ചാൾസ് ഗുഡിയറാണ് (ഡിസംബർ 29, 1800 – ജൂലൈ 1, 1860) പ്രകൃതിദത്തമായ റബ്ബർ, ഗന്ധകവുമായി കൂട്ടിയോജിപ്പിച്ച്, എങ്ങനെ വളരെ വ്യാവസായിക പ്രാധാന്യമുളള പദാർത്ഥമാക്കി മാറ്റാമെന്ന് കണ്ടു പിടിച്ചത്. 1844-ൽ ഗുഡിയർക്ക് ഇതിനുളള അമേരിക്കൻ പേറ്റൻറ് ലഭിച്ചു.[1]

ചാൾസ് ഗുഡിയർ
ചാൾസ് ഗുഡിയർ, 1891ലെ സയന്റിഫിക്ക് അമേരിക്കൻ എന്ന പ്രസിദ്ധീകരണത്തിൽനിന്ന്
ജനനംഡിസംബർ 29, 1800
മരണംജൂലൈ 1, 1860(1860-07-01) (പ്രായം 59)
ദേശീയതഅമേരിക്കൻ ഐക്യനാടുകൾ
ജീവിതപങ്കാളി(കൾ)ക്ലാരിസ ബീച്ചർ (വി. ഓഗസ്റ്റ്1824)
കുട്ടികൾ
  • എല്ലെൻ എം. പി. ഗുഡിയർ(മകൾ)
  • സിന്തിയ ഗുഡിയർ(മകൾ)
  • ചാൾസ് ഗുഡിയർ, ജൂ. (മകൻ)
  • അമേലിയ പി. ഗുഡിയർ(മകൾ)
  • ആൻ ഗുഡിയർ(മകൾ)
മാതാപിതാക്ക(ൾ)
  • അമാസ ഗുഡിയർ (ജ. 1 ജൂൺ 1772, മ. 19 ഓഗസ്റ്റ് 1841)
  • സിന്തിയ ബേറ്റ്മാൻ ഗുഡിയർ
Work
Significant projectsvulcanize rubber perfected and patented in 1844, in Springfield, Massachusetts STATUS: Bankrupt Circa 1834
ഒപ്പ്

ജീവിതരേഖ തിരുത്തുക

 
From portrait engraving of Charles Goodyear by W. G. Jackman. New York: D. Appleton & Company.

ആദ്യകാല ജീവിതം. തിരുത്തുക

ലോഹം കൊണ്ടുളള പണിയായുധങ്ങൾ നിർമ്മിക്കുന്നതിൽ പരിശീലനം നേടിയ ചാൾസ്, കണക്റ്റിക്കട്ടിൽ പിതാവിനോടൊപ്പം കൃഷിപ്പണിക്കാവശ്യമായ പണിയായുധങ്ങൾ നിർമ്മിക്കാൻ തുടങ്ങി. വിവാഹശേഷം, ചാൾസ് ഫിലഡെൽഫിയയിലേക്ക് മാറി, അവിടെ പണിയായുധങ്ങൾക്കായുളള പുതിയൊരു സ്ഥാപനം തുടങ്ങി. വളരെ ലാഭകരമായിരുന്ന ഈ ഉദ്യമം പക്ഷെ, കാലക്രമത്തിൽ ഏറെ നഷ്ടങ്ങളും വരുത്തിവെച്ചു.

വൾക്കനൈസേഷൻ തിരുത്തുക

1830-കളിലാണ് ഗുഡിയറിന്റെ ശ്രദ്ധ റബ്ബറിൽ പതിഞ്ഞത്. ഒട്ടനേകം, നിരാശാജനകമായ പരീക്ഷണങ്ങൾക്കു ശേഷം,1839-ൽ വളരെ യാദൃച്ഛികമായാണ്, ഗുഡിയർ ഗന്ധകം ചേർത്ത് റബ്ബറിനെ കൈകാര്യം ചെയ്യാൻ എളുപ്പവും വ്യാവസായിക പ്രാധാന്യമുളള പദാർത്ഥമാക്കി മാറ്റാമെന്ന് കണ്ടു പിടിച്ചത്. [2]

അന്ത്യം തിരുത്തുക

തന്റെ മഹത്തായ കണ്ടുപിടിത്തത്തിന്റെ സാമ്പത്തികലാഭം, വേണ്ട സമയത്തു ലഭിക്കാതെ, അറുപതാമത്തെ വയസ്സിൽ ഏറെ കടബാദ്ധ്യതകളോടെയാണ് ഗുഡിയർ അന്ത്യശ്വാസം വലിച്ചത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പിന്നീടിതിന് അർഹരായി.

അവലംബം തിരുത്തുക

  1. "United States Patent Office" (PDF). Archived from the original (PDF) on 2015-07-14. Retrieved 2012-08-09.
  2. "Charles Goodyear". Archived from the original on 2008-05-09. Retrieved 2012-08-09.
"https://ml.wikipedia.org/w/index.php?title=ചാൾസ്_ഗുഡിയർ&oldid=3653632" എന്ന താളിൽനിന്ന് ശേഖരിച്ചത്