വാതക നിയമങ്ങളിൽ ഒന്നാണ് ചാൾസ് നിയമം. ഇതിനെ താഴെപ്പറയും വിധം നിർവചിച്ചിരിക്കുന്നു:

1802-ൽ ജോസഫ് ലൂയിസ് ഗേ ലുസാക് എന്ന രസതന്ത്രജ്ഞനാണ് ഈ നിയമം ആദ്യമായി പ്രസിദ്ധീകരിച്ചത്. എന്നാൽ 1787-ൽ ജാക്വസ് ചാൾസ് നടത്തിയ പഠനങ്ങളെ അദ്ദേഹം പ്രമാണമായി സ്വീകരിച്ചിരുന്നു. അതിനാൽ നിയമത്തിന്റെ ഉപജ്ഞാതാവായി ചാൾസാണ് അറിയപ്പെടുന്നത്. ബോയിൽ നിയമം, ചാൾസ് നിയമം, ഗേ ലുസാക് നിയമം എന്നിവചേർന്നാണ് സം‌യോജിത വാതക നിയമം ഉണ്ടാകുന്നത്. ഈ മൂന്ന് നിയമങ്ങളും അവഗാഡ്രോ നിയമവും ചേർന്നതാണ് ആദർശ വാതക നിയമം.

"https://ml.wikipedia.org/w/index.php?title=ചാൾസ്_നിയമം&oldid=2807004" എന്ന താളിൽനിന്ന് ശേഖരിച്ചത്