സസ്യങ്ങളുടെ വളർച്ചയ്ക്കാവശ്യമായ ജൈവീകപദാർത്ഥങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വളർച്ചാ ത്വരകങ്ങളെ ജൈവവളം (Biofertilizer) എന്ന് പറയുന്നു. മണ്ണിന്റെ സ്വാഭാവികത നിലനിർത്തി; പ്രകൃതിയിൽ നിന്നും കിട്ടുന്ന ജൈവീക വസ്തുക്കളെ പരമാവധി ഉൾപ്പെടുത്തി മണ്ണിന്റെ വളക്കൂറും ഉത്പാദനശേഷിയും കാലാകാലങ്ങളിലേയ്ക്ക് നിലനിർത്തുകയും പരിസ്ഥിതി മലിനീകരണം പരമാവധി കുറച്ചും കൃഷി ചെയ്യുന്നതിനാണ് ജൈവവളങ്ങൾ ഉപയോഗിക്കുന്നത്.

ജൈവവളങ്ങൾ തിരുത്തുക

ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന സസ്യമൂലകങ്ങളുടെ ഒരു കലവറകൂടിയായ ജൈവവളങ്ങൾ പ്രധാനമായും സസ്യങ്ങൾ, സസ്യാവശിഷ്ടങ്ങൾ, ജന്തു വിസർജ്ജ്യങ്ങൾ എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. കമ്പോസ്റ്റ്, കാലിവളം, എല്ലുപൊടി, മത്സ്യാവശിഷ്ടങ്ങൾ, കോഴിവളം, ചാരം, പിണ്ണാക്ക്, പച്ചിലച്ചെടികൾ തുടങ്ങിയവ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ജൈവവളം&oldid=3602497" എന്ന താളിൽനിന്ന് ശേഖരിച്ചത്