪˈosʲɪf ˈbrot͡skʲɪj]; 24 മേയ് 1940 – 28 ജനുവരി 1996). സോവിയറ്റു യൂണിയനിലെ ലെനിൻഗ്രാഡിൽ ജനിച്ച ഇദ്ദേഹം 1973ൽ അമേരിക്കയിലേയ്ക്കു പോയി, അവിടെ സ്ഥിരവാസമുറപ്പിച്ചു. അമേരിക്കയിൽ ബ്രോഡ്സ്കി, യേൽ കേംബ്രിഡ്ജ് മിച്ചിഗൻ സർവകലാശാലകളിൽ ജോലി ചെയ്തു. 1987ൽ ബ്രോഡ്സ്കിക്ക് സാഹിത്യത്തിനു നൊബേൽ പുരസ്കാരം ലഭിച്ചു.[2] 1991ൽ ഇദ്ദേഹത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സ് പോയറ്റ് ലോറെറ്റ് ആയി ഇദ്ദേഹത്തെ നിയമിക്കുകയും ചെയ്തു.[3]

ജോസഫ് ബ്രോഡ്സ്കി (1988)

അവലംബം തിരുത്തുക

  1. ജോസിപ്, ജോസെഫ്, അഥവാ ജോസഫ് എന്നും അറിയപ്പെടുന്നു.
  2. "The Nobel Prize in Literature 1987". Nobelprize. October 7, 2010. Retrieved October 7, 2010.
  3. "Poet Laureate Timeline: 1981–1990". Library of Congress. 2009. Retrieved 2009-01-01.
"https://ml.wikipedia.org/w/index.php?title=ജോസഫ്_ബ്രോഡ്സ്കി&oldid=2325476" എന്ന താളിൽനിന്ന് ശേഖരിച്ചത്