ജമീല(നോവൽ) (Russian: Джамиля [dʐəmʲɪˈlʲa]) 1958ൽ സോവിയറ്റ് യൂണിയനിൽ പ്രസിദ്ധീകരിച്ച ചിംഗിസ് ഐത്മത്തോവിന്റെ നോവലാണ്. സെഇറ്റ് എന്ന കിർഗിസ് ചിത്രകാരന്റെ ചെറുപ്പകാലത്തെ അനുഭവമെന്നനിലയിലാണ് ഇതെഴുതിയിരിക്കുന്നത്. അദ്ദേഹം തന്റെ ചെറുപ്പകാലത്തേയ്ക്കു പോകുന്നു. അദ്ദേഹത്തിന്റെ പുതിയ സഹോദരഭാര്യയായ ജമീലയും ഗ്രാമത്തിലുള്ള വികലാംഗനായ ചെറുപ്പക്കാരനായ ദനിയാർ ഉം തമ്മിലുള്ള പ്രേമം ആണു പ്രമേയം. ആ സമയം അവളുടെ ഭർത്താവായ സാദിക് യുദ്ധഭൂമിയിൽ ദൂരെയാണ്. അയാൾ രണ്ടാം ലോകമഹായുദ്ധത്തിൽ സോവിയറ്റ് പട്ടാളക്കാരനായി രാജ്യരക്ഷയ്ക്കായി പോയിരിക്കുന്നു.

ഉത്തരപശ്ചിമ കിർഗിസ്ഥാനിൽ ആണ് ഈ കഥ നടക്കുന്നതെന്ന് സൂചനയുണ്ട്. കൂട്ടുകൃഷിക്കളസംസ്കാരവുമായി ബന്ധപ്പെട്ടതാണ് കഥ.

ഈ നോവൽ ലോകത്തെ മിക്ക ഭാഷകളിലും വിവർത്തനം ചെയ്തിട്ടുണ്ട്. ഈ പേരിൽത്തന്നെ മലയാളവിവർത്തനവും സോവിയറ്റ് യൂണിയനിൽനിന്നും പ്രോഗ്രസ്സ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നും വായിക്കപ്പെടുന്ന 'ലോകത്തെ എറ്റവും മനോഹരമായ പ്രേമകഥകളിലൊന്ന്' എന്നാണ് ലുയി അറാഗോൺ വിശേഷിപ്പിച്ചത്. [1]

അവലംബം തിരുത്തുക

  1. Erich Follath and Christian Neef, "Kyrgyzstan Has Become an Ungovernable Country", SPIEGEL ONLINE International, 8 October 2010.
"https://ml.wikipedia.org/w/index.php?title=ജമീല_(നോവൽ)&oldid=3313891" എന്ന താളിൽനിന്ന് ശേഖരിച്ചത്