ജോണി നെല്ലൂർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം ചെയർമാനും മുൻ എം.എൽ.എ.യുമാണ് ജോണി നെല്ലൂർ.

Johny Nelloor ജോണി നെല്ലൂ൪
മുൻഗാമിഎ.വി. ഐസക്ക്
പിൻഗാമിബാബു പോൾ
വ്യക്തിഗത വിവരങ്ങൾ
ജനനം(1951-08-19)19 ഓഗസ്റ്റ് 1951
ആരക്കുഴ (മൂവാറ്റുപുഴ), കോട്ടയം ജില്ല, തിരുവിതാംകൂർ-കൊച്ചിൻ
രാഷ്ട്രീയ കക്ഷികേരള കോൺഗ്രസ് (ജേക്കബ്)
പങ്കാളിചിന്നു ജോണി
കുട്ടികൾ1 മകനും മകളും
മാതാപിതാക്കൾsവർക്കി നെല്ലൂർ, ഏലിക്കുട്ടി വർക്കി
വസതിമൂവാറ്റുപുഴ

വർക്കി, ഏലിക്കുട്ടി ദമ്പതികളുടെ മകനായി 1950 ജൂൺ 13-ന് മൂവാറ്റുപുഴയിൽ ജനിച്ചു.[1] ബി.എസ്.സി. എൽ.എൽ.ബി വിദ്യാഭ്യാസം പൂർത്തിയാക്കി. 1991-ൽ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ നിന്ന് എം‌എൽ‌എയായി തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ നിന്നും 3 തവണ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തുടർന്ന് 15 വർഷത്തോളം നിയമസഭാംഗമായി തുടർന്നു. 1991, 1996, 2001 നിയമസഭകളിലാണ് ഇവിടെനിന്നും തിരഞ്ഞെടുക്കപ്പെട്ടത്. മൂവാറ്റുപുഴയിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയും ഇദ്ദേഹമാണ്. എന്നാൽ 2 പ്രാവശ്യം ഇവിടെ നിന്നും പരാജയപ്പെട്ടു. 1991-ൽ സി‌പി‌ഐയുടെ എ. വി. ഇസാക്കിനെ 3779 വോട്ടിന് പരാജയപ്പെടുത്തി. 1996-ൽ പി‌എം തോമസിനെ 9696 വോട്ടുകൾക്ക് പരാജയപ്പെടുത്തി. തുടർന്ന് 2001-ൽ ജോർജ്ജ് കുന്നപ്പിള്ളിയെ 8893 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2011-ൽ അദ്ദേഹം അങ്കമാലിയിൽ നിന്ന് മത്സരിച്ചെങ്കിലും കേരള മുൻ മന്ത്രി ജോസ് തെറ്റയിലിനോട് പരാജയപ്പെട്ടു. ഇപ്പോൾ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ കേരള സംസ്ഥാന പ്രസിഡന്റാണ്. പാർട്ടി ചെയർമാൻ, ഔഷധി ചെയർമാൻ എന്നീ സ്ഥാനങ്ങളിലും പ്രവർത്തിക്കുന്നു.

അവലംബം തിരുത്തുക

  1. "KERALA LEGISLATURE - MEMBERS". P R O F I L E. Retrieved 1 ജൂലൈ 2019.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജോണി_നെല്ലൂർ&oldid=3146203" എന്ന താളിൽനിന്ന് ശേഖരിച്ചത്