യൂറോപ്പിൽ കോപ്പർനീഷ്യൻ വിപ്ലവത്തിന് വിത്ത് പാകിയ ഒരു ഫ്രഞ്ച് വൈദികനായിരുന്നു ജീൻ ബുരീഡൻ.(ക്രി.വ 1300-1358)[1][2] മധ്യകാലഘട്ടത്തിന്റെ അവസാനഭാഗത്തിൽ വളരെ പ്രശസ്തനായ ഒരു തത്ത്വചിന്തകനായിരുന്നു എങ്കിലും ഇന്ന് അദ്ദേഹം അധികമാരും അറിയപ്പെടാത്ത ഒരു വ്യക്തിയായി മാറിയിരിക്കുന്നു. ബുരിഡൻ മുന്നോട്ടുവച്ച ഇമ്പെറ്റസ് സിദ്ധാന്തമാണ്(Impetus Theory) ജഡത്വത്തിന്റെ കണ്ടുപിടിത്തത്തിന് വഴിതെളിച്ചത്. മധ്യകാലങ്ങളിലെ ശാസ്ത്രത്തിന് ബുരിഡൻ നല്കിയ മറ്റ് പല സംഭാവനകളും ശ്രദ്ധേയമാണ്. ബുരിഡനിൽ നിന്ന് പേര് ലഭിച്ച ബുരിഡന്റെ കഴുത എന്ന സങ്കൽപ്പത്തിലൂടെയാണ് അദ്ദേഹം ഇന്ന് അറിയപ്പെടുന്നത്.

Jean Buridan
"Expositio et quaestiones" in Aristoteles De Anima by Johannes Buridanus, 1362?.

ജീവചരിത്രം തിരുത്തുക

ഫ്രാൻസിലെ ബെത്തുനെയിലാണ് ബുരിഡൻ ജനിച്ചതെന്ന് കരുതപ്പെടുന്നു. പാരിസ് സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയ ബുരിഡൻ പിന്നീട് പാരിസ് സർവകലാശാലയിൽ തന്നെ അധ്യാപകനായി ജോലി ചെയ്തു. പ്രശസ്ത തത്ത്വചിന്തകനായിരുന്ന സാക്സണിയിലെ ആൽബേർട്ട് ബുരിഡന്റെ ശിഷ്യരിൽ ഒരാളായിരുന്നു. ഒരു തർക്കശാസ്‌ത്രനിപുണൻ എന്ന നിലയിലും ആൽബർട്ട് കഴിവുതെളിയിച്ചിട്ടുണ്ട്.

ഇതും കാണുക തിരുത്തുക

പുറംകണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജീൻ_ബുരിഡൻ&oldid=4074741" എന്ന താളിൽനിന്ന് ശേഖരിച്ചത്