ചേനപ്പാടി

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി തെക്ക് വില്ലേജിലെ ഗ്രാമമാണ് ചേനപ്പാടി. മണിമലയാർ അതിരിടുന്ന ചേനപ്പാടി ഗ്രാമത്തിന് സമീപമാണ് നിർദ്ദിഷ്ട ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം വിഭാവനം ചെയ്യ്തിരിക്കുന്നത്. കാഞ്ഞിരപ്പള്ളി, പൊൻകുന്നം, ചിറക്കടവ്, മണിമല, എരുമേലി എന്നിവയാണ് സമീപ സ്ഥലങ്ങൾ. റബ്ബർ, വാഴ, കുരുമുളക്, കാപ്പി, മരച്ചീനി എന്നിവയാണ് പ്രധാന കൃഷി.

ചേനപ്പാടി
ഗ്രാമം
Chenappady
ചേനപ്പാടി is located in Kerala
ചേനപ്പാടി
ചേനപ്പാടി
കേരളത്തിൽ ചേനപ്പാടി
Coordinates: 9°30′25″N 76°47′48″E / 9.506866°N 76.796595°E / 9.506866; 76.796595
രാജ്യം India
സംസ്ഥാനംകേരളം
ജില്ലകോട്ടയം
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
686520
വാഹന റെജിസ്ട്രേഷൻKL-34
അടുത്ത പട്ടണംകാഞ്ഞിരപ്പള്ളി, പൊൻകുന്നം, എരുമേലി

ആരാധനാലയങ്ങൾ തിരുത്തുക

കിഴക്കേക്കര ദേവീ ക്ഷേത്രം, ഇടയാറ്റ്കാവ് ദേവീ ക്ഷേത്രം, കണ്ണമ്പള്ളി ഭഗവതീ ക്ഷേത്രം, ചേനപ്പാടി ശ്രീ മഹാലക്ഷ്മി കാണിയ്ക്കമണ്ഡപം, ഇളങ്കാവ് ദേവീക്ഷേത്രം പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവയാണ് ഗ്രാമത്തിലെ ഹൈന്ദവ ആരാധനാലയങ്ങൾ. തരകനാട്ടുകുന്ന് സെന്റ്. ആന്റണീസ് ചർച്ച്, സി.എസ്.ഐ ചർച്ച് എന്നിവയാണ് പ്രധാന ക്രൈസ്തവ അരാധനാലയങ്ങൾ. ഗ്രാമത്തിൽ രണ്ട് ജുമാ മസ്ജിദുകളുമുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുത്തുക

രണ്ട് ലോവർ പ്രൈമറി വിദ്യാലയങ്ങളും ഒരു അപ്പർ പ്രൈമറി വിദ്യാലയവും ഗ്രാമത്തിൽ പ്രവർത്തിച്ചുവരുന്നു. സെന്റ്. ആന്റണീസ് എൽ.പി.എസ്, ഗവ. എൽ.പി.എസ്, എൻ.എസ്.എസ് യു പി സ്കൂൾ എന്നിവയാണവ. ഇവയെ കൂടാതെ ഒരു സ്വകാര്യ ഫാർമസി കോളേജും ഗ്രാമത്തിൽ പ്രവർത്തിക്കുന്നു. വിവേകാനന്ദ എഡ്യുക്കേഷണൽ ട്രസ്റ്റിന് കീഴിലുള്ള ഈ സ്ഥാപനം ഹിന്ദുസ്ഥാൻ കോളേജ് ഓഫ് ഫാർമസി എന്നറിയപ്പെടുന്നു. കേരള ആരോഗ്യ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്യ്തിതിരിക്കുന്ന കോളേജിന് AICTE യുടെയും ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടേയും അംഗീകാരമുണ്ട്.[1]

പാളതൈര് സമർപ്പണം തിരുത്തുക

ചേനപ്പാടി ഗ്രാമവും ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒരു ആചാരമാണ് പാളതൈര് സമർപ്പണം. നൂറ്റാണ്ടുകളായി ആറന്മുള വള്ളസദ്യയിൽ വിളമ്പുന്ന പാളതൈര് എത്തിച്ചു നൽകിയിരുന്നത് ചേനപ്പാടി ഗ്രാമത്തിൽ നിന്നുമായിരുന്നു.

ചേനപ്പാടി കേളുച്ചാരുടെ പാളത്തൈര് കൊണ്ടുവാ, കൊണ്ടുവാ...

ചേനപ്പാടി ചേകവൻറ പാളത്തൈര് കൊണ്ടുവന്ന്, പാരിലേഴും ഭഗവാന് കൊണ്ടുവിളമ്പ്.....

എന്നിങ്ങനെ വള്ളപ്പാട്ടിലൂടെ പാടിയാണ് സദ്യ സമയത്ത് ഭക്തർ തൈര് ചോദിച്ചിരുന്നത്. പണ്ട് കാലങ്ങളിൽ ചേനപ്പാടിയിൽനിന്നും മണിമലയാറ്റിലൂടെ തിരുവല്ല-പുളിക്കീഴ് വഴി പമ്പയാറ്റിലെത്തിയാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ പാളതൈര് സമർപ്പണം നടത്തിയിരുന്നത്. കാലക്രമേണ മുടങ്ങിപ്പോയ ആചാരം 2008 ലാണ് പുനരാരംഭിച്ചത്. ഇന്നും ആറന്മുളയിൽ ജന്മാഷ്ടമി ദിനത്തിലെ സദ്യയിൽ വിളമ്പുന്നത് ചേനപ്പാടിയിൽ നിന്ന് എത്തിച്ചു നൽകുന്ന തൈരാണ്.[2]

വ്യവസായം തിരുത്തുക

അനേകം റബ്ബർ അധിഷ്ടിത വ്യവസായങ്ങൾ ഗ്രാമത്തിൽ പ്രവർത്തിച്ചുവരുന്നു. ഇതിൽ പ്രധാനം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷനു(റബ്ബർമാർക്ക്) കീഴിലുള്ള ക്രംബ് ഫാക്ടറിയാണ്. ദിവസവും 20 മെട്രിക്ക് ടൺ ക്രംബ് ഉദ്പാദിക്കാൻ ശേഷിയുള്ള ഈ സ്ഥാപനം 1989-ലാണ് ആരംഭിച്ചത്.[3]

അവലംബം തിരുത്തുക

  1. "Hindustan College of Pharmacy (A Unit of Vivekananda Educational Trust)". Hindustan College of Pharmacy.
  2. "ചേനപ്പാടി പാളത്തൈര് സമർപ്പണം". Mathrubhumi.com. Mathrubhumi.[പ്രവർത്തിക്കാത്ത കണ്ണി]
  3. "CRUMB RUBBER FACTORY". KERALA STATE CO-OPERATIVE RUBBER MARKETING FEDERATION LIMITED. KERALA STATE CO-OPERATIVE RUBBER MARKETING FEDERATION LIMITED.
"https://ml.wikipedia.org/w/index.php?title=ചേനപ്പാടി&oldid=3848792" എന്ന താളിൽനിന്ന് ശേഖരിച്ചത്