ചായം പൂശിയ മത്സം, ഉപഭോക്താക്കളെ ആകർഷിക്കുവാൻ കൃത്രിമമായി വർണ്ണം നൽകിയ അലങ്കാര അക്വേറിയം മത്സ്യങ്ങളാണ്. ജ്യൂസിംഗ് എന്നുകൂടി അറിയപ്പെടുന്ന ഈ ചായം പൂശൽ നിരവധി മാർഗ്ഗങ്ങളിലൂടെയാണു കൈവരിക്കുന്നത്. തിളങ്ങുന്ന ഫ്ലൂറസന്റ് വർണ്ണച്ചായം നിറച്ച സിറിഞ്ച്‌ ഉപയോഗിച്ച് മത്സ്യത്തിന്റെ ചർമ്മത്തിനടിയിൽ കുത്തിവയ്ക്കുക, ചായക്കൂട്ടിലേയ്ക്ക് മത്സ്യത്തെ മുക്കിയെടുക്കുക അല്ലെങ്കിൽ മത്സ്യത്തിനു നിറമുള്ള ആഹാരം നൽകുക എന്നിങ്ങനെ നിരവധി മാർഗ്ഗങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തുന്നു.

Painted Parambassis ranga specimen. A needle was used to inject the pink dye in this example.

ഈ വിവാദ പ്രക്രിയ സാധാരണയായി മീനുകൾക്ക് തിളക്കമാർന്ന വർണ്ണം ഉണ്ടാക്കാനും ഉപഭോക്താക്കൾക്ക് അവയെ കൂടുതൽ ആകർഷകമായി തോന്നുന്നതിനും വേണ്ടിയാണ് ചെയ്യാറുള്ളത്. ഇങ്ങനെ നൽകുന്ന മത്സ്യത്തിൻറെ നിറം ശാശ്വതമായി നിലനിൽക്കുന്നില്ല. സാധാരണയായി ആറു മുതൽ ഒമ്പത് മാസത്തിനുള്ളിൽ ഈ കൃത്രിമ നിറം മങ്ങിപ്പോകുന്നു.

രീതികൾ തിരുത്തുക

മത്സ്യങ്ങൾക്കു കൃത്രിമ നിറം കൊടുക്കുവാൻ നിരവധി മാർഗ്ഗങ്ങളുണ്ട്.

ചായങ്ങൾ തിരുത്തുക

"ചായം പൂശിയ മത്സം" സൃഷ്ടിക്കുന്നതിനു സാധാരണയായി സ്വീകരിക്കുന്ന രീതി സിറിഞ്ചിലൂടെ ചായം കുത്തിവയ്ക്കുന്നതാണ്. സാധാരണയായി, മത്സ്യങ്ങളെ ഒന്നിലധികം തവണ ഈ പ്രക്രിയക്കു വിധേയമാക്കുന്നു. മത്സ്യത്തെ ഒരു കാസ്റ്റിക് ലായനിയിൽ മുക്കി പുറത്തെടുത്ത് പുറംതൊലി ഉരിക്കുകയും തുടർന്ന് ചായത്തിൽ മുക്കിയെടുക്കുകയും ചെയ്യുന്നു. ഈ രീതി അവലംബിക്കുമ്പോൾ മത്സ്യങ്ങളുടെ മരണനിരക്ക് വളരെ ഉയർന്ന അളവിലാണെന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.[1]

അക്വേറിയം മത്സ്യങ്ങൾക്കായുള്ള അനേകം "നിറം-മെച്ചപ്പെടുത്തൽ" ഭക്ഷണങ്ങൾ നിലവിൽ ഉപഭോക്താവിന് ലഭ്യമാണ്. സാധാരണയായി, ഈ ആഹാരങ്ങളിൽ ബീറ്റ കരോട്ടിൻ പോലെയുള്ള പ്രകൃതിദത്ത ചായങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ മത്സ്യത്തിന് ദോഷകരമാകാറില്ല. എന്നിരുന്നാലും മറ്റ് ചായം പൂശൽ രീതികളിലേപ്പോലെതന്നെ ഇതു താൽക്കാലിക ഫലം മാത്രം നൽകുന്നവയാണ്. അതേസമയം ദോഷകരമായ ചായങ്ങൾ ചിലപ്പോൾ മൊത്തക്കച്ചവടക്കാർ ഉപയോഗിക്കുന്നതായി ഒരു സ്രോതസ്സ് റിപ്പോർട്ട് ചെയ്യുന്നു.[2]

ലേസർ തിരുത്തുക

കുറഞ്ഞ സാന്ദ്രതയിലുള്ള ലേസറും നിറവും ഉപയോഗിച്ച് മത്സ്യങ്ങളെ ടാറ്റു ചെയ്യുന്ന ഒരു രീതി ഫിഷറീസ് ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചെടുക്കുകയും ഈ പ്രക്രിയ ഇപ്പോൾ അലങ്കാര മത്സ്യങ്ങളിൽ പ്രയോഗിക്കപ്പെടുകയും ചെയ്യുന്നു.[3]

അവലംബം തിരുത്തുക

  1. Shirlie Sharp. "Death by Dyeing". About.Com. Retrieved May 19, 2006.
  2. Shirlie Sharp. "Death by Dyeing". About.Com. Retrieved May 19, 2006.
  3. "Company offers custom fish tattoos with laser". Practical Fishkeeping. 2006-02-23. Archived from the original on 2006-04-11. Retrieved 2006-05-19. {{cite web}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=ചായം_പൂശിയ_മത്സ്യം&oldid=3439692" എന്ന താളിൽനിന്ന് ശേഖരിച്ചത്