ജീവപര്യന്തം തടവ്

കുറ്റവാളി ബാക്കി ജീവിതകാലം ജയിലിൽ കഴിയുന്നതിനായുള്ള ശിക്ഷാനടപടി

ഗുരുതരമായ കുറ്റങ്ങൾക്ക്, കുറ്റവാളി ബാക്കി ജീവിതകാലം ജയിലിൽ കഴിയുന്നതിനായുള്ള ശിക്ഷാ‍നടപടിയാണ് ജീവപര്യന്തം തടവ്. കൊലപാതകം, കള്ളക്കടത്ത്, ബലാത്സംഗം, മോഷണം തുടങ്ങി ഗുരുതരമായ ഏത് കുറ്റത്തിനും ഈ ശിക്ഷാനടപടിയെടുക്കാം. 15 വർഷം മുതൽ മുകളിലോട്ട് എത്ര കാലയളവ് വരേയും ശിക്ഷ നടപ്പാക്കാം. ചില രാജ്യങ്ങളിൽ ഇത് 5 വർഷം മുതലാകാം.

എല്ലാ രാജ്യങ്ങളിലും ഈ ശിക്ഷാനടപടി ഇല്ല. ഇന്ത്യയിൽ ഈ ശിക്ഷ നടത്തിവരുന്നു. 1884-ൽ പോർച്യുഗലാണ് നിയമത്തിൽ ഇങ്ങനെ ഒരു ശിക്ഷാനടപടി ആദ്യമായി കൊണ്ടുവന്നത്. ജീവപര്യന്തമാണ് ശിക്ഷയെങ്കിലും അനുവദിച്ച കാലയളവിനു ശേഷം പരോളിനപേക്ഷിക്കാൻ പല രാജ്യങ്ങളിലും ചട്ടങ്ങൾ അനുവദിക്കുന്നുണ്ട്.

അന്താരാഷ്ട്ര തലത്തിൽ തിരുത്തുക

 
ജീവപര്യന്തം തടവ് ലോക രാജ്യങ്ങളിൽ
നീല നിറം :ജീവപര്യന്തം തടവ് നിർത്തലാക്കിയ രാജ്യങ്ങൾ.
ചുവപ്പ് നിറം :ജീവപര്യന്തം തടവ് നിലനിർത്തുന്ന രാജ്യങ്ങൾ.
പച്ച നിറം :ചില നിബന്ധനകളോടുകൂടി ജീവപര്യന്തം തടവ് നടപ്പിലാക്കുന്ന രാജ്യങ്ങൾ.
ചാര നിറം :വിവരങ്ങൾ ലഭ്യമല്ലാത്ത രാജ്യങ്ങൾ

രാജ്യങ്ങളിലെ പട്ടിക തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജീവപര്യന്തം_തടവ്&oldid=4022107" എന്ന താളിൽനിന്ന് ശേഖരിച്ചത്