ഒരു ആശയത്തിന്റേയോ സിദ്ധാന്തത്തിന്റെയോ തത്ത്വത്തിന്റെയോ പരിണതഫലങ്ങൾ അറിഞ്ഞെടുക്കാൻ വേണ്ടി എന്തെങ്കിലും പ്രായോഗികമായ ഉപകരണങ്ങളോ വ്യൂഹങ്ങളോ ഉൾപ്പെടുത്താതെ, ശുദ്ധമായ ചിന്ത മാത്രം ഉപയോഗിച്ച് നടത്തുന്ന പരീക്ഷണമാണു് ചിന്താപരീക്ഷണം (Thought Experiment) എന്നറിയപ്പെടുന്നതു്. ഭൗതികശാസ്ത്രം, സാമൂഹ്യശാസ്ത്രം, ജനസംഖ്യാശാസ്ത്രം തുടങ്ങിയ രംഗങ്ങളിൽ ഇത്തരം പരീക്ഷണങ്ങൾ വ്യാപകമായി ഉപയോഗിച്ചുവരുന്നു.

ചിന്താപരീക്ഷണങ്ങളുടെ പ്രസിദ്ധമായ ഉദാഹരണങ്ങളാണു് ഷ്രോഡിങ്‌ഗറുടെ പൂച്ചയും മാക്സ്‌വെല്ലിന്റെ അസുരനും. ആൽബർട്ട് ഐൻസ്റ്റൈൻ തന്റെ പ്രധാന ആശയങ്ങളൊക്കെ രൂപപ്പെടുത്തിയതു് അദ്ദേഹത്തിന്റെ ചിന്താപരീക്ഷണങ്ങളിലൂടെയാണു്. രസതന്ത്രവും ഊർജ്ജതന്ത്രവും 20-ആം നൂറ്റാണ്ടിൽ അഭൂതപൂർവ്വമായ വികാസം പ്രാപിച്ചതിൽ ചിന്താപരീക്ഷണങ്ങൾക്കു് ഗണ്യമായ ഒരു പങ്കുണ്ടു്.

"https://ml.wikipedia.org/w/index.php?title=ചിന്താപരീക്ഷണം&oldid=2282396" എന്ന താളിൽനിന്ന് ശേഖരിച്ചത്