ജെസ്സി ലിഞ്ച് വില്യംസ് (ജീവിതകാലം: ഓഗസ്റ്റ് 17, 1871 - സെപ്റ്റംബർ 14, 1929) ഒരു അമേരിക്കൻ എഴുത്തുകാരനും നാടകകൃത്തും ആയിരുന്നു. വൈ മാരി? (1917) എന്ന പേരിലുള്ള അദ്ദേഹത്തിൻറെ നാടകം നാടകത്തിനുള്ള ആദ്യ പുലിറ്റ്സർ സമ്മാനം നേടി. മൂന്ന് ന്യൂയോർക്ക് പ്രസിദ്ധീകരണങ്ങളുടെ കീഴിൽ പത്രപ്രവർത്തകനായിരുന്ന അദ്ദേഹം പ്രിൻസ്റ്റൺ അലുമ്‌നി വീക്കിലി, പ്രിൻസ്റ്റൺ ട്രയാംഗിൾ ക്ലബ് എന്നിവയുടെ സഹസ്ഥാപകനായിരുന്നു.

ജെസ്സി ലിഞ്ച് വില്യംസ്
Jesse Lynch Williams, 1905, gelatin silver print, Hall Studios, National Portrait Gallery
ജനനം(1871-08-17)ഓഗസ്റ്റ് 17, 1871
മരണംസെപ്റ്റംബർ 14, 1929(1929-09-14) (പ്രായം 58)
ദേശീയതAmerican
വിദ്യാഭ്യാസംപ്രിൻസ്ടൺ സർവ്വകലാശാല BA, MA, honorary Doctor of Letters
Fellowship in Creative Arts at the യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ
തൊഴിൽപത്രപ്രവർത്തകൻ, നോവലിസ്റ്റ്, നാടകകൃത്ത്
സജീവ കാലം1891–1929
അറിയപ്പെടുന്നത്നാടകത്തിനുള്ള ആദ്യ പുലിറ്റ്‌സർ സമ്മാനം വൈ മാരി? (1917) എന്ന നാടകത്തിന്.
ജീവിതപങ്കാളി(കൾ)Alice Laidlaw Williams
മാതാപിതാക്ക(ൾ)Rev. Meade Creighton Williams
Elizabeth Brown (Riddle) Williams

ആദ്യകാല ജീവിതം തിരുത്തുക

1871 ഓഗസ്റ്റ് 17-ന് ഇല്ലിനോയിയിലെ സ്റ്റെർലിങ്ങിൽ എലിസബത്ത് ബ്രൗൺ (റിഡിൽ) മിസോറിയിലെ സെന്റ് ലൂയിസിലുള്ള ഒരു പ്രെസ്ബിറ്റീരിയൻ പള്ളിയിലെ പാസ്റ്ററായ റവ. മീഡ് ക്രെയ്‌റ്റൺ വില്യംസ്[1] എന്നിവരുടെ മകനായി ജനിച്ചു.[2] എർലി മക്കിനാക് എന്ന കൃതി രചിച്ച അദ്ദേഹത്തിൻ പിതാവ് ഒരു പ്രെസ്ബിറ്റീരിയൻ ജേണലിന്റെ എഡിറ്ററായിരുന്നു. സെന്റ് ലൂയിസിലെ ഡേവിഡ് ആർ. വില്യംസ്, സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാലയത്തിലെ പ്രൊഫസറായ ടെറൽ വില്യംസ് എന്നിവരായിരുന്നു ജെസ്സിയുടെ സഹോദരങ്ങൾ.[3] അദ്ദേഹത്തിന്റെ അതേ പേരുള്ള മുത്തച്ഛൻ ജെസ്സി ലിഞ്ച് വില്യംസിനെ പ്രസിഡന്റ് എബ്രഹാം ലിങ്കൺ സർക്കാർ റോഡ് വികസന വകുപ്പിൻറെ ഡയറക്ടറായി നിയമിച്ചിരുന്നു. യൂണിയൻ പസഫിക് റെയിൽറോഡിന്റെ എഞ്ചിനീയറും കൺസ്ട്രക്റ്ററുമായിരുന്നു അദ്ദേഹം.[4]

അവലംബം തിരുത്തുക

  1. Appleton's Cyclopaedia of American Biography (in ഇംഗ്ലീഷ്). Appleton. 1922. p. 483.
  2. "Jesse Lynch Williams, Short Story Writer, Dies". The St. Louis Star and Times. September 16, 1929. p. 20. Retrieved March 14, 2020.
  3. "Jesse Lynch Williams, Short Story Writer, Dies". The St. Louis Star and Times. September 16, 1929. p. 20. Retrieved March 14, 2020.
  4. Appleton's Cyclopaedia of American Biography (in ഇംഗ്ലീഷ്). Appleton. 1922. p. 483.
"https://ml.wikipedia.org/w/index.php?title=ജെസ്സി_ലിഞ്ച്_വില്യംസ്&oldid=3733072" എന്ന താളിൽനിന്ന് ശേഖരിച്ചത്