മുരളീകൃഷ്ണന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ജഗതി ശ്രീകുമാർ, സുധീഷ്, സുലേഖ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ചന്ദാമാമ. സുവർണ്ണരേഖ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമൻ, സാബു ചെറിയാൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഷോഗൺ ഫിലിം റിലീസ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ മുരളീകൃഷ്ണന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രാജൻ കിരിയത്ത് ആണ്.

ചന്ദാമാമ
വി.സി.ഡി. പുറംചട്ട
സംവിധാനംമുരളീകൃഷ്ണൻ
നിർമ്മാണംപ്രേമൻ
സാബു ചെറിയാൻ
കഥമുരളീകൃഷ്ണൻ
തിരക്കഥരാജൻ കിരിയത്ത്
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
ജഗതി ശ്രീകുമാർ
സുധീഷ്
സുലേഖ
സംഗീതംഔസേപ്പച്ചൻ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംവേണു
ചിത്രസംയോജനംടി.ആർ. ശേഖർ
കെ.ആർ. ഗൌരീശങ്കർ
സ്റ്റുഡിയോസുവർണ്ണരേഖ ക്രിയേഷൻസ്
വിതരണംഷോഗൺ ഫിലിം റിലീസ്
റിലീസിങ് തീയതി1999
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
കുഞ്ചാക്കോ ബോബൻ ഉണ്ണി
ജഗതി ശ്രീകുമാർ ഈപ്പച്ചൻ
സുധീഷ് ദാസൻ
ഹരിശ്രീ അശോകൻ പാർത്ഥൻ
ഒടുവിൽ ഉണ്ണികൃഷ്ണൻ ഫാദർ
കലാഭവൻ നവാസ് മോനായി
ജനാർദ്ദനൻ തമ്പി
കൊച്ചിൻ ഹനീഫ നട്‌വർ ലാൽ
സിദ്ദിഖ് മാത്യു വശിപറമ്പൻ
എൻ.എഫ്. വർഗ്ഗീസ് മാമ്പുള്ളി
സി.ഐ. പോൾ വക്കച്ചൻ
സുലേഖ ഗേളി
മയൂരി ആനി
കൽപ്പന കാർത്ത്യായനി
പൊന്നമ്മ ബാബു ത്രേസ്യ
മമത കുൽക്കർണ്ണി

സംഗീതം തിരുത്തുക

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്.

ഗാനങ്ങൾ
  1. ചന്ദാമാമാ – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
  2. ചിരിയൂഞ്ഞാൽ – കെ.ജെ. യേശുദാസ്
  3. റോജാപ്പൂ കവിളത്ത് – ഉണ്ണിമേനോൻ
  4. ഒരു കുമ്പിൾ പൊന്നും പൂവും – കെ.ജെ. യേശുദാസ്
  5. ആ‍കാശക്കോട്ടയിലെ – മലേഷ്യാ വാസുദേവ്, ഔസേപ്പച്ചൻ
  6. ഒരു കുമ്പിൾ പൊന്നും – എം.ജി. ശ്രീകുമാർ, കോറസ്
  7. ചിരിയൂഞ്ഞാൽ – കെ.എസ്. ചിത്ര
  8. റോജാപ്പൂ കവിളത്ത് – സുജാത മോഹൻ

അണിയറ പ്രവർത്തകർ തിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം വേണു
ചിത്രസം‌യോജനം ടി.ആർ. ശേഖർ, കെ.ആർ. ഗൌരീശങ്കർ
കല വത്സൻ
ചമയം പി.എൻ. മണി
വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം
നൃത്തം കല
സംഘട്ടനം മലേഷ്യ ഭാസ്കർ
നിർമ്മാണ നിയന്ത്രണം പീറ്റർ ഞാറയ്ക്കൽ
നിർമ്മാണ നിർവ്വഹണം രാജു ഞാറയ്ക്കൽ, ക്ലിന്റൺ പെരേര

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചന്ദാമാമ&oldid=2330397" എന്ന താളിൽനിന്ന് ശേഖരിച്ചത്